Sunday, August 19, 2018 Last Updated 13 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 10 Feb 2018 12.35 PM

സര്‍ക്കാര്‍ ജോലിയില്ലെങ്കില്‍ കെട്ടില്ലെന്ന് കാമുകി, ആശ്രിത നിയമനം കിട്ടാന്‍ സ്വന്തം അച്ഛനോട് മകന്റെ ക്രൂരത; നാടിനെ ഞെട്ടിച്ച കൊലപാതകം

uploads/news/2018/02/191171/crime.jpg

മകന്‍ പിതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. യു.പിയിലെ മീററ്റിലാണ് സംഭവം. തനിക്ക് സര്‍ക്കാര്‍ ജോലി കിട്ടാനാണ് 22കാരനായ മകന്‍ പിതാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. പിതാവ് മരിച്ച ഒഴിവില്‍ ആശ്രിത നിയമനം വഴി ജോലികിട്ടാന്‍ വേണ്ടിയാണ് തരുണ്‍പാല്‍ എന്ന യുവാവ് ഇത്രയും വലിയ സാഹസം കാട്ടിയതെന്ന് പൊലീസിനോട് സമ്മതിച്ചു. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പോസ്റ്റ്മാനായ ചന്ദ്രപാല്‍ (57) ആണ് മരിച്ചത്.

സര്‍ക്കാര്‍ ജോലി കിട്ടിയാല്‍ മാത്രമേ വിവാഹം കഴിക്കാന്‍ തയ്യാറാവൂ എന്ന് കാമുകി നിര്‍ബന്ധം പിടിച്ചതോടെയാണ് യുവാവ് പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. പിതാവ് മരിച്ചാല്‍ ആശ്രിതനിയമനം വഴി സര്‍ക്കാര്‍ ജോലി കിട്ടുമെന്ന പ്രതീക്ഷയിലാണ് കടുംകൈ ചെയ്തത്. വയലില്‍ കൃഷി നോക്കാന്‍ പോയ പിതാവിനെ പിന്തുടര്‍ന്ന് സുഹൃത്തിന്റെ സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നു. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കഴുത്തറുത്ത നിലയില്‍ യു.പിയിലെ പ്രതാപ് പുരില്‍ ഈ മാസം ഒന്നിനാണ് ചന്ദ്രപാലിന്റെ മൃതദേഹം കണ്ടെത്തിയത്. പൊലീസിന്റെ അന്വേഷണത്തില്‍ ചന്ദ്രപാലിന്റെ മകന്റെ പെരുമാറ്റത്തില്‍ സംശയം തോന്നി. വിശദമായ ചോദ്യം ചെയ്യലില്‍ തരുണ്‍പാല്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ എടുത്തു.

ഒരു സുഹൃത്തിന്റെ സഹായത്തോടെയാണ് കൊലപാതകം നടത്തിയതെന്ന് ഇയാള്‍ പറഞ്ഞു. 2016ല്‍ തരുണ്‍പാല്‍ സി.ആര്‍.പി.എഫിന്റെ എഴുത്തുപരീക്ഷ വിജയിച്ചിരുന്നു. എന്നാല്‍ മെഡിക്കല്‍ ടെസ്റ്റില്‍ പരാജയപ്പെടുത്തി. എന്നാല്‍ ജോലി കിട്ടിയെന്നാണ് ഇയാള്‍ എല്ലാവരോടും കളവ് പറഞ്ഞിരുന്നത്. ഒടുവില്‍ സര്‍ക്കാര്‍ ജോലി കിട്ടാന്‍ മറ്റ് വഴിയൊന്നും മുന്നില്‍ തെളിയാതെ വന്നതോടെയാണ് ഇയാള്‍ പിതാവിനെ കൊലപ്പെടുത്തിയത്.

Ads by Google
Saturday 10 Feb 2018 12.35 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW