Tuesday, November 20, 2018 Last Updated 1 Min 5 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Feb 2018 02.05 AM

പ്രകൃതിയും മനുഷ്യനും ഓംകാരം കൊണ്ട്‌ അനുഗൃഹീതമാകണം: സ്വാമി ഉദിത്‌ ചൈതന്യ

uploads/news/2018/02/190239/re1.jpg

ചെറുകോല്‍പ്പുഴ: പ്രകൃതിയും മനുഷ്യനുമെല്ലാം ഓംകാരം കൊണ്ട്‌ അനുഗൃഹീതമാകണമെന്ന്‌ സ്വാമി ഉദിത്‌ ചൈതന്യ. ഹിന്ദുമത പരിഷത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരുമിച്ച്‌ വേണം ഓംകാരം ചൊല്ലാന്‍. പൂര്‍ണമായും മനസ്‌ അര്‍പ്പിക്കണം.
തലച്ചോറിലുള്ള ലക്ഷോപലക്ഷം ന്യൂറോണുകളാണ്‌ ഓങ്കാരം കൊണ്ട്‌ പ്രവര്‍ത്തിക്കുന്നത്‌. പല അമ്മമാരും ഇന്ന്‌ കുട്ടികളുടെ ഓര്‍മ ശക്‌തിയെക്കുറിച്ചും ആത്മ ശക്‌തിയെ കുറിച്ചും പേടിച്ചു കൊണ്ടിരിക്കുകയാണ്‌. പ്രായമാകുമ്പോള്‍ ഓര്‍മ ശക്‌തി കുറയും.
ന്യൂറോണുകളുടെ കുറവ്‌ അല്ലെങ്കില്‍ പല വിധ രോഗങ്ങള്‍ മാറിമാറി വന്ന്‌ അല്‍ഷിമേഴ്‌സ്‌ പോലെയാകും. ഇതിനെ തകര്‍ക്കാന്‍ ഓങ്കാരം കൊണ്ട്‌ കഴിയുമെങ്കില്‍ ഇത്തരം മന്ത്രങ്ങളെ എന്തു കൊണ്ട്‌ ചികിത്സയാക്കിക്കൂടാ. നിര്‍വാഹക സമിതി അംഗങ്ങളായ എം.ആര്‍. ജഗന്‍ മോഹന്‍ദാസ്‌, കെ.എസ്‌.സദാശിവന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Wednesday 07 Feb 2018 02.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW