Saturday, February 16, 2019 Last Updated 0 Min 5 Sec ago English Edition
Todays E paper
Ads by Google
Monday 12 Feb 2018 01.54 AM

കെ.എസ്‌.ആര്‍.ടി.സി. 'അടിച്ചുപൊളി'ക്കാന്‍ ചിലര്‍; അടി കൊള്ളാന്‍ മറ്റു ചിലര്‍

uploads/news/2018/02/191624/bft3.jpg

ഭക്ഷണവും മരുന്നും വാങ്ങാനാവാതെ കെ.എസ്‌.ആര്‍.ടി.സി. ജീവനക്കാരും പെന്‍ഷന്‍കാരും നരകിക്കുമ്പോഴും കെ.എസ്‌.ആര്‍.ടി.സിയെ നയിച്ചവരും നയിക്കുന്നവരും തടിച്ചുകൊഴുക്കുന്നു. ചെയ്‌ത ജോലിയുടെ കൂലിക്കായി ജീവനക്കാരും ജീവിതത്തിന്റെ നല്ല കാലത്ത്‌ കോര്‍പ്പറേഷനുവേണ്ടി ചോര നീരാക്കിയവര്‍ പെന്‍ഷന്‍ കിട്ടാനും കാത്തിരിക്കുമ്പോഴാണ്‌ "ആനവണ്ടി"യെ പഞ്ചറാക്കിയവര്‍ സുഖലോലുപതയില്‍ കഴിയുന്നത്‌. കോര്‍പ്പറേഷന്‍ ഉള്‍പ്പെടുന്ന ഗതാഗതവകുപ്പിന്റെ ചുമതല വഹിച്ചിരുന്ന മന്ത്രിമാര്‍ക്കും കോര്‍പ്പറേഷന്റെ സി.എം.ഡി. സ്‌ഥാനം വഹിച്ചിരുന്നവര്‍ക്കും ഇപ്പോഴും കുഴപ്പമൊന്നുമില്ല.

തെറ്റായ പരിഷ്‌കാരങ്ങളിലൂടെ കെ.എസ്‌.ആര്‍.ടി.സിയെ നഷ്‌ടത്തിന്റെ ട്രാക്കിലേക്കു തള്ളിവിട്ടവര്‍ ഏറെയാണ്‌. കോര്‍പ്പറേഷന്റെ പതനത്തിനു കാരണക്കാര്‍ തലപ്പത്തുള്ളവരാണെന്നും ഇവരെ മാറ്റണമെന്നും മുറവിളി കൂട്ടിയ തൊഴിലാളി യൂണിയനുകളാകട്ടെ ഇവര്‍ക്കു പകരം സര്‍ക്കാര്‍ കൊണ്ടുവരുന്ന മാനേജ്‌മെന്റ്‌ വിദഗ്‌ധര്‍ക്കു കസേര നിഷേധിക്കുന്നതിനെതിരേ മൗനം പാലിക്കുന്നു!

കോര്‍പ്പറേഷനെ ലാഭത്തിന്റെ റൂട്ടിലേക്കു മാറ്റിയോടിക്കാന്‍ സുശീല്‍ ഖന്ന സമര്‍പ്പിച്ച റി-പ്പോര്‍ട്ട്‌ പ്രകാരമുള്ള പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമ്പോള്‍ മേല്‍ത്തട്ടിനെ തൊടാതിരിക്കാനാണു ശ്രമം. റിപ്പോര്‍ട്ടി ന്റെ അടിസ്‌ഥാനത്തില്‍ ഒരു വര്‍ഷമായി നടപ്പിലാക്കുന്ന ഡ്യൂട്ടി പരിഷ്‌കരണത്തില്‍ അമിത ജോലിഭാരംമൂലം ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്നതു ഡ്രൈവര്‍മാരും കണ്ടക്‌ടര്‍മാരുമാണ്‌. വരുമാനമുണ്ടാക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്ന ഇവര്‍ക്കു സ്‌ഥാപനത്തിനകത്തുനിന്നും പുറത്തുനിന്നും വലിയ പീഡനം നേരി-ടേണ്ടിവരുന്നു.

ഡ്രൈവര്‍ക്കും കണ്ടക്‌ടര്‍ക്കും ജോലി സമയം എട്ടു മണിക്കൂറാണ്‌. സര്‍വീസുമായി ബന്ധപ്പെട്ടു ചെയ്യേണ്ട ചില പ്രവൃത്തികള്‍ക്കായി സര്‍വീസ്‌ ആരംഭിക്കുന്നതിനു മുമ്പ്‌ അര മണിക്കൂര്‍, സര്‍വീസ്‌ അവസാനിച്ചശേഷം അര മണിക്കൂര്‍, ഭക്ഷണത്തിന്‌ അര മണിക്കൂര്‍ എന്നിങ്ങനെയാണ്‌ ആറര മണിക്കൂര്‍ സ്‌റ്റിയറിങ്‌ ഡ്യൂട്ടി കൂടാതെ ഡ്യൂട്ടി സമയത്തെ വേര്‍തിരിച്ചിരിക്കുന്നത്‌. കെ.എസ്‌.ആര്‍.ടി.സിയിലെ ഓരോ തരത്തിലുള്ള ബസിനും നിയമപ്രകാരം അംഗീകരിച്ചിട്ടുള്ള റണ്ണിങ്‌ ടൈം പ്രകാരം ഓടാന്‍ കഴിയുന്ന കിലോമീറ്റര്‍ അനുസരിച്ചാണ്‌ ഡ്യൂട്ടി നിശ്‌ചയിക്കുന്നത്‌. എട്ടു മണിക്കൂര്‍ ജോലിചെയ്യുന്ന ഡ്രൈവര്‍ക്കു ഭക്ഷണത്തിനും വിശ്രമത്തിനുമായി ലഭിക്കുന്ന സമയം വെറും അര മണിക്കൂര്‍. ഡബിള്‍ ഡ്യൂട്ടിയാകു മ്പോള്‍ 13 മണിക്കൂര്‍ സ്‌റ്റിയറിങ്‌ ഡ്യൂട്ടിയാണ്‌. ആഴ്‌ചയിലെ 48 മണിക്കൂര്‍ ജോലിയില്‍ 39 മണിക്കൂര്‍ സ്‌റ്റിയറിങ്‌ ഡ്യൂട്ടിയാകും. ആഴ്‌ചയില്‍ ആറു ദിവസം കൊണ്ട്‌ ചെയ്യേണ്ട ജോലി രണ്ടോ മൂന്നോ ദിവസം കൊണ്ട്‌ വിശ്രമമില്ലാതെ ചെയ്യേണ്ടത്‌ ഇവര്‍ക്കുമാത്രമാണ്‌. 48 മണിക്കൂര്‍ ജോലി ചെയ്യേണ്ടവര്‍ 39 മണിക്കൂര്‍മാത്രമാണ്‌ ജോലി ചെയ്യുന്നതെന്നു മുന്‍ എം.ഡിയും മന്ത്രിയും കുറ്റപ്പെടുത്തുന്നു. എന്നാല്‍ സ്‌ഥാപനത്തിലെ മറ്റു വിഭാഗക്കാരുടെ ജോലിയെക്കുറിച്ചോ ജോലി സമയത്തെക്കുറിച്ചോ ആരും ഒന്നും പറയുന്നില്ല!

എക്‌സ്‌ക്യൂട്ടീവ്‌ ഡയറക്‌ടര്‍മാര്‍ മുതല്‍ ക്ലറിക്കല്‍ സ്‌റ്റാഫ്‌ വരെയുള്ളവര്‍ ഒത്തുപിടിച്ചാലേ കോര്‍പ്പറേഷന്‍ കരകയറൂ. കാലങ്ങളായി കോര്‍പ്പറേഷനെ നയിക്കുന്നവരെന്ന്‌ അവകാശപ്പെടുന്ന എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടമാരുടെ സേവനത്തിനെതിരേ രംഗത്തുവന്ന യൂണിയനുകള്‍ പക്ഷേ ഇവര്‍ക്ക്‌ പകരക്കാരായി സാങ്കേതിക മികവുപുലര്‍ത്തുന്നവരെ കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ മൗനികളായി. കൃത്യമായി ജോലി ചെയ്യേണ്ടിവരുമെന്ന ഭയമാണ്‌ ഇതിനു പിന്നില്‍.

കോര്‍പ്പറേഷനെ നയിച്ചുകൊണ്ടിരിക്കുന്ന ധനകാര്യം, അഡ്‌മിനിസ്‌ട്രേഷന്‍, ടെക്‌നിക്കല്‍, ഓപ്പറേഷന്‍സ്‌, മെയിന്റനസ്‌ ആന്‍ഡ്‌ വര്‍ക്ക്‌സ്‌, വിജിലന്‍സ്‌ എന്നീ വിഭാഗങ്ങളിലെ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടമാര്‍ക്കു കുഴപ്പമില്ല. ചിലര്‍ എം.ബി.എയുടെ പുറത്തും മറ്റുള്ളവര്‍ തലപ്പത്തുള്ള "പിടി"യുടെ പുറത്തുമാണ്‌ സ്‌ഥാനത്തെത്തിയതും തുടരുന്നതും. ആവശ്യത്തിനു സാങ്കേതികമികവ്‌ പലര്‍ക്കുമില്ല. പക്ഷേ, കോര്‍പ്പറേഷന്‍ തകര്‍ന്നപ്പോഴും ഇവര്‍ പൂത്തുലഞ്ഞു. കണ്ടക്‌ടര്‍മാരായും ക്ലര്‍ക്കുമാരായും സര്‍വീസില്‍ പ്രവേശിച്ചവരാണിവരില്‍ പലരും എന്നതു വേറേ കാര്യം.

ഡ്രൈവര്‍മാര്‍ കൂടുതല്‍ അപകടമുണ്ടാക്കുന്നുവെന്നും ഇങ്ങനെയുള്ളവരു-ടെ ലൈസന്‍സ്‌ റദ്ദാക്കണമെന്നും വരെയെത്തി പോലീസ്‌ അധികാരികളു ടെ നിര്‍ദേശം. ഓരോ അപകടത്തി-ലും ഉത്തരവാദി ഡ്രൈവറാ ണെന്ന നിഗമനത്തിലാണ്‌ അധികാരികളെത്തുന്നത്‌. അശ്രദ്ധമായ ഡ്രൈവിങ്‌ എന്നോ ശ്രദ്ധിച്ചാല്‍ ഒഴിവാക്കാമായിരുന്നത്‌ എന്നോ ആയിരിക്കും മേലധികാരികളു-ടെ റി പ്പോര്‍ട്ടും. അപകടംമൂലം വാഹനത്തിനുണ്ടാകുന്ന കേടുപാടുകള്‍ക്കുള്ള തുക ഡ്രൈവര്‍മാരു-ടെ ശമ്പളത്തില്‍നിന്നു പിടിക്കും. മറ്റുള്ളവര്‍ക്കുള്ള നഷ്‌ടപരിഹാരവും ഡ്രൈവര്‍ നല്‍കണം. ഈ സ്‌ഥിതി മനസിലാക്കി മനഃപൂര്‍വ്വം അപകടമുണ്ടാകു-മോ എന്ന ഡ്രൈവരുടെ ചോദ്യത്തിന്‌ പക്ഷേ, ആര്‍ക്കും ഉത്തരമില്ല.

കോര്‍പ്പറേഷനെ നന്നാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ ബോധപൂര്‍വ്വം പലതും കണ്ടില്ലെന്നു നടിച്ചപ്പോള്‍ നഷ്‌ടം സംഭവിച്ചതു ഡ്രൈവര്‍മാര്‍ക്കും കണ്ടക്‌ടര്‍മാര്‍ക്കും മാത്രമായി. 2005 ല്‍ കേരളത്തി ലെ റോഡുകളു-ടെ നീളം 1.55 ലക്ഷം കിലോമീറ്ററാണ്‌. അന്ന്‌ വാഹനങ്ങളു ടെ എണ്ണം 31 ലക്ഷം. 2016-ല്‍ റോഡി-ന്റെ നീളത്തില്‍ കാര്യമായ വര്‍ദ്ധന ഉണ്ടാകാത്തപ്പോഴും വാഹനങ്ങളു ടെ എണ്ണം നാലിരട്ടി-യോളം വര്‍ദ്ധിച്ച്‌ ഒരു കോടി പത്തു ലക്ഷമായി.

11 വര്‍ഷം മുമ്പ്‌ ഓടിയ അതേ റോഡിലൂ ടെ അതേ റണ്ണിങ്‌ ടൈമില്‍ നാലിരട്ടി വാഹനങ്ങള്‍ക്കിടയിലൂ-ടെയാണ്‌ വാഹനമോടി ക്കേണ്ടത്‌. ആറര മണിക്കൂര്‍ സ്‌റ്റിയറിങ്‌ ഡ്യൂട്ടി ഇപ്പോള്‍ ഏഴ്‌, എഴര മണിക്കൂര്‍ വരെയെത്തുന്നു. മാനസികമായും ശാരീരികമായും പൂര്‍ണ ആരോഗ്യവാനായിരുന്നാല്‍മാത്രമാണ്‌ അപകടരഹിതമായി വാഹനമോടിക്കാന്‍ കഴിയുന്നത്‌. സ്വകാര്യ ബസുകളില്‍ 20-30 വയസുള്ളവരാണു ഡ്രൈവര്‍മാരില്‍ ഭൂരിഭാഗവും. കെ.എസ്‌.ആര്‍.ടി.സിയില്‍ ശരാശരി 40-45 വയസുള്ളവരാണ്‌. ഇവരു-ടെ ആരോഗ്യ ത്തെക്കുറിച്ച്‌ ഒരു പഠനവും നടത്താറില്ല.

ജീവനക്കാരു-ടെ എണ്ണം കുറയ്‌ക്കാന്‍ സിംഗിള്‍ ഡ്യൂട്ടികളാക്കി (സ്‌റ്റിയറിങ്‌ ഡ്യൂട്ടി എട്ടു മണിക്കൂര്‍) മാറ്റണമെന്നാണ്‌ നിര്‍ദ്ദേശം. അതായത്‌ എല്ലാ ദിവസവും 10-12 മണിക്കൂര്‍ ജോലി. ഇതി ന്റെ ചുവടുപിടിച്ച്‌ പല സര്‍വീസുകളും പരിഷ്‌കരിച്ചു കഴിഞ്ഞു.- കേരളത്തില്‍ അസംഘടിതമേഖലയില്‍ പോലും നടക്കാത്ത രീതികള്‍ ഇന്നു കെ.എസ്‌.ആര്‍.ടി.സിയില്‍ നടക്കുന്നു. ഒരു ബസ്‌ ശരാശരി 343 കിലോ മീറ്ററാണ്‌ ഓടുന്നത്‌. ഇത്‌ 400 കിലോമീറ്ററെങ്കിലും ആക്കണമെന്നാണ്‌ നിര്‍ദേശം. എ.സി. കാറില്‍ യാത്ര ചെയ്‌തും എ.സി. മുറിയിലിരുന്ന്‌ റി പ്പോര്‍ട്ട്‌ തയാറാക്കിയും കഴിയുന്നവര്‍, മെക്കാനിക്കല്‍ കണ്ടീഷനില്ലാത്ത ബസിന്റെ സ്‌ഥിതി മനസിലാക്കണമെന്ന്‌ ജീവനക്കാരില്‍നിന്ന്‌ ഉയരുന്ന ആവശ്യം വെറുതേ തള്ളിക്കളയാനാവില്ല.

Ads by Google
Monday 12 Feb 2018 01.54 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW