Friday, February 15, 2019 Last Updated 4 Min 39 Sec ago English Edition
Todays E paper
Ads by Google
Saturday 10 Feb 2018 03.12 PM

വെല്ലുവിളി ഉയര്‍ത്തുന്ന സിനിമകള്‍ ചെയ്യണം - വിദ്യാബാലന്‍

uploads/news/2018/02/191198/CiniINWvidyabalan100218a.jpg

വിദ്യാബാലന്റെ 'തുമാരി സുലു' മികച്ച പ്രതികരണം നേടി വിജയിച്ചുകൊണ്ടിരിക്കുകയാണ്. വ്യത്യസ്തമായ സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരുന്ന വിദ്യാബാലന്റെ സിനിമകളും കഥയില്‍ വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്.

ഇംഗ്ലീഷ്, വിംഗ്ലീഷ്, ഡേര്‍ട്ടി പിക്ചര്‍, തുമാരി സുലു തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങള്‍ എല്ലാം വിദ്യാബാലന്‍ എന്ന നടിയുടെ അഭിനയപാടവത്തിന്റെ വ്യത്യസ്ത തലങ്ങള്‍ കാണിച്ചുതരുന്നു. തുമാരി സുലുവിന്റെ വിജയത്തില്‍ ആഘോഷിക്കുന്ന ബോളിവുഡ്ഡിലെ ഹോട്ടസ്റ്റ് ആക്ട്രസിന്റെ വിശേഷങ്ങള്‍.

? സ്ത്രീകേന്ദ്രീകൃതമാണല്ലോ വിദ്യയുടെ അടുത്തിടെ ഇറങ്ങിയ സിനിമകളെല്ലാം.


ഠ തികച്ചും യാദൃച്ഛികമായി വന്നുപോയതാണ്. എനിക്ക് വ്യത്യസ്തമെന്നും വെല്ലുവിളി ഉയര്‍ത്തുന്നതുമായ കഥാപാത്രങ്ങള്‍ ചെയ്യാനാണ് താല്പര്യം. അതുപോലെതന്നെ ചെയ്യുന്ന കഥാപാത്രങ്ങള്‍ എന്റെ മനസിനെ തൃപ്തിപ്പെടുത്തുന്നതു കൂടിയാകണം.അത് അങ്ങനെ വന്നുപോകുന്നതാണ്.

പതിവില്‍നിന്ന് വ്യത്യസ്തമായി നമ്മുടെ ജോലികള്‍ ചെയ്യുമ്പോള്‍ നമ്മളില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തും. ഒരു നടി എന്ന നിലയില്‍ ഞാന്‍ അത് ആസ്വദിക്കുന്നു.

? കൂടുതലും സ്ത്രീശാക്തീകരണ സിനിമയാണല്ലോ തെരഞ്ഞെടുക്കുന്നത്.


ഠ മനഃപൂര്‍വം അങ്ങനെയാകുന്നതല്ല. കിട്ടുന്ന കഥാപാത്രങ്ങള്‍ അങ്ങനെയാണ്. സിനിമയിലെ മുഖ്യ കഥാപാത്രമായി അഭിനയിക്കുക എന്നത് എനിക്ക് ഏറെ സന്തോഷം നല്‍കുന്നു. നായകന്റെ പിറകില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്ന ഒരുവളായിരിക്കണം നായിക എന്ന ചിന്താഗതി നമ്മള്‍ മാറ്റണം.
uploads/news/2018/02/191198/CiniINWvidyabalan100218a1.jpg

പകരം കഥയുടെ ഭാഗമായി നായികയെ കാണണം. ഇന്നത്തെ കാലത്ത് പുരുഷന്റെ പുറകില്‍ നില്‍ക്കാനല്ല സ്ത്രീകള്‍ ആഗ്രഹിക്കുന്നത് ഒപ്പം നില്‍ക്കാനാണ്. അതുപോലെ തന്നെയാണ് സിനിമയിലും. ഹീറോയുടെ പുറകില്‍ നില്‍ക്കാനല്ല മറിച്ച് ഹീറോയുടെ ഒപ്പം നില്‍ക്കുന്ന കരുത്തുറ്റ ജീവസ്സുറ്റ കഥാപാത്രം ചെയ്യാനാണ്.

? തുല്യവേതനം എന്ന ആശയത്തെക്കുറിച്ച് വിദ്യ വാചാലയാകാറുണ്ടല്ലോ. ഇപ്പോഴും സിനിമാ ലോകത്ത് ഹീറോയ്ക്കും ഹീറോയിനും വ്യത്യസ്ത സാമ്പത്തികനയമാണല്ലോ.


ഠ സിനിമയില്‍ മാത്രമുള്ള ഒരു അനീതിയല്ലിത്. ലോകത്തുള്ള എല്ലാ മേഖലയിലും അനീതി നടക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് തുല്യവേതനം നല്‍കണമെന്ന് അടുത്തിടെ നോര്‍വ്വ പ്രഖ്യാപിക്കുകയുണ്ടായി. ഇന്ന് സ്ത്രീകളും സമൂഹവും ഇതിനുവേണ്ടി ശബ്ദമുയര്‍ത്തുന്നുണ്ട് എന്നുള്ളത് സന്തോഷം നല്‍കുന്ന ഒന്നാണ്.

? കമലാദാസിന്റെ ജീവിതകഥയെ ആസ്്പദമാക്കിയുള്ള സിനിമയുടെ ഓഫര്‍ വിദ്യക്ക് വന്നിരുന്നു എന്നു കേട്ടല്ലോ. ആദ്യം അത് സ്വീകരിക്കുകയും പിന്നീട് നിരസിക്കുകയുമാണുണ്ടായത്.


ഠ ആ സിനിമയുടെ ഡയറക്ടറും ഞാനും തമ്മില്‍ കാഴ്ചപ്പാടില്‍ ഒരുപാട് വ്യത്യാസമുണ്ട്. വര്‍ഗീയപരമായോ, രാഷ്ട്രീയപരമായോ ഒരു സിനിമയുമായി ആരെങ്കിലും എന്നെ സമീപിച്ചാല്‍ എനിക്ക് അത് നിരസിക്കാനേ കഴിയും. പ്രത്യേകിച്ച് ഇന്നത്തെ സമൂഹത്തില്‍. അതുകൊണ്ടാണ് ആ പ്രോജക്ട് വേണ്ടെന്നുവച്ചത്. (കമലിന്റെ മലയാളസിനിമയായ 'ആമി'യില്‍ വിദ്യാബാലനെയായിരുന്നു ആദ്യം പരിഗണിച്ചത്.)

? വിദ്യയുടെ ഫാഷന്‍ സെന്‍സിനെക്കുറിച്ച് എന്നും വിമര്‍ശനങ്ങളായിരുന്നല്ലോ കൂടുതലും കേട്ടിരുന്നത്.


ഠ ഞാന്‍ എനിക്കിഷ്ടമുള്ള വസ്ത്രം ധരിച്ച് സമൂഹത്തിനു മുന്നില്‍ എത്തുമ്പോള്‍ ആളുകള്‍ നല്ലതാണെന്നു പറയുമ്പോള്‍ വല്ലാത്ത സന്തോഷവും ആത്മവിശ്വാസവും ഉണ്ടാകും. ഞാന്‍ എനിക്കിഷ്ടപ്പെട്ട വസ്ത്രങ്ങള്‍ ധരിക്കാനാണ് ആഗ്രഹിക്കുന്നത്. എന്റെ വസ്ത്രത്തിലൂടെയും പെരുമാറ്റത്തിലൂടെയും ഞാന്‍ ആരാണെന്ന് ഉറപ്പിക്കാനാണ് ശ്രമിക്കുന്നത്.
uploads/news/2018/02/191198/CiniINWvidyabalan100218a2.jpg

? ബോളിവുഡ്ഡില്‍ കണ്ടുവരുന്ന ഒന്നാണല്ലോ ബോഡി ഷെയിമ്മിംഗ് എന്ന രീതി. വിദ്യയുടെ അഭിപ്രായം.


ഠ വളരെ വേദനയുണ്ടാക്കുന്ന ഒന്നാണ് പുതിയ പെണ്‍കുട്ടികളെ അവളുടെ ശരീരഘടനയെക്കുറിച്ച് പറഞ്ഞു കളിയാക്കുന്നത്. ഒരാള്‍ക്ക് പെര്‍ഫെക്ട് ബോഡി ഉണ്ടാകില്ല. ചിര്‍ തീരെ മെലിഞ്ഞിട്ട്, മറ്റുചിലര്‍ വണ്ണം വച്ചിട്ടാകും.

നമ്മള്‍ സ്വന്തം ശരീരത്തെ സ്‌നേഹിക്കണം. ബഹുമാനിക്കണം. മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാന്‍ നില്‍ക്കരുത്. ഇത് എന്റെ ശരീരം എന്ന് മനസിലുറപ്പിച്ച് നമുക്കു ജന്മനാ കിട്ടിയ ശരീരസൗന്ദര്യത്തിന്റെ മാറ്റുകൂട്ടാന്‍ ശ്രമിക്കുക. ഞാനും ഇത്തരം കളിയാക്കലും നിരവധി തവണ കേട്ട ഒരാളാണ്.

? വിദ്യയുടെ വ്യക്തിജീവിതം എന്നും രഹസ്യമാണല്ലോ.


ഠ എന്റെ വ്യക്തിജീവിതത്തില്‍ രഹസ്യങ്ങള്‍ ഒന്നും ഇല്ല. ഞാനും ഭര്‍ത്താവ് സിദ്ധാര്‍ത്ഥും തമ്മിലുള്ള ഫോറ്റോസ് ഒന്നുംതന്നെ ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറില്ല.

ഞാനും സിദ്ധാര്‍ത്ഥും എന്തു ചെയ്യുന്നു, എവിടെയാണ് എന്നൊക്കെ പറഞ്ഞ് ഓരോ പോസ്റ്റ് ഇടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ ബന്ധങ്ങള്‍ക്കു കൂടുതല്‍ വില നല്‍കുന്നു. അതുപോലെ തന്നെ ആ ബന്ധങ്ങളുടെ സ്വകാര്യതയും.

Ads by Google
Ads by Google
Loading...
TRENDING NOW