കോപ്പന്‍ഹേഗന്‍: ഡെന്മാര്ക്കില് നടപ്പാക്കിയ നികുതി ഇളവുകള്‍ക്ക് വിദേശികളില്‍നിന്ന് ഈടാക്കുന്ന ഫീസുകള്‍ വഴി പരിഹാരം കാണും. വിദേശികള്‍ക്കുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൂടുതല്‍ കര്‍ക്കശമായി നിയന്ത്രിക്കാനും തീരുമാനം.
ഡാനിഷ് ഭാഷാ പഠനത്തിന് വിദേശികളില്‍നിന്ന് ഈടാക്കുന്ന ഫീസ് വഴി നികുതി ഇളവുകള്‍ വഴി സര്‍ക്കാരിനുണ്ടാകുന്ന വരുമാന നഷ്ടം കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നത്.
അഞ്ച് ബില്യന്‍ ക്രോണറാണ് നികുതി ഇളവുകള്‍ വഴി സര്‍ക്കാരിനു വരുന്ന വരുമാന നഷ്ടം. ഇതുവഴി ഡാനിഷ് പൗരന്മാര്ക്ക് പ്രതിവര്‍ഷം 1850 മുതല്‍ 3150 ക്രോണര്‍ വരെ ലാഭമാണ്.
ജോസ് കുമ്പിളുവേലില്‍