Thursday, January 17, 2019 Last Updated 5 Min 20 Sec ago English Edition
Todays E paper
Ads by Google
Sunday 04 Feb 2018 08.49 AM

അമ്മ കുളിക്കാന്‍ പോയപ്പോള്‍ മൂന്നു വയസ്സുകാരിക്ക് ബന്ധുവായ 17കാരനെ കൂട്ടിരുത്തി; തിരികെയെത്തിയപ്പോള്‍ മകളെ പീഡിപ്പിക്കുന്ന കാഴ്ച

uploads/news/2018/02/189439/rape.jpg

കൊട്ടാരക്കര: പത്തനാപുരത്ത് മൂന്ന് വയസ്സുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച 17 വയസ്സുകാരന്‍ പിടിയില്‍. കുട്ടിയുടെ ബന്ധുവാണ് അറസ്റ്റിലായത്. അതിക്രമത്തില്‍ പരുക്കേറ്റ കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബന്ധുവായ 17 വയസ്സുകാരന്‍ 2 ദിവസം മുന്‍പാണ് പെണ്‍കുഞ്ഞിന്റെ വീട്ടില്‍ എത്തിയത്. കുട്ടിയുടെ അമ്മ കുളിക്കാന്‍ പോയ സമയത്താണ് 17 വയസ്സുകാരന്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. കുളി കഴിഞ്ഞ് അമ്മ തിരിച്ച് വരുമ്പോള്‍ കുട്ടിയെ ഉപദ്രവിക്കുന്ന കാഴ്ചയാണ് കണ്ടത്.

പിന്നാലെ 17കാരന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. പിന്നീട് അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കസ്റ്റഡിയില്‍ എടുത്ത 17 വയസ്സുകാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി.

Ads by Google
Sunday 04 Feb 2018 08.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW