Thursday, September 13, 2018 Last Updated 0 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Feb 2018 02.00 AM

പൊയ്‌കയില്‍ ശ്രീകുമാരഗുരുദേവ ജന്മദിന മഹോത്സവം 13 മുതല്‍

തിരുവല്ല: പൊയ്‌കയില്‍ ശ്രീകുമാരഗുരുദേവന്റെ 140-ാം ജന്മദിനം ആദിയര്‍ ജനതയുടെ ദേശീയോത്സവമായി പ്രത്യക്ഷ രക്ഷാ ദൈവസഭ (പി. ആര്‍. ഡി. എസ്‌) 13 മുതല്‍ 19 വരെ സഭാ ആസ്‌ഥാനമായ ഇരവിപേരൂര്‍ ശ്രീകുമാര്‍ നഗറില്‍ ആഘോഷിക്കുമെന്നു ഭാരവാഹികള്‍ പത്രസമ്മേളത്തില്‍ അറിയിച്ചു.
13 നു രാവിലെ 6.30 നു വിശുദ്ധസന്നിധാനങ്ങളിലെ പ്രാര്‍ത്ഥനയ്‌ക്കുശേഷം ഒന്‍പതിനു പി.ആര്‍.ഡി.എസ്‌. പ്രസിഡന്റ്‌ വൈ. സദാശിവന്‍ കൊടിയേറ്റ്‌ നിര്‍വഹിക്കും. മൂന്നിനു നടക്കുന്ന എട്ടുകരസംഗമത്തിനും പൊയ്‌കാ പ്രദക്ഷിണത്തിനും ശേഷം സഭാ പ്രസിഡന്റ്‌ വൈ. സാദാശിവന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന എട്ടുകര സമ്മേളനം പി.സി. ജോര്‍ജ്‌ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്യും. പി.ആര്‍.ഡി.എസ്‌ വൈസ്‌ പ്രസിഡന്റ്‌ എം. പൊന്നമ്മ മുഖ്യപ്രഭാഷണം നടത്തും.
രണ്ടാം ദിവസം വൈകിട്ട്‌ ഏഴിനു യുവജനസംഘം വൈസ്‌ പ്രസിഡന്റ്‌ അനീഷ്‌ വളഞ്ഞവട്ടത്തിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന യുവജനസംഘം പ്രതിനിധി സംഗമം യുവജനസംഘം പ്രസിഡന്റ്‌ രഞ്‌ജിത്ത്‌ പുത്തന്‍ചിറ ഉദ്‌ഘാടനം ചെയ്യും.
മൂന്നാം ദിവസം രാത്രി എട്ടിന്‌ നടക്കുന്ന മതസമ്മേളനത്തില്‍ ഗുരുകുല ശ്രേഷ്‌ഠന്‍ ഇ.ടി. രാമന്‍ അദ്ധ്യഷത വഹിക്കും. കുറിച്ചി അദൈ്വതവിദ്യാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മചൈതന്യ ഉദ്‌ഘാടനം ചെയ്യും.
നാലാം ദിവസം രാവിലെ 10 നു പി.ആര്‍.ഡി.എസ്‌. എംപ്ലോയീസ്‌ ഫോറം പ്രതിനിധി സമ്മേളനത്തില്‍ ഫോറം കണ്‍വീനര്‍ ഡോ. സുരേഷ്‌ കുമാര്‍ അദ്ധ്യക്ഷത വഹിക്കും. സഭാ വൈസ്‌ പ്രസിഡന്റ്‌ എം. പൊന്നമ്മ ഉദ്‌ഘാടനം ചെയ്യും. സുരേഷ്‌ കുറുപ്പ്‌ എം.എല്‍.എ. മുഖ്യാതിഥിയായിരിക്കും. ഉച്ചകഴിഞ്ഞു നാലിനു നെല്ലാട്‌ ജങ്‌ഷനില്‍നിന്നു ശ്രീകുമാരഗുരുദേവമണ്ഡപത്തിലേക്കു ഭക്‌തിഘോഷയാത്ര ആരംഭിക്കും. എട്ടിനു സഭാ പ്രസിഡന്റ്‌ വൈ. സദാശിവന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനം മന്ത്രി മാത്യു ടി. തോമസ്‌ ഉദ്‌ഘാടനം ചെയ്യും. ആദിയര്‍ദീപം പുറത്തിറക്കുന്ന ശ്രീകുമാരഗുരുദേവ ജന്മദിന സപ്ലിമെന്റ്‌ പ്രകാശനം കൊടിക്കുന്നില്‍ സുരേഷ്‌ എം.പി. നിര്‍വഹിക്കും. തമിഴ്‌ മക്കള്‍ മുന്നേറ്റ കഴകം പ്രസിഡന്റ്‌ പി. ജോണ്‍ പാണ്ഡ്യന്‍ മുഖ്യാതിഥിയായിരിക്കും.
അഞ്ചാം ദിവസം രാവിലെ 5 30 നു ജന്മംതൊഴല്‍ ദീപാര്‍ച്ചനയ്‌ക്കുശേഷം സഭാ പ്രസിഡന്റ്‌ വൈ. സദാശിവന്‍ ജന്മദിനസന്ദേശം നല്‍കും. തുടര്‍ന്ന്‌ നടക്കുന്ന ആത്മീയയോഗത്തില്‍ സഭാ പ്രസിഡന്റ്‌ വൈ. സദാശിവന്‍ ഗുരുകുല ഉപശ്രേഷ്‌ഠന്‍ എം. ഭാസ്‌കരന്‍ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും. 11 നു ഗുരുകുല ഉപദേഷ്‌ടാവ്‌ മണി മഞ്ചാടിക്കരി മതപ്രഭാഷണം നടത്തും.
ഉച്ചകഴിഞ്ഞു രണ്ടിന്‌ സഭാ പ്രസിഡന്റ്‌ വൈ. സദാശിവന്‍ അദ്ധ്യക്ഷത വഹിക്കുന്ന ജന്മദിന സമ്മേളനം രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രഫ.പി. ജെ. കുര്യന്‍ ഉദ്‌ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല മുഖ്യാതിഥിയായിരിക്കും.
വൈകിട്ട്‌ അഞ്ചിന്‌ മഹിളാസമാജം പ്രസിഡന്റ്‌ ആനന്ദത്തിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്‌ഘാടനം ചെയ്യും. സംസ്‌ഥാന വനിതാ കമ്മിഷന്‍ ചെയര്‍പഴ്‌സണ്‍ എം.സി. ജോസഫൈന്‍ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട്‌ 7.30 ന്‌ യുവജനസംഘം പ്രസിഡന്റ്‌ കെ. രഞ്‌ജിത്തിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന വിദ്യാര്‍ത്ഥി യുവജനസമ്മേളനം മന്ത്രി എം.എം. മണി ഉദ്‌ഘാടനം ചെയ്യും.
പ്രസിഡന്റ്‌ വൈ. സദാശിവന്‍, ജനറല്‍ സെക്രട്ടറി ചന്ദ്രബാബു കൈനകരി, ഖജാന്‍ജി കെ. മോഹനന്‍, ജോയിന്റ്‌ സെക്രട്ടറി കെ.ടി. വിജയന്‍, ഹൈകൗണ്‍സില്‍ അംഗം ടി.കെ. രാജപ്പന്‍, മീഡിയാ കണ്‍വീനര്‍ വി.കെ. ചെല്ലകുമാര്‍ എന്നിവര്‍ പത്രസമ്മേളത്തില്‍ പങ്കെടുത്തു.

Ads by Google
Wednesday 07 Feb 2018 02.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW