Tuesday, November 13, 2018 Last Updated 0 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 12 Feb 2018 08.07 AM

27,100 അടി ഉയരത്തില്‍ നില്‍ക്കേ വിസ്താര, എയര്‍ഇന്ത്യ വിമാനങ്ങള്‍ നേര്‍ക്കുനേര്‍ ; കൂട്ടിയിടിയില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 261 യാത്രക്കാര്‍

uploads/news/2018/02/191635/aircraft.jpg

മുംെബെ: ആകാശത്തു നേര്‍ക്കുനേര്‍ എത്തിയ വിസ്താര, എയര്‍ ഇന്ത്യ വിമാനങ്ങള്‍ കൂട്ടിയിടിയില്‍നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കഴിഞ്ഞ ഏഴിനു മുംെബെ വ്യോമപാതയിലാണ് 261 യാത്രക്കാര്‍ ആകാശദുരന്തത്തെ മുഖാമുഖം കണ്ടത്. വിസ്താരയുടെ പുനെ-ഡല്‍ഹി യു.കെ997 വിമാനവും എയര്‍ ഇന്ത്യയുടെ മുംെബെ-ഭോപ്പാല്‍ എ.ഐ631 വിമാനവും ആകാശത്ത് വെറും 100 മീറ്റര്‍ ഉയരവ്യത്യാസത്തില്‍ എത്തിയത്.

29,000 അടി ഉയരത്തില്‍ പറക്കേണ്ടിയിരുന്ന വിസ്താര വിമാനം പൊടുന്നനെ താണ് 27,100 അടിയിലെത്തി. 27,000 അടിയിലാണ് എയര്‍ ഇന്ത്യ വിമാനം പറന്നിരുന്നത്. ഇതോടെ വിമാനങ്ങളുടെ കോക്പിറ്റിലുള്ള കൂട്ടിയിടി ഒഴിവാക്കല്‍ സംവിധാനത്തിലും (ട്രാഫിക് കൊളിഷന്‍ അവോയ്ഡന്‍സ് സിസ്റ്റം ടി.സി.എ.എസ്) എയര്‍ ട്രാഫിക് കണ്‍ട്രോളിലും അപായസന്ദേശം മുഴങ്ങി.

എയര്‍ ഇന്ത്യ വിമാനത്തിന്റെ െപെലറ്റ് അടിയന്തരമായി വിമാനത്തെ സുരക്ഷിതമായ അകലത്തിലേക്കു മാറ്റിപ്പറപ്പിക്കുമ്പോള്‍ രണ്ടു വിമാനങ്ങളും തമ്മിലുള്ള ദൂരം മൂന്നു കിലോമീറ്ററില്‍ താഴെയായിരുന്നു. വിസ്താര വിമാനത്തിലെ രണ്ടു െപെലറ്റുമാരെയും അന്വേഷണവിധേയമായി പറക്കല്‍ ജോലിയില്‍നിന്നു മാറ്റിനിര്‍ത്തി. എയര്‍ ഇന്ത്യ വിമാനം അനുമതിയുള്ള വ്യോമപാതയില്‍ത്തന്നെയാണു പറന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW