Wednesday, August 22, 2018 Last Updated 20 Min 33 Sec ago English Edition
Todays E paper
Ads by Google
Saturday 10 Feb 2018 02.05 AM

നീറ്റ്‌ പരീക്ഷ മേയ്‌ ആറിന്‌

ന്യൂഡല്‍ഹി: എം.ബി.ബി.എസ്‌., ബി.ഡി.എസ്‌. പ്രവേശനത്തിനുള്ള പ്രവേശനപരീക്ഷ നീറ്റ്‌ (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ്‌ ടെസ്‌റ്റ്‌) മേയ്‌ ആറിനു നടക്കും. ഇതിനായി ഓണ്‍ലൈന്‍ അപേക്ഷ സെന്‍ട്രല്‍ ബോര്‍ഡ്‌ ഓഫ്‌ സെക്കന്‍ഡറി എജുക്കേഷന്‍ (സി.ബി.എസ്‌.ഇ.) സ്വീകരിച്ചു തുടങ്ങി. മാര്‍ച്ച്‌ ഒമ്പത്‌ 11.50 വരെ വിദ്യാര്‍ഥികള്‍ക്ക്‌ ഓണ്‍ലൈനില്‍ രജിസ്‌റ്റര്‍ ചെയ്യാം. മാര്‍ച്ച്‌ 10 ആണ്‌ ഫീസ്‌ സ്വീകരിക്കുന്ന അവസാന തീയതി.
ആധാര്‍ നമ്പര്‍, പേര്‌, ജനനതിയതി, ലിംഗഭേദം എന്നിവയില്‍ വരുത്തുന്ന തെറ്റുകള്‍ തിരുത്താനാകില്ല. അസം, ജമ്മു കശ്‌മീര്‍, മേഘാലയ എന്നീ സംസ്‌ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക്‌ ആധാര്‍ നിര്‍ബന്ധമല്ല. ഇവര്‍ സി.ബി.എസ്‌.ഇ. അംഗീകരിക്കുന്ന തിരിച്ചറിയല്‍ രേഖകള്‍ നല്‍കണം.
അപേക്ഷകന്‌ പ്രവേശന സമയത്തു 17 വയസ്‌ പൂര്‍ത്തിയാകണം. 25 വയസാണ്‌ ഉയര്‍ന്ന പ്രായപരിധി. എസ്‌.സി/എസ്‌.ടി. വിദ്യാര്‍ഥികള്‍ക്കും ഒ.ബി.സി. വിദ്യാര്‍ഥികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചുവര്‍ഷത്തെ ഇളവുണ്ട്‌.
ഫിസിക്‌സ്‌, കെമസ്‌ട്രി, ബയോളജി/ബയോടെക്‌നോളജി, ഇംഗ്ലീഷ്‌ എന്നീ വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്ക്‌ നേടി ഹയര്‍ സെക്കന്‍ഡറി പാസായവര്‍ക്കു നീറ്റിന്‌ അപേക്ഷിക്കാം. എസ്‌.സി/എസ്‌.ടി. വിദ്യാര്‍ഥികള്‍ക്ക്‌ 40 ശതമാനം മാര്‍ക്ക്‌ മതി. സി.ബി.എസ്‌.ഇ. വെബ്‌സൈറ്റിലൂടെ മാത്രമേ അപേക്ഷ സ്വീകരിക്കൂ. വെബ്‌ സൈറ്റ്‌: www.cbseneet.nic.in.

Ads by Google
Saturday 10 Feb 2018 02.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW