Sunday, February 11, 2018 Last Updated 8 Min 39 Sec ago English Edition
Todays E paper
Ads by Google
Sunday 11 Feb 2018 01.42 PM

കെ.ബാബുവിന്റെ സ്വത്തില്‍ പകുതിയോളം അനധികൃതം; കേസ് നിലനില്‍ക്കുമെന്ന് വിജിലന്‍സ്

ബാബുവിനെതിരായ കേസില്‍ അന്വേഷണം പൂര്‍ത്തിയായി കുറ്റപത്രം സമര്‍പ്പിക്കാനിരിക്കേയാണ് വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം അന്വേഷണ സംഘം വീണ്ടും മൊഴിയെടുത്തത്.
k.babu

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍മന്ത്രി കെ.ബാബുവിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്ന് വിജിലന്‍സ്. ബാബുവിനെതിരായ കേസ് നിലനില്‍ക്കും. ബാബു നല്‍കിയ പുതിയ മൊഴിയില്‍ കഴമ്പില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

ബാബുവിന്റെ സ്വത്തില്‍ പകുതിയും അനധികൃതമായി സമ്പാദിച്ചതാണ്. ബാബുവിനെയും ബിനാമിയെന്ന് പറയപ്പെടുന്ന ബാബുറാമിനെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ തെളിവില്ല. തനിക്ക് ലഭിച്ച ഡി.എ, ടി.എ എന്നിവ സ്വത്തിന്റെ ഭാഗമായി പരിഗണിക്കണമെന്ന് ബാബു പറഞ്ഞിരുന്നു. അങ്ങനെ കണക്കുകൂട്ടിയാലും സ്വത്തില്‍ 40 ശതമാനവും അനധികൃതമായി സമ്പാദിച്ചതാണ്. ഇക്കാര്യം വ്യക്തമാക്കുന്ന പുതിയ റിപ്പോര്‍ട്ട് പത്ത് ദിവസത്തിനകം വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.

ബാബുവിനെതിരായ കേസില്‍ അന്വേഷണം പൂര്‍ത്തിയായി കുറ്റപത്രം സമര്‍പ്പിക്കാനിരിക്കേയാണ് വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം അന്വേഷണ സംഘം വീണ്ടും മൊഴിയെടുത്തത്. ബാബു വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റയ്ക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും മൊഴിയെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. അന്വേഷണം വൈകാതെ പൂര്‍ത്തിയാക്കുമെന്ന് വിജിലന്‍സ് കോടതിയില്‍ അറിയിച്ചിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW