Tuesday, May 22, 2018 Last Updated 38 Min 13 Sec ago English Edition
Todays E paper
Ads by Google
Monday 05 Feb 2018 10.23 AM

കോടതി വിലക്ക്: ബിനോയ് കോടിയേരിക്കെതിരായ വാര്‍ത്താസമ്മേളനം മര്‍സൂഖി ഉപേക്ഷിച്ചു; ഇന്ത്യയില്‍ തുടരുമെന്ന് കമ്പനിയുടമ; കോടതിയെ സമീപിക്കുമെന്ന് രാഹുല്‍ കൃഷ്ണ

ബിനോയ് കോടിയേരിക്കൊപ്പം ആരോപണം നേരിടുന്ന ചവറ എം.എല്‍.എ എന്‍.വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത് വിജയനെകുറിച്ച് പരാമര്‍ശമോ ചര്‍ച്ചയോ റിപ്പോര്‍ട്ടിംഗോ പാടില്ലെന്നാണ് കരുനാഗപ്പള്ളി സബ് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. തിരുവനന്തപുരം പ്രസ് ക്ലബിനും 12 മാധ്യമങ്ങള്‍ക്കും കോടതി നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മര്‍സൂഖി വാര്‍ത്താസമ്മേളനം ഉപേക്ഷിച്ചത്.
Binoy Kodiyeri

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി സാമ്പത്തിക തട്ടിപ്പില്‍ നടത്തിയെന്ന ആരോപണത്തില്‍ ഇന്ന് നടത്താനിരുന്ന വാര്‍ത്താസമ്മേളനം യൂ.എ.ഇ പൗരനും ദുബായ് ജാസ് ടൂറിസം കമ്പനി ഉടമയുമായ ഹസന്‍ ഇസ്മാഈല്‍ അബ്ദുള്ള അല്‍ മര്‍സൂഖി ഉപേക്ഷിച്ചു. കോടതി വിലക്കിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം എന്ന് കമ്പനി വ്യക്തമാക്കി. ഇന്ന് വൈകിട്ട് നാലിന് തിരുവനന്തപുരം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനം നിശ്ചയിച്ചിരുന്നത്.

എന്നാല്‍ ബിനോയ് കോടിയേരിക്കൊപ്പം ആരോപണം നേരിടുന്ന ചവറ എം.എല്‍.എ എന്‍.വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത് വിജയനെകുറിച്ച് പരാമര്‍ശമോ ചര്‍ച്ചയോ റിപ്പോര്‍ട്ടിംഗോ പാടില്ലെന്നാണ് കരുനാഗപ്പള്ളി സബ് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. തിരുവനന്തപുരം പ്രസ് ക്ലബിനും 12 മാധ്യമങ്ങള്‍ക്കും കോടതി നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മര്‍സൂഖി വാര്‍ത്താസമ്മേളനം ഉപേക്ഷിച്ചത്.

ദുബായ് വ്യവസായിയായ രാഹുല്‍ കൃഷ്ണ തന്റെ പേര് ദുരുപയോഗം ചെയ്യുന്നതായി ചൂണ്ടിക്കാട്ടിയാണ് ശ്രീജിത് വിജയന്‍ കോടതിയെ സമീപിച്ചത്. അതേസമയം, കോടതിയുടെ വിലക്ക് നീക്കികിട്ടാന്‍ കോടതിയെ സമീപിക്കുമെന്ന് ജാസ് കമ്പനിയിലെ പാര്‍ടണറും കൊല്ലം സ്വദേശിയുമായ രാഹുല്‍ കൃഷ്ണ വ്യക്തമാക്കി. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് വിലക്ക് കൊണ്ടുവന്നതെന്ന് രാഹുല്‍ കൃഷ്ണ പറയുന്നു.

അതിനിടെ, വാര്‍ത്താസമ്മേളനം ഉപേക്ഷിച്ചെങ്കിലും ഇന്ത്യയില്‍ തന്നെ തുടരുമെന്ന് മര്‍സൂഖി വ്യക്തമാക്കി. എന്നാല്‍ ഇന്നലെ വൈകിട്ട് മുതല്‍ മര്‍സൂഖിയുടെ ഡല്‍ഹിയിലുള്ള അഭിഭാഷകന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും മര്‍സൂഖി ഇന്ത്യ വിട്ടെന്നും റിപ്പോര്‍ട്ടുണ്ട്. ബിനോയ് കോടിയേരിക്കെതിരെയാണ് വാര്‍ത്താസമ്മേളനം എങ്കിലും കോടതി വിലക്ക് ശ്രീജിത് വിജയനെതിരായാണ്. അതുകൊണ്ടുതന്നെ കോടതി വിലക്ക് പ്രത്യക്ഷമായി വാര്‍ത്താസമ്മേളനത്തെ ബാധിക്കുന്ന വിഷയവുമല്ല. എന്നാല്‍ ബിനോയ് കോടിയേരി കൊടുത്തുതീര്‍ക്കാനുള്ള 13 കോടി രൂപ നല്‍കുന്നതിന് നല്‍കിയ അന്ത്യശാസനമാണ് ഇന്നത്തെ വാര്‍ത്താസമ്മേളനം വരെയുള്ള സമയമെന്നും കോടതി വിധി മറയാക്കി മര്‍സൂഖി വാര്‍ത്താസമ്മേളനം ഉപേക്ഷിച്ചതാണെന്നും സൂചനയുണ്ട്. അനുവദിച്ച സമയം കഴിഞ്ഞതോടെ ദുബായിലേക്ക് മടങ്ങി നിയമനടപടിയിലേക്ക് കടന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW