Monday, September 10, 2018 Last Updated 48 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 10 Feb 2018 08.13 AM

എട്ടു വയസ്സുകാരിയെ ക്രൂര പീഡനത്തിനിരയാക്കി കൊന്നു, പിന്നാലെ കുട്ടിയെ തിരയാന്‍ മുന്നില്‍: 28കാരനായ പോലീസുദ്യോഗസ്ഥന്‍ ഒടുവില്‍ പിടിയില്‍

uploads/news/2018/02/191131/rape.jpg

ശ്രീനഗര്‍: എട്ടു വയസ്സുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊന്ന പോലീസുകാരന്‍ അറസ്റ്റില്‍. ജമ്മു കാശ്മീരിലെ കത്വുവ ജില്ലയില്‍ വെച്ചാണ് നാടോടി പെണ്‍കുട്ടിയെ ക്രൂര പീഡനത്തിനിരയാക്കി കൊന്നത്. ഹീരാനഗര്‍ സ്‌റ്റേഷനിലെ എസ്പിഒ ഖുജരിയ(28) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ കാണാതായ കേസില്‍ പോലീസ് നടത്തിയ തിരച്ചിലില്‍ സജീവമായി പങ്കെടുത്തയാളാണ് ഖുജരിയ.

കാണാതായി ഒരാഴ്ചയ്ക്കു ശേഷമാണ് പെണ്‍കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെടുക്കുന്നത്. പെണ്‍കുട്ടി ക്രൂരപീഡനത്തിനിരയായിരുന്നു. ജനുവരി പത്താം തീയതി രസാന ഗ്രാമത്തില്‍ നിന്നാണ് പെണ്‍കുട്ടിയെ കാണാതായത്. ഒരാഴ്ചയ്ക്കു ശേഷം കുട്ടിയെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഖുജരിയയും പ്രായപൂര്‍ത്തിയാവാത്ത കൗമാരക്കാരനും ചേര്‍ന്നാണ് പെണ്‍കുട്ടിയെ ക്രൂര ബലാത്സംഗത്തിനിരയാക്കിയത്.

Ads by Google
Ads by Google
Loading...
TRENDING NOW