Thursday, May 24, 2018 Last Updated 8 Min 24 Sec ago English Edition
Todays E paper
Ads by Google
Friday 09 Feb 2018 11.21 AM

കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് വീണ്ടും സി.ബി.സി.ഐ പ്രസിഡന്റ്: ഭൂമി വിവാദം സീറോ മലബാര്‍ സഭയുടെ സാധ്യത കെടുത്തി

സി.ബി.സി.ഐ പ്രഥമ വൈസ് പ്രസിഡന്റായി മലങ്കര സഭ മാവേലിക്കര രൂപത ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസും ദ്വിതീയ വൈസ് പ്രസിഡന്റായി തലശേരി ആര്‍ച്ച് ബിഷ് മാര്‍ ജോര്‍ജ് ഞരളക്കാട്ടും തെരഞ്ഞെടുക്കപ്പെട്ടു. സി.ബി.സി.സി. സെക്രട്ടറിയായി ഡോ. തിയഡോര്‍ മസ്‌കരനാസ് തുടരും.
Oswald Gracias

ബംഗലൂരു: അഖിലേന്ത്യ കത്തോലിക്ക മെത്രാന്‍ സംഘത്തിന്റെ (സി.ബി.സി.ഐ) അധ്യക്ഷനായി ബോംബെ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ബംഗലൂരു സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നടന്നുവന്നിരുന്ന സി.ബി.സി.ഐ ദ്വൈവാര്‍ഷിക സമ്മേളനത്തിലാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്. രണ്ടു വര്‍ഷത്തേക്കാണ് നിയമനം. സമ്മേളനം ഇന്ന് സമാപിക്കും.

സി.ബി.സി.ഐ പ്രഥമ വൈസ് പ്രസിഡന്റായി മലങ്കര സഭ മാവേലിക്കര രൂപത ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസും ദ്വിതീയ വൈസ് പ്രസിഡന്റായി തലശേരി ആര്‍ച്ച് ബിഷ് മാര്‍ ജോര്‍ജ് ഞരളക്കാട്ടും തെരഞ്ഞെടുക്കപ്പെട്ടു. സി.ബി.സി.സി. സെക്രട്ടറിയായി ഡോ. തിയഡോര്‍ മസ്‌കരനാസ് തുടരും.

അധ്യക്ഷനായിരുന്ന മലങ്കര സഭാ മേലധ്യക്ഷന്‍ കൂടിയായ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കാലാവധി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ഡോ.ഓസ്വാള്‍ഡ് ഗ്രേഷ്യസ് വീണ്ടും അധ്യക്ഷനാകുന്നത്. 2010 മുതല്‍ 2014 വരെ സി.ബി.സി.ഐയുടെ അധ്യക്ഷനായിരുന്നു ഡോ.ഗ്രേഷ്യസ്. ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെ പ്രസിഡന്റും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ എട്ടംഗ കര്‍ദിനാള്‍ ഉപദേശക സംഘത്തിലെ അംഗവുമാണ് ഡോ. ഗ്രേഷ്യസ്. ഇന്ത്യയിലെ ലത്തീന്‍ ബിഷപ്പുമാരുടെ കൂട്ടായ്മയായ കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഇന്ത്യയുടെ പ്രസിഡന്റുമാണ് ഡോ.ഗ്രേഷ്യസ്.

ഭാരത കത്തോലിക്കാ സഭയിലെ അടുത്തകാലത്തുള്ള രീതിയനുസരിച്ച് മൂന്നു റീത്തുകളിലും (സീറോ മലബാര്‍, മലങ്കര, ലത്തീന്‍) അധ്യക്ഷന്മാരാണ് സി.ബി.സി.ഐയുടെ അധ്യക്ഷനായി വരേണ്ടത്. ഇതുപ്രകാരം ഇത്തവണ അധ്യക്ഷ പദവി ലഭിക്കേണ്ടിയിരുന്നത് സീറോ മലബാര്‍ സഭയ്ക്കായിരുന്നു. സഭയുടെ തലവനെന്ന നിലയില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയായിരുന്നു ഇത്തവണ സി.ബി.സി.ഐ അധ്യക്ഷനായി വരേണ്ടിയിരുന്നതും. എന്നാല്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദത്തില്‍ പെട്ടതോടെ മാര്‍ ആലഞ്ചേരിയുടെ സാധ്യത മങ്ങുകയായിരുന്നു. ഭൂമി വിവാദത്തെ കുറിച്ച് അതിരൂപതയിലെ ചില വൈദികര്‍ സി.ബി.സി.ഐ യോഗത്തിലെ ബിഷപ്പുമാരുടെ പരിഗണനയ്ക്ക് കത്തും അയച്ചിരുന്നു. വിവാദത്തില്‍പെട്ടതോടെ മാര്‍ ആലഞ്ചേരിയെ ഇത്തവണ ഒഴിവാക്കുകയായിരുന്നു എന്നതാണ് പുറത്തുവരുന്ന സൂചന.

2008 മുതല്‍ 2010 വരെ മാര്‍ വര്‍ക്കി വിതയത്തിലും 2010 മുതല്‍ 2014 വരെ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസും 2014 മുതല്‍ 2018 വരെ മോറാന്‍ മോര്‍ ബസേലിയോസ് €ീമീസുമാണ് സി.ബി.സി.ഐ അധ്യക്ഷന്മാരായിരിക്കുന്നത്. സ്വാഭാവികമായും ഊഴമനുസരിച്ച് ഇത്തവണ സീറോ മലബാര്‍ സഭയ്ക്കായിരുന്നു. എന്നാല്‍ തനിക്കു പകരം മറ്റേതെങ്കിലും ആര്‍ച്ച്ബിഷപ്പ്മാരെ നിര്‍ദേശിക്കാനും കര്‍ദ്ദിനാള്‍ തയ്യാറായില്ലെന്നും പറയപ്പെടുന്നു

Ads by Google
Friday 09 Feb 2018 11.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW