Saturday, November 17, 2018 Last Updated 8 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 10 Feb 2018 11.51 AM

ആധാറില്ല; ചികിത്സ നിഷേധിക്കപ്പെട്ട യുവതി ആശുപത്രി വരാന്തയില്‍ പ്രസവിച്ചു

uploads/news/2018/02/191160/new-born-baby.jpg

ഗുഡ്ഗാവ് : ആധാര്‍ കാര്‍ഡ് ഹാജരാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി ചികിത്സ നിഷേധിക്കപ്പെട്ട യുവതി ആശുപത്രി വരാന്തയില്‍ പ്രസവിച്ചു. ഗുഡ്ഗാവിലെ ആശുപത്രിയിലാണ് സംഭവം. ഇരുപത്തിയഞ്ചുകാരിയായ മുന്നി എന്ന സ്ത്രീയ്ക്കാണ് ദുരനുഭവം ഉണ്ടായത്.

പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മുന്നിയും ഭര്‍ത്താവും ആശുപത്രിയില്‍ എത്തിയത്. അള്‍ട്രാ സൗണ്ട് സ്‌കാനിങ് നടത്തിയ ശേഷമേ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനാകൂ എന്നായിരുന്നു ഗൈനക്കോളജിസ്റ്റിന്റെയും നഴ്‌സിന്റെയും നിലപാട്. ആധാര്‍ കാര്‍ഡ് കയ്യില്‍ ഇല്ലാത്തതിനാല്‍ സ്‌കാനിങ് ചെയ്യാനാകാതെ വന്നു. ആധാര്‍ നമ്പറും വോട്ടര്‍ ഐഡി കാര്‍ഡും ഉണ്ടെന്ന് പറഞ്ഞിട്ടും സ്‌കാനിങ് നടത്താന്‍ ആശുപത്രി ജീവനക്കാര്‍ തയ്യാറായില്ല.

ഇതേതുടര്‍ന്ന് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് പുറത്തെ വരാന്തയില്‍ രണ്ടു മണിക്കൂറോളം കഴിയേണ്ടി വന്ന യുവതി അവിടെ തന്നെ കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. സംഭവത്തില്‍ ആശുപത്രിക്കെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്തു വന്നതോടെ ഒരു ഡോക്ടറെയും നഴ്‌സിനെയും സസ്‌പെന്റു ചെയ്തു.

Ads by Google
Ads by Google
Loading...
TRENDING NOW