Wednesday, February 13, 2019 Last Updated 16 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 12 Feb 2018 11.08 AM

ആഴ്ചയില്‍ അഞ്ചു ദിവസം തലസ്ഥാനത്ത് ഉണ്ടാകണം; മന്ത്രിമാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി മുഖ്യമന്ത്രി

uploads/news/2018/02/191652/pinarayi.jpg

തിരുവനന്തപുരം: ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും മന്ത്രിമാര്‍ തലസ്ഥാനത്ത് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്വാറം തികയാതെ മന്ത്രിസഭാ യോഗം മാറ്റിവെക്കേണ്ടി വന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇത്തരമൊരു കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. വീണ്ടും ഓര്‍ഡിനന്‍സുകള്‍ ഇറക്കുന്നതിനോട് ഗവര്‍ണര്‍ ശിപാര്‍ശ ചെയ്യാന്‍ മാത്രമായി കഴിഞ്ഞ വെള്ളിയാഴ്ച നിശ്ചയിച്ച പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ഏഴുപേര്‍ മാത്രമാണ് എത്തിയത്.

19 അംഗ മന്ത്രിസഭയിലെ 12 പേരും യോഗത്തിന് എത്തിയില്ല. ക്വാറം തികയാത്തതിനാല്‍ യോഗം മാറ്റിവെച്ചു. ഇതിനെതിരെ പ്രതിപക്ഷത്തിന്റെ പ്രതിഷേധവും ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Ads by Google
Monday 12 Feb 2018 11.08 AM
Ads by Google
Loading...
LATEST NEWS
TRENDING NOW