Wednesday, November 14, 2018 Last Updated 29 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 10 Feb 2018 12.11 PM

ഭര്‍ത്താവിന് വൃത്തിയില്ല; വിവാഹമോചനം തേടി യുവതി കോടതിയില്‍

uploads/news/2018/02/191163/divorce.jpg

ദുബായ് : ഭര്‍ത്താവിന് വൃത്തിയില്ലെന്ന് ആരോപിച്ച് വിവാഹമോചനം തേടി യുവതി കോടതിയെ സമീപിച്ചു. അല്‍ഐനിലാണ് സംഭവം. എവിടേയ്‌ക്കെങ്കിലും പോകുമ്പോള്‍ പോലും ഒരുങ്ങി നടക്കാന്‍ ഭര്‍ത്താവ് താത്പര്യം കാട്ടുന്നില്ല. ഭര്‍ത്താവിന്റെ പെരുമാറ്റം മോശമാണെന്നും തന്നെ അമിതമായി ആശ്രയിക്കുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു.

അതേസമയം, ഭാര്യയ്ക്കും അഞ്ച് മക്കള്‍ക്കും ഒപ്പം സമാധാനപരമായ ജീവിതം നയിച്ചു വരുന്നയാളാണ് താനെന്ന് ഭര്‍ത്താവ് പറയുന്നു. താന്‍ മോശക്കാരനാണെന്ന് അടുത്തിയെ ഭാര്യയെ ആരോ പറഞ്ഞു ധരിപ്പിച്ചിരിക്കുകയാണ്. ഈ സംഭവത്തിന് ശേഷമാണ് അടിസ്ഥാന രഹിതമായ ഓരോ കാരണങ്ങള്‍ പറഞ്ഞ് യുവതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയിരിക്കുന്നതെന്നും ഭര്‍ത്താവ് പറയുന്നു.

വിവാഹബന്ധം വേര്‍പെടുത്തിയാല്‍ കൂടുതല്‍ മെച്ചപ്പെട്ട ജീവിതം ഉണ്ടാകുമെന്ന് ചില സ്ത്രീകള്‍ കരുതുന്നതായി അടുത്തിടെ വന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നുവെന്ന് നിയമോപദേശകര്‍ പറയുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW