Tuesday, May 22, 2018 Last Updated 59 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 05 Feb 2018 05.03 PM

ചൈന- പാകിസ്താന്‍ സാമ്പത്തിക ഇടനാഴി തകര്‍ക്കാന്‍ ഇന്ത്യക്ക് പദ്ധതിയെന്ന് പാക് സര്‍ക്കാര്‍

ആക്രമണം നടത്തുന്നതിന് പരിശീലനം നേടാന്‍ ഇന്ത്യ 400 മുസ്ലീം യുവാക്കളെ അഫ്ഗാനിസ്താനിലേക്ക് അയച്ചിട്ടുണ്ടെന്നും കത്തില്‍ പറയുന്നതായി ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
Pakistan,  India

ന്യൂഡല്‍ഹി: ചൈന- പാകിസ്താന്‍ സാമ്പത്തിക ഇടനാഴി (സിപിഇസി)യുടെ നിര്‍മ്മാണം തകര്‍ക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നതായി സംശയിക്കുന്നതായി പാകിസ്താന്‍ ആഭ്യന്തര മന്ത്രാലയം. ഗില്‍ഗിത്- ബാള്‍ട്ടിസ്താന്‍ ആഭ്യന്തര വകുപ്പിന് അയച്ച കത്തിലാണ് ആഭ്യന്തര മന്ത്രാലയം ഈ മുന്നറിയിപ്പ് നല്‍കുന്നത്. സിപിഇസി റൂട്ടില്‍ ഭീകരാക്രമണത്തിന് പ്രത്യേകിച്ച് കരകൊരം ഹൈവേയിലും മറ്റ് സുപ്രധാന കേന്ദ്രങ്ങളിലും സാധ്യതയുണ്ടെന്നും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പഴുതില്ലാത്ത വിധം സുരക്ഷ ഉറപ്പാക്കണമെന്നും ഗില്‍ഗിത് സര്‍ക്കാരിന് നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നതായി ഡോണ്‍ ഓണ്‍ലൈന്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണം നടത്തുന്നതിന് പരിശീലനം നേടാന്‍ ഇന്ത്യ 400 മുസ്ലീം യുവാക്കളെ അഫ്ഗാനിസ്താനിലേക്ക് അയച്ചിട്ടുണ്ടെന്നും കത്തില്‍ പറയുന്നതായി ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. കത്തിന്റെ അടിസ്ഥാനത്തില്‍ സിപിഇസിയില്‍ സുരക്ഷ വര്‍ധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. കരകൊരം ഹൈവേയില്‍ നിന്നും ദിയമെര്‍ ജില്ലയിലെ ഖുഞ്ചെര്‍ബ പാസ് വരെയുള്ള ഹൈവേയില്‍ രണ്ട് ഡസണ്‍ പാലങ്ങളാണുള്ളത്.

ഗില്‍ഗിത് ബാള്‍ട്ടിസ്താന്‍ മേഖലയില്‍ വിദേശകളുടെ വരവിനെ സൂക്ഷ്മതയോടെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നു പോലീസും പറയുന്നു. അവരുടെ രേഖകള്‍ പരിശോധിക്കുന്നുണ്ട്. ഹൈവേയില്‍ സുരക്ഷാ ജോലിയുള്ള പോലീസിന് മുന്നറിയിപ്പ് കത്തും നല്‍കിയിട്ടുണ്ട്. ഹോട്ടലുകള്‍, ഗസ്റ്റ് ഹൗസുകള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം പോലീസ് പരിശോധനകളും നടത്തുന്നുണ്ടെന്ന് പോലീസിനെ ഉദ്ധരിച്ച് ഡോണ്‍ ഓണ്‍ലൈന്‍ പറയുന്നു.

പാകിസ്താന്‍ അധിനിവേശ കശ്മീര്‍ വഴി കടന്നുപോകുന്ന സാമ്പത്തിക ഇടനാഴിയെ ഇന്ത്യ തുടക്കം മുതല്‍ എതിര്‍ക്കുകയാണ്. ചൈനയിലെ സിങ്ജിയാങിലെ കഷ്ഗര്‍ മുതല്‍ പാകിസ്താനിലെ ബലൂചിസ്താനിലുള്ള ഗൗദര്‍ തുറമുഖം വരെ നീളുന്നതാണ് ഇടനാഴി. റോഡുകളും റെയില്‍വേയും ഹൈവേകളും ഈ പദ്ധതിയുടെ ഭാഗമാണ്.

Ads by Google
Ads by Google
Loading...
TRENDING NOW