Wednesday, November 14, 2018 Last Updated 24 Min 7 Sec ago English Edition
Todays E paper
Ads by Google
Friday 09 Feb 2018 11.45 AM

അമേരിക്ക വീണ്ടും ഖജനാവ് പൂട്ടുന്നു

ഈ പ്രതിസന്ധി അധികം നീണ്ടുനില്‍ക്കില്ലെന്നും വെള്ളിയാഴ്ച അര്‍ദ്ധരാത്രിക്കകം അല്ലെങ്കില്‍ തിങ്കളാഴ്ചയോടെ പരിഹരിച്ചേക്കുമെന്നാണ് സൂചന.
Shuts Down, US

വാഷിംഗ്ടണ്‍: ബജറ്റ് നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ് യഥാസമയം പാസാക്കാതെ വന്നതോടെ അമേരിക്ക വീണ്ടും പ്രതിസന്ധിയില്‍. ബില്ലിന് അംഗീകാരം കൊടുക്കേണ്ട അവഅസാന നിമിഷത്തിലും പാസാക്കാന്‍ കോണ്‍ഗ്രസിനു കഴിയാതെ വന്നതോടെയാണ് തുടര്‍ച്ചയായ രണ്ടാം മാസവും ഖജനാവ് പൂട്ടുന്നത്. ജനുവരിയില്‍ ബില്‍ സെനറ്റില്‍ പാസാക്കാന്‍ കഴിയാതെ വന്നതോട് ഭരണം മൂന്നു ദിവസം സ്തംഭിച്ചിരുന്നു.

വ്യാഴാഴ്ച അര്‍ദ്ധരാത്രിയിലും ബില്ലിന് അംഗീകാരം കിട്ടാതെ വന്നതോടെ ഖജനാവ് അടച്ചിടേണ്ടിവരുമെന്ന് വൈറ്റ് ഹൗസും മുന്നറിയിപ്പ് നല്‍കിയിരുന്നു. രണ്ടു വര്‍ഷത്തെ ചെലവുകള്‍ സംബന്ധിച്ച ബില്ലിന് സെനറ്റും ജനപ്രതിനിധിസഭയും അംഗീകാരം നല്‍കേണ്ടതുണ്ട്.

നിശ്ചിത സമയം കഴിഞ്ഞും ബില്‍ പാസാക്കാന്‍ സെനറ്റ് തയ്യാറായെങ്കിലും ജനപ്രതിനിധി സഭയില്‍ വോട്ടെടുപ്പ് നടന്നിരുന്നില്ല. ഇതോടെ കോണ്‍ഗ്രസ് എന്തു തുടര്‍ നടപടി സ്വീകരിക്കുമെന്നോ വെള്ളിയാഴ്ച മുതല്‍ ഭരണം എങ്ങനെ മുന്നോട്ടുപോകുമെന്നോ വ്യക്തമല്ല.

എന്നാല്‍ ഈ പ്രതിസന്ധി അധികം നീണ്ടുനില്‍ക്കില്ലെന്നും വെള്ളിയാഴ്ച അര്‍ദ്ധരാത്രിക്കകം അല്ലെങ്കില്‍ തിങ്കളാഴ്ചയോടെ പരിഹരിച്ചേക്കുമെന്നാണ് സൂചന.

Ads by Google
Friday 09 Feb 2018 11.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW