Sunday, February 11, 2018 Last Updated 6 Min 21 Sec ago English Edition
Todays E paper
Ads by Google
Sunday 11 Feb 2018 02.12 PM

ദുബായില്‍ ഹിന്ദു ക്ഷേത്രത്തിന് തറക്കല്ലിട്ടു; നോട്ട് നിരോധനത്തെ യും ജി.എസ്.ടിയേയും പ്രകീര്‍ത്തിച്ച് മോഡി

ജി.എസ്.ടി.യേയും നോട്ട് നിരോധനത്തെയും പുകഴ്ത്താനും മോഡി മടിച്ചില്ല. നോട്ട് നിരോധനം വന്നപ്പോള്‍ ഉറക്കം നഷ്ടപ്പെട്ടവര്‍ ഇപ്പോഴും അങ്ങനെ തന്നെയാണ്. മാറ്റങ്ങള്‍ വരുമ്പോള്‍ ബുദ്ധിമുട്ടുകള്‍ നേരിടുക സ്വാഭാവികമാണ്. എന്നാല്‍ രാജ്യം മാറിക്കൊണ്ടിരിക്കുകയാണ്. നിരാശയില്‍ നിന്ന് നാം മോചിതരായി.
Modi in UAE

ദുബായ്: ദുബായിലെ പ്രഥമ ഹിന്ദു ക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് തറക്കല്ലിട്ടു. ദുബായ് ഓപറയില്‍ ഇന്ത്യന്‍ സമൂഹവുമായി നടത്തിയ കൂടിക്കാഴ.ച യ്ക്കിടെയാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി ബോചസന്വാസി ശ്രീ അക്ഷര്‍ പുരുഷോത്തമം സ്വാമി നാരായണ്‍ സന്‍സ്ത ഹിന്ദു ക്ഷേത്രത്തിന് തറക്കല്ലിട്ടത്. ക്ഷേത്രത്തിന്റെ മാതൃകയും പ്രധാനമന്ത്രി അനാഛാദനം ചെയ്തു.

അബുദാബി- ദുബായ് ഹൈവേയ്ക്ക് സമീപമാണ് ക്ഷേത്ര നിര്‍മ്മാണത്തിന് 13 ഏക്കര്‍ സ്ഥലം യു.എ.ഇ ഭരണകൂടം വിട്ടുനല്‍കിയത്. അബുദാബി കിരീടാവകാശിയുടെ തീരുമാനം സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും മഹനീയ മാതൃകയാണെന്നും മോഡി പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാരുടെ സ്വപ്നങ്ങള്‍ സമയത്തിനുള്ളില്‍ തന്നെ യഥാര്‍ത്ഥ്യമാക്കുമെന്ന് മോഡി പറഞ്ഞു. ക്ഷേത്ര നിര്‍മ്മാണത്തിന് അനുമതി നല്‍കിയ അബുദാബി ഭരണകൂടത്തിന് ഇന്ത്യയിലെ 125 കോടി ജനതയുടെ പേരില്‍ നന്ദി പറയുന്നതായും മോഡി വ്യക്തമാക്കി.

ജി.എസ്.ടി.യേയും നോട്ട് നിരോധനത്തെയും പുകഴ്ത്താനും മോഡി മടിച്ചില്ല. നോട്ട് നിരോധനം വന്നപ്പോള്‍ ഉറക്കം നഷ്ടപ്പെട്ടവര്‍ ഇപ്പോഴും അങ്ങനെ തന്നെയാണ്. മാറ്റങ്ങള്‍ വരുമ്പോള്‍ ബുദ്ധിമുട്ടുകള്‍ നേരിടുക സ്വാഭാവികമാണ്. എന്നാല്‍ രാജ്യം മാറിക്കൊണ്ടിരിക്കുകയാണ്. നിരാശയില്‍ നിന്ന് നാം മോചിതരായി.

ലോക ബാങ്കിന്റെ ബിസിനസ് റാങ്കിംഗില്‍ ഇന്ത്യ 149ല്‍ നിന്നും 100ല്‍ എത്തി. അതില്‍ നാം സംതുപ്തരല്ല. നില കൂടുതല്‍ മെച്ചപ്പെടുത്തണം. അതിന് സാധ്യമായതെല്ലാം നാം ചെയ്യും. ഒരു ക്ഷേത്രം മാനവികതയുടെ കവാടമാണ്. ക്ഷേത്രമെന്ന് വാസ്തുശാസത്രത്തിന്റെയും അലങ്കാരത്തിന്റെയും ഐക്യം മാത്രമല്ല, 'വസുദൈവ കുടുംബകം' എന്ന സന്ദേശം ലോകമെങ്ങും നല്‍കുന്നതാണത്.

ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന 30 ലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക് വീട്ടില്‍ നിന്ന് അകന്നുകഴിയുമ്പോഴും വീടിനു സമാനമായ അന്തരീക്ഷം നല്‍കുന്ന ഗള്‍ഫ് രാജ്യങ്ങളോട് നന്ദിയുണ്ടെന്നും മോഡി പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW