Tuesday, February 19, 2019 Last Updated 41 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Feb 2018 10.32 AM

മുസ്ലീം വിശ്വാസിയായ മധ്യവയസ്‌കനോട് കൗമാരക്കാരന്റെ ക്രൂരത; മര്‍ദ്ദിച്ച് 'ജയ് ശ്രീറാം' എന്നു വിളിപ്പിച്ചു; സംഭവം ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനില്‍

വിനയ് മീണ (18) എന്നയാളാണ് മധ്യവയസ്‌കനെ അടിച്ചത്. ഇയാള്‍ തന്നെയാണ് വീഡിയോ റെക്കോര്‍ഡ് ചെയ്ത് ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ക്ലിപ്. ജയ് ശ്രീറാം എന്നു വിളിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ ദൈവം സര്‍വ്വശക്തനാണെന്ന് മധ്യവയസ്‌കന്‍ മറുപടി നല്‍കുന്നുണ്ട്.
 Rajasthan’

ജയ്പൂര്‍: ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനില്‍ മുസ്ലീം സമുദായത്തില്‍ പെട്ട് മധ്യവയസ്‌കനെ കൗമാരക്കാരന്‍ ആക്രമിച്ചു. 45 കാരനാണ് കുട്ടികളുടെ ആക്രമണത്തിന് ഇരയായത്. 25 തവണ ഇയാളെ അടിച്ച കുട്ടി 'ജയ് ശ്രീറാം ' എന്ന് നിര്‍ബന്ധിച്ച് വിളിപ്പിക്കുകയും ചെയ്തു. ആക്രമണരംഗം ചിത്രീകരിച്ച വീഡിയോ ഇപ്പോള്‍ നാട്ടിലാകെ പ്രചരിക്കുകയാണ്. ഇത് സമുദായങ്ങള്‍ക്കിടയില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി.

വിനയ് മീണ (18) എന്നയാളാണ് മധ്യവയസ്‌കനെ അടിച്ചത്. ഇയാള്‍ തന്നെയാണ് വീഡിയോ റെക്കോര്‍ഡ് ചെയ്ത് ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ക്ലിപ്. ജയ് ശ്രീറാം എന്നു വിളിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ ദൈവം സര്‍വ്വശക്തനാണെന്ന് മധ്യവയസ്‌കന്‍ മറുപടി നല്‍കുന്നുണ്ട്.

ആക്രമണത്തില്‍ മീണയ്‌ക്കെതിരെ അബു റോഡ് സിറ്റി പോലീസ് സ്‌റ്റേഷനില്‍ മുസ്ലീം വിഭാഗത്തില്‍പെട്ടവര്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ സമുദായം പ്രതിഷേധിക്കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി എസ്.പി ശിരോഹി ഓം പ്രകാശ് അറിയിച്ചു. മീണയെ ഇതിനകം പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ക്കെതിരെ മതവികാരം വൃണപ്പെടുത്തി, ശത്രുത വളര്‍ത്താന്‍ ശ്രമിച്ചു, ആക്രമണം, സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയതായും പോലീസ് അറിയിച്ചു.

രാജസ്ഥാനില്‍ മുന്‍പും മുസ്ലീം സമുദായത്തില്‍പെട്ടവര്‍ ആക്രമണത്തിന് ഇരയായിട്ടുണ്ട. ഡിസംബര്‍ ആറിന് തൊഴിലാളിയായ മുഹമ്മദ് അഫ്രസുലിനെ വെട്ടിക്കൊന്നശേഷം കത്തിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പെഹ്‌ലു ഖാന്‍ എന്നയാളെ കന്നുകാലി കടത്ത് ആരോപിച്ച് പശു സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു.

Ads by Google
Wednesday 07 Feb 2018 10.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW