Wednesday, November 14, 2018 Last Updated 11 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 08 Feb 2018 11.00 AM

പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ കോണ്‍ഗ്രസ് വനിതാനേതാവ് തലകുത്തിച്ചിരിച്ചു ; രാമായണം സീരിയലിന് ശേഷം ഇങ്ങിനെ ചിരി കേള്‍ക്കുന്നത് ഇതാദ്യമാണെന്ന് മോഡി

uploads/news/2018/02/190563/modi.jpg

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍ ആയിരുന്നു ഇന്നലത്തെ ഹൈലൈറ്റെങ്കില്‍ പാര്‍ലമെന്റിലെ പുതിയ വിവാദം നരേന്ദ്ര മോഡിയുടെ പ്രസംഗത്തിനിടയിലെ കോണ്‍ഗ്രസ് വനിതാ നേതാവിന്റെ ചിരിയും പ്രധാനമന്ത്രിയുടെ തിരിച്ചടിയുമാണ്. ആന്ധ്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി രേണുകാ ചൗധരിയുടെ ചിരിയും പ്രധാനമന്ത്രിയുടെ മറുപടിയുമാണ് ഇപ്പോള്‍ തരംഗമായി മുന്നേറുന്നത്.

ബുധനാഴ്ച പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ നയപ്രസംഗത്തിന് നന്ദി പറഞ്ഞു കൊണ്ട് പ്രധാനമന്ത്രി കോണ്‍ഗ്രസിനെ പ്രസംഗത്തിലൂടെ കടിച്ചു കുടയുമ്പോഴായിരുന്നു രേണുകാ ചൗധരിയുടെ ചിരി. എല്ലാവരും നിശബ്ദരായിരിക്കെ പ്രധാനമന്ത്രിയുടെ പ്രസംഗം മാത്രം ഉയരുമ്പോള്‍ ഉണ്ടായ രേണുകയുടെ ചിരി എല്ലാവരും ശ്രദ്ധിക്കുക തന്നെ ചെയ്തു. ചിരി വകവയ്ക്കാതെ മോഡി പ്രസംഗം തുടര്‍ന്നു. എന്നാല്‍ രാജ്യസഭാ സ്പീക്കര്‍ വെങ്കയ്യാ നായിഡു രേണുകയെ ശാസിക്കുകയും ചിരി നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും രേണുക ചിരിച്ചു കൊണ്ടിരുന്നതോടെ ഉരുളയ്ക്ക് ഉപ്പേരിയുമായി പ്രധാനമന്ത്രിയെത്തി.

രാമായണം സീരിയലിന് ശേഷം ഇത്തരം ചിരി കേള്‍ക്കാന്‍ അവസരം കിട്ടുന്നത് ഇതാദ്യമാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ബിജെപി അംഗങ്ങള്‍ ഡസ്‌ക്കിലടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. തനിക്കെതിരേ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശത്തെ ബിജെപിയ്ക്ക് സ്ത്രീകളോടുള്ള അസഹിഷ്ണുത വ്യക്തമാക്കുന്നതാണെന്നായിരുന്നു രേണുകയുടെ പ്രതികരണം. ഇന്നലെ മോഡി കോണ്‍ഗ്രസിനെ രൂക്ഷമായിട്ടായിരുന്നു വിമര്‍ശിച്ചത്. രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം കോണ്‍ഗ്രസാണെന്നായിരുന്നു വിമര്‍ശനം. അവരുടെ നയങ്ങള്‍ മൂലം സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷത്തിന് ശേഷവും ഇന്ത്യാക്കാര്‍ ദിനംപ്രതി വിഷമിക്കുകയാണെന്നും പറഞ്ഞിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW