Saturday, September 08, 2018 Last Updated 7 Min 27 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Feb 2018 05.12 PM

താജ്മഹല്‍ തേജോമഹല്‍ എന്ന ശിവക്ഷേത്രം; താജ്മഹലിനെ എത്രയും പെട്ടന്ന് ക്ഷേത്രമാക്കി മാറ്റുമെന്ന് ബി.ജെ.പി എം.പി

 BJP MP, Tajmahal

ന്യൂഡല്‍ഹി: തേജോമഹല്‍ എന്ന ശിവക്ഷേത്രം താജ്മഹല്‍ പണിയുന്നതിനായി ഷാജഹാന്‍ തകര്‍ക്കുകയായിരുന്നെന്ന് ബി.ജെ.പി എം.പി വിനയ് കത്യാര്‍. താജ്മഹല്‍ ഉടന്‍ തേജോമന്ദിര്‍ ആയി മാറുമെന്ന് കത്യാര്‍ പറഞ്ഞു. മാസങ്ങള്‍ക്ക് മുന്‍പ് നടത്തിയ വിവാദ പ്രസ്താവന വീണ്ടും ആവര്‍ത്തിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബി.ജെ.പി എം.പി.

താജും തേജും തമ്മില്‍ വലിയ വ്യതാസമില്ല. താജ് മഹോത്സവത്തെ തേജ് മഹോത്സവമെന്ന് വിളിക്കാം. തേജ്മന്ദിറിനെ മുഗള്‍ രാജാക്കന്‍മാര്‍ പിടിച്ചടക്കുകയായിരുന്നു. താജ്മഹലിനെ ഉടന്‍ തേജ്മന്ദിറാക്കാന്‍ വേണ്ടത് ചെയ്യുമെന്നും വിനയ് കത്യാര്‍ പറഞ്ഞു.

ഈ മാസം 18ന് താജ് മഹോത്സവം തുടങ്ങാനിരിക്കെയാണ് കത്യാര്‍ പ്രസ്താവന ആവര്‍ത്തിച്ചത്. താജ് മഹോത്സവത്തിന്റെ ഭാഗമായി പത്ത് ദിവസത്തെ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചടങ്ങ് ഉദ്ഘാടനം ചെയ്യും.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW