ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ശ്രീനഗറില്‍ സിആര്‍പിഎഫ് ക്യാമ്പിനു നേരെ വീണ്ടും ഭീകരാക്രമണം. ശ്രീനഗറിലെ കരംനഗറിലുള്ള സിആര്‍പിഎഫ് ക്യാമ്പിനു നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.
പുലര്‍ച്ചെ 4.30നായിരുന്നു സംഭവം. നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരരുമായി സൈന്യം ഏറ്റുമുട്ടല്‍ തുടരുകയാണ്. ഏറ്റുമുട്ടലില്‍ ഒരു സൈനികനു പരിക്കേറ്റതായാണ് വിവരം.
ശനിയാഴ്ച പുലര്‍ച്ചെ ജമ്മുവിലെ സുംജവാനിലെ പട്ടാളക്യാമ്പിനു നേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് സൈനീകര്‍ കൊല്ലപ്പെട്ടിരുന്നു.