Tuesday, November 06, 2018 Last Updated 53 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 08 Feb 2018 08.23 PM

വിവാഹത്തിനു മുമ്പുള്ള ലൈംഗികബന്ധം കുറ്റമല്ല: നടി ഗായത്രി സുരേഷ് പറയുന്നു

uploads/news/2018/02/190677/gayu.jpg

വിവാഹത്തിനു മുമ്പുള്ള ലൈംഗികബന്ധം കുറ്റകരമല്ല എന്നു നടി ഗായത്രി സുരേഷ്. എന്നാല്‍ തനിക്ക് അതിനോടു താല്‍പ്പര്യം ഇല്ല. വെറുതെ ഒരു രസത്തിനു വേണ്ടിയാണ് എങ്കില്‍ അതു ശരിയാവില്ല. ഒരു ഇമോഷന്‍ വേണം എന്നും ഗായത്രി പറയുന്നു. മുമ്പു സീരിയലിനെ കുറിച്ചു വീഡിയോ ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ ഇട്ടതിനു വലിയ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. ഇതോടെ കുറെ നാളത്തേയ്ക്കു വീഡിയോ ഒന്നും ചെയ്തിരുന്നില്ല.

ഇപ്പോള്‍ താരം വീണ്ടും ഇന്‍സ്റ്റഗ്രാമില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങി. തെറി വിളിക്കുന്നവര്‍ അങ്ങനെ ചെയ്യട്ടെ എന്നും തന്നെ കല്ലെറിയുന്നവരുടെ കയ്യ് വേദനിക്കും എന്നല്ലാതെ എനിക്കൊന്നും സംഭവിക്കില്ല എന്നും ഗായത്രി പറയുന്നു. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉദ്യോഗസ്ഥയായ ഗായത്രി ഇപ്പോള്‍ ലീവിലാണ്. ഉടന്‍ തിരിച്ചു കയറണം എന്നും കുറെ ജോലികള്‍ ബാക്കി ഉണ്ട് എന്നും ഗായത്രി കുട്ടി ചേര്‍ത്തു.

Ads by Google
Thursday 08 Feb 2018 08.23 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW