Tuesday, May 22, 2018 Last Updated 30 Min 20 Sec ago English Edition
Todays E paper
Ads by Google
Saturday 10 Feb 2018 12.18 PM

ജമ്മുവില്‍ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം: മൂന്നു സൈനികര്‍ക്ക് വീരമൃത്യു, ഏറ്റുമുട്ടല്‍ തുടരുന്നു

Terrorist attack

ജമ്മു: ജമ്മുവില്‍ സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു സൈനികര്‍ക്ക് വീരമൃത്യു. ഭീകരവാദി ആക്രമണത്തില്‍ മരിച്ച ജവാന്റെ മകളടക്കം നാലു പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്.സുജ്വാന്‍ സൈനിക ക്യാമ്പിനു നേരെയാണ് ഇന്നു പുലര്‍ച്ചെ ആക്രമണമുണ്ടായത്. ജയ്‌ഷെ ഇ-മുഹമ്മദാണ് ആക്രമണം നടത്തിയതെന്നാണ് സ്ഥിരീകരിച്ചിട്ടുണ്ട്.

സൈനിക ക്യാമ്പിലെ ഫാമിലി ക്വാര്‍ട്ടേഴ്‌സിനുള്ളിലേയ്ക്ക് രണ്ടു തീവ്രവാദികള്‍ അതിക്രമിച്ചു കയറി വെടിയുതിര്‍ക്കുകയായിരുന്നു. ഇന്നു പുലര്‍ച്ചെ 4.55 നാണ് ആക്രമണമുണ്ടായത്. മരിച്ച ജവാന്റെ മകള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടല്‍ ഏഴാം മണിക്കൂറിലേയ്ക്ക് കടന്നിരിക്കുകയാണ്. വലിയ ആയുധ ശേഖരവുമയെത്തിയ ഭീകര സംഘത്തില്‍ മുന്നു പേര്‍ ഉണ്ടെന്നാണ് വിവരം. ഭീകരര്‍ ഒളിഞ്ഞിരിക്കുന്നവെന്ന കരുതുന്ന സൈനിക ക്യാമ്പ് സൈന്യം വളഞ്ഞിരിക്കുകയാണ്. ശക്തമായ തിരച്ചില്‍ ആരംഭിച്ചു.

നിരവധി സ്‌കൂളുകളും, ക്വാര്‍ട്ടേഴ്‌സുകളും പ്രവര്‍ത്തിക്കുന്ന സൈനിക ക്യാമ്പ് ഏക്കറു കണക്കിന് സ്ഥലത്തായി വ്യാപിച്ചു കിടക്കുന്നതാണ്. ഏറ്റുമുട്ടല്‍ രൂക്ഷമായതിനെ തുടര്‍ന്ന് സൈന്യം പരാകമാന്‍ഡോകളെ വിന്യസിച്ചു. ഇതേ സ്ഥലത്ത് പത്തു വര്‍ഷം മുമ്പുണ്ടായ ഭീകരാക്രമണത്തില്‍ 12 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റിരുന്നു. അന്ന് രണ്ടു ഭീകരവാദികള്‍ രക്ഷപ്പെട്ടിരുന്നു. 2013 ല്‍ അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയതിന്റെ വാര്‍ഷിക ദിനമായിരുന്നു വെള്ളിയാഴ്ച. ഇതുമായി ബന്ധപ്പെട്ട് ആക്രമണം ഉണ്ടാകാമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എങ്ങനെയാണ് ഭീകരവാദികള്‍ സൈനിക ക്യാമ്പിനുള്ളില്‍ കടന്നതെന്ന് വ്യക്തമായിട്ടില്ല.

Ads by Google
Ads by Google
Loading...
TRENDING NOW