Monday, February 05, 2018 Last Updated 1 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 05 Feb 2018 07.58 AM

പാക് ഷെല്ലാക്രമണം തുടരുന്നു; നാലു സൈനീകര്‍ക്ക് വീരമൃത്യു

uploads/news/2018/02/189663/terrorism.jpg

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രാജൗരി ജില്ലയിലെ നിയന്ത്രണ മേഖലയില്‍ പാകിസ്താന്‍ സൈനികര്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ നാല് സൈനികര്‍ വീരമൃത്യു വരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ മുതല്‍ പൂഞ്ച് രാജൗരി മേഖലകളിലെ നിയന്ത്രണ മേഖലയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ച് ശക്തമായ ആക്രമണമാണ് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ നടത്തുന്നത്.

പൂഞ്ച് ജില്ലയിലെ ഷാഹ്പൂര്‍ പ്രദേശത്തുണ്ടായ ആക്രമണത്തില്‍ 15 വയസുകാരിക്കും സൈനികനും പരിക്കേറ്റിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് ഇവിടെ ആക്രമണമുണ്ടായത്.

മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് പാക് സൈന്യം പൂഞ്ച് മേഖലയില്‍ മോര്‍ട്ടാര്‍ ഷെല്ലുകളും ഓട്ടോമാറ്റിക് ആയുധങ്ങളുമുപയോഗിച്ച് ആക്രമണം അഴിച്ചുവിടുന്നത്. കഴിഞ്ഞയാഴ്ച പന്ത്രണ്ടോളം സൈനിക പോസ്റ്റുകള്‍ക്കും ജനവാസ കേന്ദ്രങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായിരുന്നു.

ജനുവരി 18നും 22 നും ഇടയില്‍ ജമ്മുവിലുണ്ടായ ആക്രമണങ്ങളില്‍ ഏഴ് പ്രദേശവാസികളും ആറ് സൈനികരുമുള്‍പ്പെടെ 13 പേരാണ് കൊല്ലപ്പെട്ടത്. സുരക്ഷ കണക്കിലെടുത്ത് ജനുവരി 21 മുതല്‍ 28 വരെ രാജൗരി, പൂഞ്ച്, ജമ്മു, സാമ്പ, കത്വ ജില്ലകളിലെ 300 ഓളം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. അതിര്‍ത്തിയിലുള്ള നൂറുകണക്കിനാളുകള്‍ കൃഷിയും മൃഗങ്ങളെയും ഉപേക്ഷിച്ച് വീടുവിട്ടുപോവുകയും ചെയ്തു.

അതേസമയം വെടിനിര്‍ത്തല്‍ ലംഘനത്തിന് ശക്തമായ മറുപടി നല്‍കുമെന്ന നിലപാടിലാണ് ഇന്ത്യ. പാകിസ്താനുമായി സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ രാജ്യത്തേക്ക് ഒരു വെടിയുണ്ട പ്രവേശിച്ചാല്‍ എണ്ണമറ്റ വെടിയുണ്ടകള്‍കൊണ്ട് തിരിച്ചടി നല്‍കണമെന്ന് സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അഗല്‍ത്തലയില്‍ ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ രാജ് നാഥ് സിങ് പറഞ്ഞിരുന്നു.

Ads by Google
Monday 05 Feb 2018 07.58 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW