Tuesday, May 22, 2018 Last Updated 59 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 08 Feb 2018 10.17 AM

സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും ; രണ്ടുദിന സമ്മേളനം ബിനോയ് കോടിയേരിക്കെതിരേയുള്ള കേസിന്റെ നിഴലില്‍

uploads/news/2018/02/190554/cpm.jpg

തിരുവനന്തപുരം: പാര്‍ട്ടിയും വ്യക്തികളും രണ്ടും രണ്ടാണെന്ന് പറയുമ്പോഴും സംസ്ഥാന സെക്രട്ടറിയുടെ മക്കള്‍ ആരോപണ നിഴലില്‍ നില്‍ക്കേ സിപിഎം നേതൃയോഗങ്ങള്‍ ഇന്ന് തുടക്കമാകും. രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രണ്ടു മക്കള്‍ക്കുമെതിരേ ഉയര്‍ന്ന ആരോപണം ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നേക്കുമെന്ന് സൂചന.

സംസ്ഥാന സമ്മേളനത്തിനുള്ള റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കലാണ് മുഖ്യ അജണ്ഡയെങ്കിലും സംസ്ഥാന സെക്രട്ടറിയുടെ മക്കള്‍ക്കെതിരേ ഉയര്‍ന്ന ആരോപണത്തിനുള്ള പ്രതിരോധമാര്‍ഗ്ഗങ്ങളും യോഗം ചര്‍ച്ച ചെയ്‌തേക്കും. ജില്ലാ സമ്മേളനത്തിന്റെ റിപ്പോര്‍ട്ടുകളും സംസ്ഥാന സമ്മേളനവും അതില്‍ അവതരിപ്പിക്കേണ്ട പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ കരട് അവതരണവുമാണ് അജണ്ടയെങ്കിലും ബിനോയിക്കും ബിനീഷിനും എതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ തെളിവ് സഹിതം പുറത്തു വന്ന പുതിയ റിപ്പോര്‍ട്ടുകളും ചര്‍ച്ചയാകും.

നേരത്തേ വിവാദം തുടങ്ങിയപ്പോള്‍ സര്‍ക്കാരിനെയോ പാര്‍ട്ടിയേയോ ബാധിക്കാത്ത രണ്ടുപേര്‍ തമ്മിലുള്ള സാമ്പത്തിക തര്‍ക്കം എന്ന നിലപാടാണ് എടുത്തിരുന്നത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട പുതിയ തെളിവുകളും റിപ്പോര്‍ട്ടുകളും ബിനീഷ് കോടിയേരിക്കെതിരേയും ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വം ഈ വിഷയത്തില്‍ എടുക്കേണ്ട പ്രതിരോധങ്ങളും ചര്‍ച്ച ചെയ്‌തേക്കും.

ബ്രാഞ്ച് സമ്മേളനങ്ങള്‍ മുതല്‍ ജില്ലാ സമ്മേളനങ്ങള്‍ വരെ നടന്ന റിപ്പോര്‍ട്ടുകളും ഈ മാസം 22 മുതല്‍ 25 വരെ തൃശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട സംഘടനാ പ്രവര്‍ത്തന റിപ്പോര്‍ട്ടുകളുടെ കരട് എന്നിവ സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കും. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.

Ads by Google
Thursday 08 Feb 2018 10.17 AM
Ads by Google
Loading...
TRENDING NOW