Saturday, September 08, 2018 Last Updated 0 Min 5 Sec ago English Edition
Todays E paper
Ads by Google
Monday 05 Feb 2018 06.28 PM

കോച്ചല്ല, കായികതാരവും അല്ല, ഇന്ത്യയിൽ എവിടെ ബധിര കായികമേള ഉണ്ടായാലും അർവയുണ്ടാകും; ഒരു 16കാരിയുടെ നിശ്ചയദാര്‍ഢ്യത്തി​ന്റെ കഥ

Arva Imthias Bhatt

അർവ ഇംതിയാസ് ഭട്ട് എന്ന പതിനാറുകാരി വളർന്നത് ഒരുപാട് കഷ്ടതകൾക്കിടയിലാണ്. കശ്മീരിലെ ഒരു സാധാരണ കുടുംബത്തിലാണ് ജനിച്ചത്. അർവയുടെ അമ്മ രചന ബധിരയും മൂകയുമാണ്. സംസ്ഥാന ബാഡ്മിന്റൺ താരമായ സഹോദരൻ മുഹമ്മദ് സലീമിനു ചെവി കേൾക്കില്ല. ചെല്ലുന്ന ഓരോ ഇടത്തും ഇവർ നേരിടുന്ന ബുദ്ധിമുട്ടുകളും അവഗണനകളും അർവയെ ഒരു പാട് വിഷമിപ്പിച്ചു. ഇവർക്കു വേണ്ടി ' സൈൻ ലാംഗ്വേജ് പഠിച്ചു. ഇവരുടെ ശബ്ദവും കേഴ്വിയുമായി പോകുന്നിടത്തെലല്ലാം കൂടെ നടന്നു.

ഇവരെപോലെ ശബ്ദവും കേഴ്വിയുമില്ലാത്ത ഒരു പാട് പേർ തനിക്കു ചുറ്റുമുണ്ടാവും എന്നത് അർവയെ ചിന്തിപ്പിച്ചു. അവർക്കുവേണ്ടികൂടി എന്തെങ്കിലുമൊക്കെ ചെയ്യണം എന്നവൾ മനസിലുറപ്പിച്ചു. ജമ്മു - കാശ്മീർ സ്പോർട്സ് അസോസിയേഷനിൽ ബധിരരും മൂകരുമായ 250 കായിക താരങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർക്കു വേണ്ടി മത്സര സ്ഥലത്തു പോകുകയും ഇവരുടെ ശബ്ദമാകുകയും ചെയ്യുകയാണ് അർവ ഇപ്പോൾ. സൈൻ ഭാഷയിൽ അർവക്കുള്ള പ്രാവീണ്യം സംഘാടകരെയും കായികതാരങ്ങളെയും ഒരുപാട് സഹായിക്കുന്നു. കൃത്യമായി കാര്യങ്ങൾ അറിയിക്കാനും കടലാസുകൾ നീക്കാനും അർവയുടെ സാന്നിധ്യമില്ലാത്ത കായിക വേദികൾ കുറവാണ്

ഇന്ത്യയിൽ എവിടെ ബധിര കായികമേള ഉണ്ടായാലും അർവയുടെ കൂടി സാന്നിധ്യമുണ്ടാകും. യാതൊരു തരത്തിലുമുള്ള പ്രതിഫലത്തിനു വേണ്ടിയല്ല അർവ ഇതൊന്നും ചെയ്യുന്നത്. ടീമിന്റെ വിജയങ്ങളാണ് അർവയെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്നത്. റാഞ്ചിയിൽ നടന്ന ബധിര ദേശീയ കായിക മേളയിൽ കശ്മീരിന് 4 സ്വർണവും മൂന്നു വെള്ളിയും 2 വെങ്കലവും ലഭിച്ചത് തന്റെ ജീവിതത്തിലെ അവിസ്മരണീയ അനുഭവമായി കരുതുന്നു അർവ

ജമ്മു കശമീർ സ്പോർട്സ് കൗൺസിൽ അംഗം വഹീദ് ഉർ റഹ്മാൻ പര അർവ രാജ്യത്തിനാകെ മാതൃകയാണെന്ന് പറയുന്നു. അർവയുണ്ടെങ്കിൽ എല്ലാ ജോലികളും എളുപ്പമാണെന്നും പറയുന്നു. ഈ പെൺകുട്ടിയുടെ അർപ്പണ മനോഭാവം അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം അടയാളപ്പെടുത്തുന്നു. ഇങ്ങനെ സ്വന്തം ജീവിതത്തിലെ പരിമിതികൾ ശക്തിയാക്കി മാറ്റുന്നവർ എന്നും നല്ല പാഠപുസ്തകങ്ങളാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW