Sunday, August 19, 2018 Last Updated 13 Min 28 Sec ago English Edition
Todays E paper
Ads by Google
Saturday 10 Feb 2018 12.28 PM

തന്നെ പുറത്താക്കാന്‍ സര്‍ക്കാരിന് എന്ത് അധികാരമെന്ന് ട്രിനിറ്റി സ്കൂള്‍ പ്രിന്‍സിപ്പല്‍

uploads/news/2018/02/191173/shool-pricipal.jpg

കൊല്ലം : വി​ദ്യാ​ര്‍​ഥി​നി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ക​ത്ത് ത​ള്ളി കൊ​ല്ലം ട്രി​നി​റ്റി ലൈ​സി​യം സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍. സ​ര്‍​ക്കാ​രി​നു ത​ന്നെ മാ​റ്റാ​ന്‍ അ​ധി​കാ​ര​മി​ല്ലെ​ന്നും സ്കൂ​ള്‍ മാ​നേ​ജ​ര്‍​ക്കാ​ണു ത​ന്നെ മാ​റ്റാ​ന്‍ അ​ധി​കാ​ര​മെ​ന്നും സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍. 60 വ​യ​സ് ക​ഴി​ഞ്ഞെ​ന്ന നി​ബ​ന്ധ​ന ഐ​സി​എ​സ്‌ഇ സ്കൂ​ളു​ക​ള്‍​ക്കു ബാ​ധ​ക​മ​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ പ്രി​ന്‍​സി​പ്പ​ല്‍, ഡി​ഡി​ഇ ത​നി​ക്കെ​തി​രാ​യ വാ​ര്‍​ത്ത​ക​ള്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്കു ചോ​ര്‍​ത്തി ന​ല്‍​കി​യ​താ​യും കു​റ്റ​പ്പെ​ടു​ത്തി.

വി​ദ്യാ​ര്‍​ഥി​നി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ലി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ്കൂ​ള്‍ മാ​നേ​ജ്മെ​ന്‍റി​ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ക​ഴി​ഞ്ഞ ദി​വ​സം ക​ത്തു​ന​ല്‍​കി​യി​രു​ന്നു. കേ​സി​ല്‍ പ്ര​തി​ക​ളാ​യ അ​ധ്യാ​പ​ക​ര്‍​ക്ക് സ്കൂ​ളി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി​യ സം​ഭ​വം വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ന​ട​പ​ടി. ര​ണ്ട് അ​ധ്യാ​പ​ക​രെ സ​സ്പെ​ന്‍​ഡ് ചെ​യ്തി​ട്ടും മൂ​ന്ന് മാ​സ​ങ്ങ​ള്‍​ക്കി​പ്പു​റം ആ​ഘോ​ഷ​പൂ​ര്‍​വം തി​രി​കെ സ്കൂ​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത് സ​മൂ​ഹ മ​ന​സാ​ക്ഷി​യോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നു ക​ത്തി​ല്‍ പ​റ​യു​ന്നു.

Ads by Google
Saturday 10 Feb 2018 12.28 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW