മൂന്നാര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്താനുള്ള നീക്കം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. ബൈസണ്‍വാലി മുട്ടുകാട് ചൊക്കര്‍മുടി സ്വദേശിനിയായ 15കാരിയുടെ വിവാഹമാണ് തടഞ്ഞത്. പെണ്‍കുട്ടിയുടെ ബന്ധുവും വട്ടവട സ്വാമിയാര് അള സ്വദേശിയുമായ യുവാവുമായി വിവാഹം നേരത്തേ ബന്ധുക്കള്‍ നിശ്ചയിച്ചിരുന്നു.
ചടങ്ങുകളുടെ ഭാഗമായി കഴിഞ്ഞ ദിവസം യുവാവ് പെണ്‍കുട്ടിയെക്കൂട്ടി വട്ടവടയിലെത്തി. ഇതുസംബന്ധിച്ച രഹസ്യ വിവരം ലഭിച്ച മൂന്നാര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരായ ജോണ്‍ എഡ്വിന്, ആര് ജാന്‍സി എന്നിവര്‍ വട്ടവടയിലെത്തി വിവാഹം തടഞ്ഞു.
പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായ ശേഷമേ വിവാഹം നടത്താവൂ എന്ന് ഇരുകുടുംബങ്ങളില്‍ നിന്നും എഴുതി വാങ്ങി. തുടര്‍ന്ന് പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം അയച്ചു.