Wednesday, August 22, 2018 Last Updated 2 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 10 Feb 2018 12.43 PM

അഭിഭാഷകര്‍ക്ക് ഓരോ കേസിനുമുള്ള ഫീസ് നിശ്ചയിച്ച് ഉത്തരവ്; കോടതി നോട്ടീസ് ബോര്‍ഡിലെ ഉത്തരവ് പകര്‍പ്പ് വലിച്ചു കീറി അഭിഭാഷകര്‍

uploads/news/2018/02/191177/coutr.jpg

പത്തനംതിട്ട : കക്ഷികളില്‍ നിന്നും അമിത ഫീസ് ഈടാക്കുന്ന വക്കീലന്മാര്‍ക്ക് വിലക്കിട്ട് ഹൈക്കോടതി. ഇതു സംബന്ധിച്ച ഉത്തരവ് എല്ലാ കോടിതികളുടെയും നോട്ടീസ് ബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ടുവെങ്കിലും മിക്കയിടത്തും ഇത് വലിച്ചു കീറി നശിപ്പിക്കപ്പെട്ട നിലയിലാണ്.

അഭിഭാഷകര്‍ക്ക് ഏറ്റവും അധികം ഫീസ് കിട്ടുന്ന വാഹനാപകട കേസുകളില്‍ ഫീസ് ഘടന ഇപ്രകാരമാണ്. 15000 രൂപയ്ക്കു താഴെയുള്ള നഷ്ടപരിഹാരത്തിന് 2500 രൂപ. 15,000 മുതല്‍ 50,000 വരെയാണ് നഷ്ടപരിഹാര തുകയെങ്കില്‍ മൂന്ന് ശതമാനം കമ്മിഷനും അരലക്ഷത്തിന് മുകളിലാണെങ്കില്‍ 3550 രൂപയും രണ്ടു ശതമാനം കമ്മിഷന്‍. ക്രിമിനല്‍ കേസുകളില്‍ സെഷന്‍സിലാണെങ്കില്‍ എഫക്ടീവ് അപ്പിയറന്‍സിന് 1000 രൂപയും നോണ്‍ എഫക്ടീവ് അപ്പിയറന്‍സിന് 500 രൂപയും ദിവസം നല്‍കണം.

കേസ് ഒന്നിന് ഏറ്റവും കുറഞ്ഞത് 3000 രൂപയും പരമാവധി 12,500 രൂപയുമേ ഈടാക്കാവൂ. ജാമ്യഹര്‍ജിയ്ക്ക് 750 രൂപ, റിവിഷന്‍ പെറ്റിഷന് 2500, സ്വകാര്യ അന്യായം 750 (ഏറ്റവും കുറഞ്ഞത് 2000 രൂപ. പരമാവധി 7500 രൂപ.) സ്വകാര്യ അന്യായം തയ്യാറാക്കുന്നതിന് 1000 രൂപ. വിധി നടപ്പാക്കല്‍ ഹര്‍ജിക്ക് നേരത്തെയുള്ള ഹര്‍ജിക്ക് കണക്കാക്കിയ ഫീസിന്റെ 50 ശതമാനം നല്‍കണം. ഏറ്റവും കുറഞ്ഞ ഫീസ് 1250 രൂപ. സാധാരണ അപ്പീലുകളില്‍ ഏറ്റവും കുറഞ്ഞ ഫീസ് 3000 രൂപയും കൂടിയത് 12,000 രൂപയുമാണ്. ഈ കേസുകളില്‍ നിശ്ചിത കോടതി ഫീസ് 4000 രൂപയാണ്. വിധി നടത്തിപ്പ് അപ്പീലില്‍ മിനിമം ഫീസ് 1500 രൂപയാണ്.

ഇത്തരത്തില്‍ ക്രിമിനല്‍, സിവില്‍ തുടങ്ങി ഹൈക്കോടതിയിലെ വരെ വക്കീല്‍ ഫീസുകള്‍ നിശ്ചയിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് കക്ഷികള്‍ക്ക് ഇതുവരെ അറിവില്ലാത്ത പശ്ചാത്തലത്തിലാണ് ഹൈക്കോടതി നിര്‍ദേശത്തോടെ കോടതികളുടെ നോട്ടീസ് ബോര്‍ഡില്‍ ഫീസ് ഘടന സംബന്ധിച്ച് പതിച്ച നോട്ടീസാണ് കീറിക്കളഞ്ഞിട്ടുള്ളത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW