Monday, June 24, 2019 Last Updated 17 Min 4 Sec ago English Edition
Todays E paper
Ads by Google
Monday 05 Feb 2018 01.57 PM

കൂറ്റന്‍ രാജവെമ്പാലയും പെരുമ്പാമ്പും തമ്മിലുള്ള ക്ലാസിക് പോരിന്റെ ചിത്രംവൈറലാകുന്നു: ഒടുവില്‍ സംഭവിച്ചത് ഇതാണ്

Fatal Battle,  King Cobra, Giant Python

കൂറ്റന്‍ രാജവെമ്പാലയും, പെരുമ്പാമ്പും തമ്മില്‍ ക്ലാസിക് പോര് വൈറലാകുന്നു. 23 അടി നീളവും, 75 കിലോ ഭാരവും ഉണ്ടായിരുന്ന പെരുമ്പാമ്പും, 18 അടി നീളവും, ഒന്‍പത് കിലോ ഭാരവുമുള്ള കൂറ്റന്‍ രാജവെമ്പാലയും തമ്മിലായിരുന്നു പോരു നടന്നത്. എന്നാല്‍ പോരാട്ടത്തിനൊടുവില്‍ ഇരുവര്‍ക്കും ജീവന്‍ നഷ്ടമായി.

രാജവെമ്പാല പെരുമ്പാമ്പിന്റെ കഴുത്തില്‍ കടിച്ചു പിടിച്ച നിലയിലും പെരുമ്പാമ്പ് രാജവെമ്പാലയെ വരിഞ്ഞുമുറുക്കിയ നിലയിലുമായിരുന്നു. എന്നാല്‍ ഇരുവരുടെയും ജീവന്‍ നഷ്ടമായിരുന്നു. രാജവെമ്പാലകള്‍ മറ്റു പാമ്പുകളെ ഇരകളാക്കും എന്നാല്‍ പെരുമ്പാമ്പ് പാമ്പുകളെ ആഹാരമാക്കാറില്ല. അതുകൊണ്ട് തന്നെ ഇവിടെയും രാജവെമ്പാല തന്നെയാകാം പോരാട്ടത്തിന് തുടക്കം കുറിച്ചതെന്നാണ് നിഗമനം.

പെരുമ്പാമ്പിനെ അകത്താക്കാന്‍ ശ്രമിച്ച രാജവെമ്പാലയെ അത് വരിഞ്ഞു മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. രാജവെമ്പാല കൊല്ലപ്പെട്ടത് ശ്വാസം കിട്ടാതെയാണ്. രാജവെമ്പാലയുടെ വിഷമേറ്റാണ് പെരുമ്പാമ്പ് ജീവന്‍ വെടിഞ്ഞത്. ആനയെപ്പോലും കൊല്ലാനുള്ള ശേഷി രാജവെമ്പാലയുടെ വിഷത്തിനുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW