Friday, February 09, 2018 Last Updated 3 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 09 Feb 2018 08.08 AM

മാലീദ്വീപ് പ്രതിസന്ധിയില്‍ ആശങ്ക രേഖപ്പെടുത്തി ഇന്ത്യയും അമേരിക്കയും: മോഡിയും-ട്രംപും ഫോണില്‍ ചര്‍ച്ച നടത്തി

Trump, Modi,  Maldives Crisis

വാഷിങ്ടണ്‍: മാലീദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ആശങ്ക രേഖപ്പെടുത്തി ഇന്ത്യയും അമേരിക്കയും. ഇതു സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഫോണിലൂടെ ചര്‍ച്ച നടത്തി. മാലീദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധിയോടൊപ്പം അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യവും, ഇന്തോ-പസഫിക് മേഖലയില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതു സംബന്ധിച്ചും ഇരുവരും ചര്‍ച്ച നടത്തിയതായി വൈറ്റ് ഹൗസ് വ്യക്തമാക്കി.

മാലീദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജനാധിപത്യ സംവിധാനങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെയും, നിയമസംവിധാനം നിലനിര്‍ത്തേണ്ടതിന്റെയും ആവശ്യകതയും ഇരു നേതാക്കളും ചര്‍ച്ച നടത്തി. ഈ വര്‍ഷം ആദ്യമായാണ് ഫോണില്‍ക്കൂടി ട്രംപും മോഡിയും ചര്‍ച്ച നടത്തുന്നതെന്ന് വൈറ്റ്ഹൗസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

മുന്‍ പ്രസിഡന്റ് നഷീദ് അടക്കമുള്ള രാഷ്ര്ടീത്തടവുകാരെ മോചിപ്പിക്കാനും കൂറുമാറ്റത്തിന് അയോഗ്യത കല്പിക്കപ്പെട്ട 12 എംപിമാര്‍ക്ക് പാര്‍ലമെന്റ് അംഗത്വം തിരിച്ചുകൊടുക്കാനും സുപ്രീംകോടതി കഴിഞ്ഞ വ്യാഴാഴ്ച ഉത്തരവിട്ടതോടെയാണ് മാലദ്വീപില്‍ രാഷ്ര്ടീയ പ്രതിസന്ധി ഉടലെടുത്തത്. പ്രസിഡന്റ് 15 ദിവത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് അറസ്റ്റിലാകുകയും ചെയ്തു.

മാലീദ്വീപിലെ സൈനിക ഇടപെടലില്‍ ചൈന മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളിലേയ്ക്ക് നയതന്ത്രപ്രതിനിധികളെ അയക്കാന്‍ ഭരണകൂടം തീരുമാനിക്കുന്നത്. മാലദ്വീപില്‍ ഇന്ത്യ സൈനിക ഇടപെടല്‍ നടത്തണമെന്ന മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിന്റെ ആവശ്യത്തെ എതിര്‍ത്താണ് ചൈന രംഗത്തെത്തിയത്. സൈനിക ഇടപെടല്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്ന് പ്രസിഡന്റ് അബ്ദുള്ള യാമീനോട് ബന്ധം സൂക്ഷിക്കുന്ന ചൈന വ്യക്തമാക്കിയിരുന്നു.

അതേസമയം, ഇന്തോ-പസഫിക് മേഖലയില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിനും സമാധാനം നിലനിര്‍ത്തുന്നതിനും ഒരുമ്മിച്ചു പ്രവര്‍ത്തിക്കാന്‍ ഇരുനേതാക്കളും തീരുമാനിച്ചു. കൂടാതെ മ്യാന്‍മറിലെ സാഹചര്യത്തെക്കുറിച്ചും ഇരുനേതാക്കളും ചര്‍ച്ച നടത്തി. നിലവില്‍ ആറു ലക്ഷത്തോളം അഭയാര്‍ത്ഥികള്‍ ബംഗ്ലാദേശില്‍ എത്തിയിട്ടുണ്ട്. അടുത്തിടെ മ്യാന്‍മറും ബംഗ്ലാദേശും തമ്മില്‍ അഭയാര്‍ത്ഥികളെ റോഡുമാര്‍ഗം തിരിച്ചയയ്ക്കുന്നത് സംബന്ധിച്ച് ധാരണയായിരുന്നു. എന്നാല്‍ മ്യമാന്‍മറില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അഭയാര്‍ത്ഥികള്‍ തിരികെ രാജ്യത്തിലേയ്ക്ക് പോകുന്നത് നല്ലതല്ലെന്നാണ് അമേരിക്കയുടെ പക്ഷം.

Ads by Google
Friday 09 Feb 2018 08.08 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW