Saturday, November 17, 2018 Last Updated 47 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 12 Feb 2018 12.54 PM

എകെ 47 നില്‍ നിന്നും ഭീകരര്‍ മദന്‍ലാലിന്റെ നെഞ്ചിലേക്ക് വെടിയുണ്ടകള്‍ വര്‍ഷിച്ചു; എന്നിട്ടും തീവ്രവാദികള്‍ വീട്ടിലേക്ക് കടക്കാതെ ധീര സൈനികന്‍ തടഞ്ഞു നിര്‍ത്തി

uploads/news/2018/02/191671/subedar-madanlal.jpg

ഗ്രാമത്തില്‍ നിന്നും എത്തിയിരുന്ന എല്ലാ കുടുംബാംഗങ്ങളുടേയും കണ്‍മുന്നിലാണ് സഞ്ജുവാന്‍ സൈനിക ക്യാമ്പിലെ സുബേദാര്‍ മദന്‍ലാല്‍ ചൗധരി വെടിയേറ്റ് മരിച്ചത്. ബന്ധുവിന്റെ വിവാഹത്തിനായി സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി എത്തിയിരുന്ന അവരെല്ലാം ഉണ്ടായിരുന്ന സമയത്തായിരുന്നു അത്യാധുനിക യുദ്ധോപകരണങ്ങളുമായി ഭീകരര്‍ പതുങ്ങിയെത്തിയത്. ഭീകരരെ വീട്ടി​നുലേക്ക് കയറാതെ കുടുംബത്തെ ഭീകരരില്‍ നിന്നും തടയുന്നതിനിടയില്‍ അവര്‍ ഒഴിച്ച നിറയത്രയും സുബേദാര്‍ മദന്‍ലാല്‍ നെഞ്ചില്‍ ഏറ്റുവാങ്ങി.

വെറും കയ്യോടെ ഭീകരരെ ധീരമായി എതിര്‍ത്തു നില്‍ക്കുകയും കുടുംബാംഗങ്ങളെ മുഴുവന്‍ സുരക്ഷിതരാക്കിയ ശേഷം ഒടുവില്‍ മരണം വരിക്കുകയും ചെയ്ത സുബേദാര്‍ മദന്‍ലാല്‍ ഇപ്പോള്‍ നാടിനാകെ അഭിമാനമാണ്. വിവാഹ ഒരുക്കങ്ങളാകേണ്ട സന്തോഷഭരിതമായ അന്തരീക്ഷം മദന്‍ലാലിന്റെ എന്നന്നേക്കുമുള്ള നഷ്ടം കൊണ്ട് തീര്‍ത്താല്‍ തീരാത്ത വേദനയായി അവശേഷിക്കുമ്പോഴും അദ്ദേഹത്തിന്റെ ധീരതയില്‍ അഭിമാനം കൊള്ളുകയാണ് കുടുംബാംഗങ്ങള്‍. കഴിഞ്ഞ ദിവസം സുന്‍ജുവാന്‍ സൈനിക ക്യാമ്പ് ആക്രമിക്കാന്‍ എത്തിയ തീവ്രവാദികള്‍ ഒളിത്താവളമായിട്ടാണ് മദന്‍ലാല്‍ ചൗധരിയുടെ വീട്ടില്‍ എത്തിയത്. എന്നാല്‍ വീട്ടിലേക്ക് അവരെ കടത്തിവിടാതെ മദന്‍ലാല്‍ തടസ്സം നിന്നു.

വെടിയുതിര്‍ത്ത് പ്രതിബന്ധം നീക്കാന്‍ ഭീകരര്‍ ശ്രമിച്ചെങ്കിലൂം നെഞ്ചില്‍ വെടിയുണ്ടയേറ്റുവാങ്ങി തന്നെ ഭീകരരെ അദ്ദേഹം തടഞ്ഞു. എകെ 47 തോക്കിലെ വെടിയുണ്ടകള്‍ നെഞ്ചിലേല്‍ക്കുമ്പോഴും തീവ്രവാദികളെ മദന്‍ലാല്‍ തടഞ്ഞു നിര്‍ത്തുമ്പോള്‍ സഹോദരന്‍ സുരീന്ദര്‍ കുടുംബത്തെ മുഴുവന്‍ പിന്നീലൂടെ പുറത്തെത്തിച്ചു. എന്നിരുന്നാലും 20 കാരി മകള്‍ നേഹയുടെ കാലില്‍ വെടിയേറ്റു. മരുമകള്‍ പരംജീത്തിനും ചെറിയ പരിക്കുകള്‍ പറ്റിയതൊഴിച്ചാല്‍ എല്ലാവരും രക്ഷപ്പെട്ടു. തന്നാല്‍ കഴിയുന്ന വിധത്തില്‍ തീവ്രവാദികളോട് ഏറ്റുമുട്ടിയ മദന്‍ലാലിന്റെ നിശ്ചയദാര്‍ഡ്യത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ ഭീകരര്‍ അവിടെ നിന്നും അടുത്തയിടത്തേക്ക് മാറേണ്ടി വന്നു.

കത്വാ ജില്ലയിലെ ഹിരാനഗറാണ് മദന്‍ലാലിന്റെ ജന്മദേശം. ഇന്ത്യാ-പാക് വിഭജനത്തെ തുടര്‍ന്ന് പാക് അധീന കശ്മീരില്‍ നിന്ന് അഭയാര്‍ത്ഥികളായി എത്തിയവരാണ് ഈ ഗ്രാമീണര്‍. ധീരന്മാരുടെ കുടുംബത്തില്‍ നിന്നുമാണ് മദന്‍ലാല്‍ വരുന്നത്. അദ്ദേഹത്തിന്റെ മൂത്ത സഹോദരന്‍ ഷംഷേര്‍ വിമുക്തഭടനാണ്. മകന്‍ അങ്കൂഷ് സൈന്യത്തില്‍ ക്യാപ്റ്റനാണ്. അനന്തിരവന്‍ സന്ദീപ് ഇന്ത്യന്‍ വ്യോമസേനയിലും. ബന്ധുവിന്റെ വിവാഹാഘോഷത്തിന്റെ തിരക്കിനിടയില്‍ വീട്ടില്‍ കുടുംബാംഗങ്ങളെല്ലാം നേരത്തേ തന്നെ ഒത്തുകൂടിയിരിക്കുമ്പോഴാണ് അത്യാധുനിക ആയുധങ്ങളുമായി സൈനിക ക്യാമ്പ് ആക്രമിക്കാന്‍ ഭീകരര്‍ ഒളിച്ചും പതുങ്ങിയും മദന്‍ലാലിന്റെ വീട്ടിലേക്ക് കയറിയത്.

Ads by Google
Ads by Google
Loading...
TRENDING NOW