Thursday, March 21, 2019 Last Updated 1 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 12 Feb 2018 03.08 PM

സിനിമയ്ക്കുവേണ്ടി എന്തും ചെയ്യുന്നയാള്‍

''ഒരു ആക്ടര്‍ എന്ന നിലയ്ക്ക്, പ്രൊഫഷനലായി നന്നായിട്ടറിയപ്പെടാന്‍, നല്ല നടനായും മനുഷ്യനായും അറിയപ്പെടാന്‍ തന്നെയാണ് ആഗ്രഹം. ജീവിതത്തില്‍ ഇതു രണ്ടുമാവാന്‍ വ്യക്തിപരമായി നമുക്കിഷ്ടമാണ്.''
uploads/news/2018/02/191688/mohanlal120218a.jpg

സിനിമയ്ക്കു വേണ്ടി എന്തും ചെയ്യുന്നയാള്‍. മോഹന്‍ലാല്‍ എന്ന നടന് യോജിക്കുന്ന ഒരു ഏകവാക്യനിര്‍വചനമായിരിക്കുമത്. സിനിമതന്നെ ജീവിതമാക്കിയ ഒരാള്‍ക്ക് തീര്‍ച്ചയായും അങ്ങനെയാവാതിരിക്കാനുമാവില്ലല്ലോ. എന്നാലും മോഹന്‍ലാലിന്റെ കാര്യത്തില്‍ അത് അക്ഷരംപ്രതി ശരിയാണെന്നതാണ് വിസ്മയം.

ശരീരത്തെപ്പോലും വരുതിക്കുനിര്‍ത്തുന്നത് സിനിമയ്ക്കുവേണ്ടിയാണദ്ദേ ഹം. ഒടിയന്‍ എന്ന ഏറ്റവും പുതിയ സിനിമയ്ക്കു വേണ്ടി 18 കിലോ ശരീരഭാരം കുറയ്ക്കാന്‍ കാണിച്ച സാഹസവും കഥാപാത്രത്തിനുവേണ്ടിയാണ്.

ഈ ആത്മസര്‍പ്പണമാണ് മറ്റുള്ളവരില്‍ നിന്ന് ഈ നടനെ വ്യത്യസ്തനാക്കുന്നത്. നാല്പതു വര്‍ഷത്തെ നടനജീവിതത്തിലും പുതിയ കഥാപാത്രങ്ങള്‍ക്കായുള്ള തയാറെടുപ്പിലാണ് ലാല്‍.

ആദ്യവേഷത്തിനായുള്ള അതേ ആര്‍ജ്ജവത്തോടെ. നാല്‍പതാണ്ടിന്റെ നടനജീവിതം അത്രയും കാലത്തെ വ്യക്തിപരവും സാമുഹികവുമായ പരിവര്‍ത്തനത്തിന്റെ കൂടി പരിചേ്ഛദമാകുന്ന തും അതുകൊണ്ടാണ്.

ജീവിതത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടോ മോഹന്‍ലാല്‍?


ഉണ്ടാകാം. നമ്മള്‍ പറയാത്തൊരു കാര്യം അല്ലെങ്കില്‍ നമ്മളെ പറ്റിനമ്മളറിയാത്തൊരു കാര്യം വല്ലവരും ആരോടൊക്കെയെങ്കിലും ചെന്നു പറഞ്ഞിട്ടുണ്ടാവാം. അതുപോലെ തിരിച്ചും വന്നു പറഞ്ഞിട്ടുണ്ടാവാം. പക്ഷേ അതൊന്നും എന്റെ ജീവിതത്തെ അങ്ങനെ കാര്യമായി സ്വാധീനിക്കുകയോ ബാധിക്കുകയോ ചെയ്തിട്ടില്ല.

തെറ്റിദ്ധാരണ എന്നു പറയുന്നത് വളരെ വലിയ അര്‍ത്ഥങ്ങളുള്ള വാക്കാണ് (ചിരി) പക്ഷേ അങ്ങനെയൊരു തെറ്റിദ്ധാരണയുടെയും പേരില്‍ ആരോടെങ്കിലും വിശദീകരിക്കുകയോ സംസാരിക്കുകയോ ഒന്നും വേണ്ടിവന്നിട്ടില്ല എനിക്ക്. കാരണം നമ്മുടെ ഇടപെടലുകളും പ്രവൃത്തികളുമെല്ലാം ഒരുമാതിരി ട്രാന്‍സ്പാരന്റാണ്. ബേസിക്കലി ഞാനങ്ങനെ ഒരു തരത്തിലുള്ള സ്‌കീമിങിനും മനഃപൂര്‍വം തന്നെ നിന്നുകൊടുക്കാത്തൊരാളാണ്.

പിന്നെ നമ്മളറിയാത്ത കാര്യങ്ങളാണല്ലോ കൂടുതല്‍ നടക്കുന്നത്. അങ്ങനെയെന്തെങ്കിലുമൊക്കെ ഉണ്ടായിട്ടുണ്ടാവാം. അതിനെക്കുറിച്ചു ഞാനത്ര ബോതേഡല്ല.

uploads/news/2018/02/191688/mohanlal120218a1.jpg

നല്ല മനുഷ്യന്‍/ നല്ല നടന്‍. ചരിത്രം നാളെ മോഹന്‍ലാലിനെ എ ങ്ങനെ അടയാളപ്പെടു ത്തണമെന്നാണാഗ്രഹം?


അതിപ്പോ ഇതിനു രണ്ടിനും വേണ്ടിയല്ലല്ലോ നമ്മള്‍ പോവുന്നത്. നാളെ ഇതെന്താണ് അറിയപ്പെടുന്നത് എന്നൊന്നും നമുക്കറിയില്ല. നാളെ നമ്മുടെ പ്രവൃത്തികളാണോ ആര്‍ട്ടാണോ അറിയപ്പെടുക എന്നൊന്നും പറയാന്‍ പറ്റില്ല.

മനഃപൂര്‍വമായി അങ്ങനെയൊന്നിനു വേണ്ടിയും നമ്മള്‍ ശ്രമിക്കുന്നില്ല. കിട്ടുന്ന അവസരങ്ങള്‍ ഭംഗിയായി ചെയ്യാന്‍ ശ്രമിക്കുന്നു. മാക്‌സിമം ആളുകളുടെ ഇഷ്ടങ്ങള്‍, അവര്‍ക്കു സങ്കടംവരാത്ത രീതിക്ക് സാധിച്ചുകൊടുക്കുന്നു. അതില്‍ നിന്ന് ഒരു പേരു കിട്ടാനോ ഒന്നുമല്ല.

ഒഫ് കോഴ്‌സ് ഒരു ആക്ടര്‍ എന്ന നിലയ്ക്ക്, പ്രൊഫഷനലായി നന്നായിട്ടറിയപ്പെടാന്‍, നല്ല നടനായും മനുഷ്യനായും അറിയപ്പെടാന്‍ തന്നെയാണ് ആഗ്രഹം. ജീവിതത്തില്‍ ഇതു രണ്ടുമാവാന്‍ വ്യക്തിപരമായി നമുക്കിഷ്ടമാണ്. അതിനു ദൈവംസഹായിക്കട്ടെ എന്നു മാത്രമാണ് പറയാനുള്ളത്.

ആദ്യമായി ഓട്ടോഗ്രാഫ് വാങ്ങിയത് ആരി ല്‍ നിന്ന്?


ഞാന്‍ എം.എഫ് ഹുസൈന്റെ കയ്യില്‍ നിന്നു വാങ്ങിച്ചിട്ടുണ്ട്. അതു ഷുവറാണ്. അല്ലാത്ത കാര്യം...ഞാന്‍ പറഞ്ഞില്ലേ, ഓര്‍ത്തുവയ്ക്കുന്നയാളല്ല ഞാന്‍. ഹുസൈന്‍സാബിന്റെ ഓട്ടോഗ്രാഫാണ് വിലപിടിച്ചതായി ഓര്‍മയിലുള്ളത്. 92ല്‍ ആണത്. പിന്നെയുള്ളൊരു കാര്യം അങ്ങനെ ഓട്ടോഗ്രാഫൊക്കെ വാങ്ങേണ്ട പ്രായത്തില്‍ ഞാന്‍ സിനിമയില്‍ കയറിപ്പോയി.(ചിരി)

ഒരു ദിവസത്തേക്ക് പ്രധാനമന്ത്രിയാവാന്‍ ഇടവന്നാല്‍ 24 മണിക്കൂറിനിടെ എന്തെ ല്ലാം ചെയ്യും?


ഹയ്യയ്യോ (ചിരി) അതിനുള്ളൊരു ഭാഗ്യം എനിക്കുണ്ടാകാതിരിക്കട്ടെ എന്നേ പറയാന്‍ പറ്റുള്ളൂ. കാര്യമെന്താണെന്നോ, എനിക്ക് 24 മണിക്കൂര്‍ കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റില്ല. ഞാന്‍ സുഖമായി കിടന്നുറങ്ങും. കാര്യം, വളരെ കംഫര്‍ട്ടബിളായ സംഗതികളാവുമല്ലോ.

ഒന്നാമത്, ഇത്രയും വര്‍ഷങ്ങള്‍ പ്രധാനമന്ത്രിമാരായിട്ടിരുന്നിട്ടുള്ളവര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റിയിട്ടില്ല (ചിരി), പിന്നല്ലെ 24 മണിക്കൂര്‍ കൊണ്ട് ഞാന്‍!

uploads/news/2018/02/191688/mohanlal120218a2.jpg

സിനിമ

നാല്‍പതു വര്‍ഷത്തെ കരിയറില്‍ ഏറ്റവും വലിയ കടപ്പാട് ആരോട്?


പെട്ടെന്നു ചോദിക്കുമ്പോള്‍ നമുക്ക് സിനിമയില്‍ അവസരം തന്ന ആളുകള്‍ എന്നൊക്കെ പറയാമെങ്കിലും അതു മാത്രമല്ല. അങ്ങനെയെങ്കില്‍ ആ ആദ്യത്തെ ചാന്‍സിനു ശേഷമോ? അതു കഴിഞ്ഞിട്ട് എനിക്കു തുടര്‍ച്ചയായി വേഷങ്ങള്‍ തന്നവരോ?

കടപ്പാട് എന്നുവച്ചാല്‍ എന്താണെന്നതു തന്നെ ഡിബേറ്റബിളാണ്. ആരോടൊ ക്കെയോ, ഒരുപാടുപേരോട്. നമുക്ക് ഭക്ഷണം തന്നിട്ടുള്ളവരോട്. യാത്രയില്‍ കൊ ണ്ടുപോയിട്ടുള്ളവരോട്.

നമ്മുടെ ജീവിതം സുന്ദരമാക്കാന്‍ സഹായിച്ച എല്ലാപേരോടും, ജീവിതത്തെ അറിഞ്ഞോ അറിയാതെയോ സ്പര്‍ശിക്കുകയും സ്വാധീനിക്കുകയും സന്തോഷകരമാക്കി മാറ്റാന്‍ സഹായിക്കുകയും ചെയ്ത എല്ലാ പേരോടും നമുക്ക് സ്‌നേഹവും കടപ്പാടുമുണ്ട്. എതിര്‍ത്തവരോട് സങ്കടവുമില്ല, ദേഷ്യവുമില്ല. അങ്ങനെയുമുണ്ട്.(ചിരി))

എ. ചന്ദ്രശേഖര്‍

Ads by Google
Ads by Google
Loading...
TRENDING NOW