Tuesday, February 12, 2019 Last Updated 3 Min 52 Sec ago English Edition
Todays E paper
Ads by Google
Saturday 10 Feb 2018 03.10 PM

ദന്തസംരക്ഷണത്തിന് വീട്ടുവൈദ്യം

uploads/news/2018/02/191195/Weeklyhelth100218a.jpg

പല്ലിലെ കേടും പോടുമെല്ലാം പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ദന്തസംരക്ഷണത്തിലെ പോരായ്മയാണ് ഇതിന് പ്രധാന കാരണം.

ഇതുകൂടാതെ കാല്‍സ്യം കുറവ്, ചിലതരം രോഗങ്ങള്‍ എന്നിവയും പല്ലിലെ പോടിനും കേടിനും കാരണമാകാറുണ്ട്. ഇതിന് പൊതുവെ പല്ലടയ്ക്കുക, അല്ലെങ്കില്‍ എടുത്തുകളയുക എന്നിവയാണ് പരിഹാരമായി ചെയ്യുന്നത്. എന്നാല്‍ ഇതല്ലാതെയും ചില വഴികളുണ്ട്.

പല്ലിന്റെ പോടു മാറ്റുന്നതിന് ഒരു പ്രത്യേക മരുന്നു തയ്യാറാക്കാം. വെളുത്തുള്ളിയും ഗ്രാമ്പൂവും കലര്‍ന്ന മിശ്രിതമാണ് ഇതിനായി ഉപയോഗിക്കുന്നത്. വെളുത്തുള്ളിക്ക് ആന്റിബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. പല്ലു കേടുവരുത്തുന്ന ബാക്ടീരിയകളെ കൊന്നൊടുക്കാന്‍ ഇത് സഹായിക്കും. മോണരോഗങ്ങള്‍ക്കും നല്ലതാണ്. ഗ്രാമ്പൂവും പല്ലിന്റെ ആരോഗ്യത്തിന് ഗുണകരമാണ്.

ബാക്ടീരിയകളെ അകറ്റാനും പല്ലിന്റെ വെണ്മയ്ക്കും ഉപ്പ് നല്ലതാണ്. ഒരു ടീസ്പൂണ്‍ ഗ്രാമ്പൂ, ഒരു ടീസ്പൂണ്‍ ഉപ്പ്, ഒരു ടീസ്പൂണ്‍ വെളുത്തുള്ളിജ്യൂസ് ഇവചേര്‍ത്ത് യോജിപ്പിച്ച് പേസ്റ്റു പോലെയാക്കണം. രാവിലെയും രാത്രിയുമായി രണ്ടു തവണ പോടുള്ളിടത്ത് ഇതു വയ്ക്കുക. രണ്ടു മാസം തുടര്‍ച്ചയായി ഇങ്ങനെ ചെയ്യുന്നത് പോട് വലുതാകാതിരിക്കാന്‍ സഹായിക്കും.

പല്ലിന് ആരോഗ്യം നല്‍കുകയും ചെയ്യും. ഇവയെല്ലാം ചേരുമ്പോള്‍ ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ ഏറെയുണ്ടാകും. ഇതാണ് കേടുപാടുകള്‍ ഉണ്ടാകാതെ പല്ലിനെ സംരക്ഷിക്കുന്നത്. പല്ലിന്റെ മാത്രമല്ല, മോണയുടെ ആരോഗ്യത്തിനും ഇത് നല്ലതാണ്. വായ്‌നാറ്റമുണ്ടാക്കുന്ന ബാക്ടീരിയകളെ ഇത് കൊന്നൊടുക്കുകയും ചെയ്യുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW