Thursday, February 14, 2019 Last Updated 5 Min 42 Sec ago English Edition
Todays E paper
Ads by Google
Monday 05 Feb 2018 07.28 AM

കൂട്ടുകാര്‍ തള്ളി, രാജ്യദ്രോഹിയായി മുദ്രകുത്തി ആരും ജോലി നല്‍കിയില്ല ; ജീവിക്കാന്‍ കൂലിപ്പണി ചെയ്യേണ്ടി വന്ന നേവിക്യാപ്റ്റന്‍ ഇപ്പോള്‍ നിരപരാധി

''രാജ്യദ്രോഹി'' എന്നു മുദ്രകുത്തിയതോടെ ആരും ജോലി കൊടുക്കാതായി. ''എന്റെ പിതാവ് കരസേനയില്‍ കേണലായിരുന്നു. എന്റെ രാജ്യസ്‌നേഹം ചോദ്യം ചെയ്യരുത്''- പല അഭിമുഖങ്ങളിലും അദ്ദേഹം ആവര്‍ത്തിച്ചു. അവസാനം കര്‍ഷകത്തൊഴിലാളിയായി. കന്നുകാലികളെ മേയ്ക്കുന്ന ജോലിവരെ ചെയ്തു. സി.ബി.ഐ. കുറ്റവിമുക്തനാക്കിയതോടെ തന്നെ പുറത്താക്കിയ നടപടിക്കെതിരേ െസെനിക ട്രിബ്യൂണലില്‍ നീതിക്കായി പോരാടാന്‍ നൊരുങ്ങുകയാണ് അദ്ദേഹം.
uploads/news/2018/02/189660/war-room.jpg

ന്യൂഡല്‍ഹി: അടുത്ത സുഹൃത്തുക്കള്‍പോലും മുഖം തിരിച്ചു. രാജ്യദ്രോഹിപ്പട്ടം ചാര്‍ത്തപ്പെട്ടതിനാല്‍ ആരും ജോലി നല്‍കിയില്ല. ചെറിയജോലിയെങ്കിലും ലഭിക്കാന്‍ ക്യാപ്റ്റന്‍ കശ്യപ് കുമാര്‍ മുട്ടാത്ത വാതിലുകളില്ല. പരിഭവങ്ങളടക്കി കര്‍ഷകത്തൊഴിലാളിയുടെ വേഷത്തില്‍ ജീവിക്കുമ്പോള്‍ കോടതി തീര്‍പ്പുകല്‍പ്പിച്ചു. നാവികസേനയില്‍ ക്യാപ്റ്റനായിരുന്ന കശ്യപ് കുമാര്‍ നിരപരാധി.

കുപ്രസിദ്ധിയാര്‍ജിച്ച നേവല്‍ വാര്‍ റൂം ലീക്ക് കേസില്‍ (െസെനിക രഹസ്യം ചോര്‍ത്തല്‍) പുറത്താക്കിയ കശ്യപ് കുമാറിനെതിരേയുള്ള കേസ് സി.ബി.ഐ. ഒരു പതിറ്റാണ്ടിനുശേഷം അവസാനിപ്പിച്ചു. അദ്ദേഹത്തിനെതിരേ ഒന്നും കണ്ടെത്താനായില്ലെന്നാണു കേസ് അസാനിപ്പിച്ചുകൊണ്ടു കേസിന്റെ വാദം കേട്ട കോടതിയിലും ഡല്‍ഹി െഹെക്കോടതിയിലും സി.ബി.ഐ. സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതേത്തുടര്‍ന്നു തനിക്കെതിരേ രേഖപ്പെടുത്തിയിട്ടുള്ള എഫ്.ഐ.ആര്‍. റദ്ദാക്കണമെന്നാവശ്യപ്പെട്ട് 58 വയസുകാരനായ കശ്യപ് െഹെക്കോടതിയില്‍ ഹര്‍ജി നല്‍കി. 2005 ലാണ് അദ്ദേഹത്തിന്റെ കഷ്ടകാലം തുടങ്ങിയത്. െസെനിക വിചാരണപോലുമില്ലാതെയാണ് അദ്ദേഹത്തെ സര്‍വീസില്‍നിന്നു പുറത്താക്കിയത്.

നേവി വാര്‍ റൂം ലീക്ക് കേസില്‍ ദേശസുരക്ഷയെ ബാധിക്കുന്ന കാരണത്താല്‍ വളരെ അപൂര്‍വമായി ഉപയോഗിക്കുന്ന ആര്‍ട്ടിക്കിള്‍ 311 പ്രയോഗിക്കപ്പെട്ടു. പ്രസിഡന്റിന്റെ പ്രത്യേക അധികാരം വഴി വിചാരണപോലും ഇല്ലാതെയാണു കശ്യപിനെ 2005 ഒക്‌ടോബറില്‍ പുറത്താക്കിയത്. ഈ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം 2005 നവംബറില്‍ ഹര്‍ജി നല്‍കിയിരുന്നു. എഫ്.ഐ.ആറില്‍ അദ്ദേഹത്തിന്റെ പേര് രേഖപ്പെടുത്തിയിരുന്നെങ്കിലും സി.ബി.ഐ. അന്വേഷണത്തില്‍ അദ്ദേഹത്തിനെതിരേ തെളിവ് കണ്ടെത്താനാവാത്തതിനാല്‍ കുറ്റപത്രം സമര്‍പ്പിച്ചില്ല. മുന്‍ നാവികസേന മേധാവി അഡ്മിറല്‍ അരുണ്‍ പ്രകാശിന്റെ ബന്ധു രവി ശങ്കരന്‍, ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വ്യവസായി അഭിഷേക് വര്‍മ എന്നിവരുള്‍പ്പെടെ ആറു പേര്‍ക്കെതിരേ 2006-ല്‍ സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചു.

ഔദ്യോഗിക രഹസ്യ നിയമത്തിന്റെ വിവിധ വ്യവസ്ഥകളനുസരിച്ചു ക്രിമിനല്‍ ഗൂഢാലോചനാ കുറ്റത്തിന് ഇവരെല്ലാം വിചാരണ നേരീടേണ്ടി വന്നു. അന്വേഷണവേളയില്‍ രഹസ്യങ്ങള്‍ ചോര്‍ത്തിയതില്‍ കശ്യപിന്റെ പങ്കിനെക്കുറിച്ചു ഏതാനും നാവിക ഉദ്യേഗസ്ഥരെ ചോദ്യം ചെയ്‌തെങ്കിലും അവരുടെ പക്കലും തെളിവില്ലായിരുന്നു. കോടതിയിലെ നടപടികള്‍ നീളുന്നതിനിടെ ജീവിക്കാന്‍ മറ്റുള്ളവരുടെ കരുണതേടുകയായിരുന്നു അദ്ദേഹം.

''രാജ്യദ്രോഹി'' എന്നു മുദ്രകുത്തിയതോടെ ആരും ജോലി കൊടുക്കാതായി. ''എന്റെ പിതാവ് കരസേനയില്‍ കേണലായിരുന്നു. എന്റെ രാജ്യസ്‌നേഹം ചോദ്യം ചെയ്യരുത്''- പല അഭിമുഖങ്ങളിലും അദ്ദേഹം ആവര്‍ത്തിച്ചു. അവസാനം കര്‍ഷകത്തൊഴിലാളിയായി. കന്നുകാലികളെ മേയ്ക്കുന്ന ജോലിവരെ ചെയ്തു. സി.ബി.ഐ. കുറ്റവിമുക്തനാക്കിയതോടെ തന്നെ പുറത്താക്കിയ നടപടിക്കെതിരേ െസെനിക ട്രിബ്യൂണലില്‍ നീതിക്കായി പോരാടാനൊരുങ്ങുകയാണ് അദ്ദേഹം.

2005 ഒക്‌ടോബറില്‍ ഒരു മാസിക പുറത്തുവിട്ട റിപ്പോര്‍ട്ടാണു നേവി വാര്‍ റൂം കേസില്‍ കലാശിച്ചത്.ഡല്‍ഹിയിലെ നേവല്‍ ഓപ്പറേഷന്‍സ് ഡയറക്ടറേറ്റില്‍നിന്നു വിവരങ്ങള്‍ പെന്‍ ഡ്രൈവില്‍ പകര്‍ത്തിയെന്നായിരുന്നു ആരോപണം. നാവികസേനയുടെ ഇടപാടുകള്‍ സംബന്ധിച്ച വിവരം ആയുധ വ്യാപാരി അഭിഷേക് വര്‍മ, രവി ശങ്കരന്‍, കുല്‍ഭൂഷണ്‍ പരാശര്‍ എന്നിവര്‍ക്കു െകെമാറിയെന്നായിരുന്നു ആരോപണം. നാവികസേന നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥരായ വിജേന്ദര്‍ റാണ, വിനോദ് കുമാര്‍ ഝാ, ക്യാപ്റ്റന്‍ കശ്യപ് കുമാര്‍ എന്നിവരെ പുറത്താക്കി. യൂറോപ്പിലേക്കു രക്ഷപ്പെട്ട രവി ശങ്കരനെ ഇന്ത്യയിലെത്തിക്കാനുള്ള സി.ബി.ഐ. ശ്രമം തുടരുകയാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW