Sunday, February 10, 2019 Last Updated 37 Min 17 Sec ago English Edition
Todays E paper
Ads by Google
Saturday 10 Feb 2018 05.27 PM

'നീ മധു പകരൂ, മലര്‍ ചൊരിയൂ' ലാലേട്ടന്‍ മതിമറന്നു പാടുന്നു; സുരാജ് വെഞ്ഞാറമൂടിന്റെ പ്രോത്സാഹനവും സ്റ്റീഫന്‍ ദേവസിയുടെ പിയാനോയും- വീഡിയോ കാണാം

Mohanlal

നടന്‍ മോഹന്‍ലാല്‍ നടനെന്ന നിലയില്‍ മാത്രമല്ല, ഗായകനെന്ന നിലയിലും തന്റെ കഴിവ് തെളിയിച്ചയാളാണ്. സിനിമകളില്‍ മാത്രമല്ല പല വേദികളിലും മോഹന്‍ലാലിന്റെ ഗാനം ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. മോഹന്‍ലാല്‍ നല്ലൊരു നടന്‍ മാത്രമല്ല, ഗായകനും കൂടിയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. സിനിമകളിലും അവാര്‍ഡ് ദാന ചടങ്ങുകളിലും സ്റ്റേജ് ഷോകളിലും ലാലേട്ടന്‍ പാടിയിട്ടുണ്ടെങ്കിലും ഈ ഗാനം വ്യത്യസ്തമായി മാറുകയാണ്.

അനശ്വര നടന്‍ പ്രേം നസീറും ഷീലയും ജോഡികളായെത്തിയ 'മൂടല്‍മഞ്ഞ്' സിനിമയില്‍ യേശുദാസ് പാടിയ മനോഹര 'നീ മധു പകരൂ, മലര്‍ ചൊരിയൂ' ഗാനം മതിമറന്ന് പാടി ലാലേട്ടന്‍. സ്റ്റീഫന്‍ ദേവസ്സിയുടെ പിയാനോ സംഗീതവും കൂടി ചേര്‍ന്നഗാനം സുരാജ് വെഞ്ഞാറമൂടിന്റെ പ്രോത്സാഹനവും ഒന്നിച്ചുചേര്‍ന്നതോടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പാട്ടു പാടി കഴിഞ്ഞ ശേഷം സന്തോഷം കൊണ്ട് മോഹന്‍ലാല്‍ പിയാനോ വായിച്ച സ്റ്റീഫന്‍ ദേവസിക്ക് ഉമ്മയും നല്‍കുന്നതും വീഡിയോയില്‍ കാണാം.

Ads by Google
Saturday 10 Feb 2018 05.27 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW