Tuesday, July 23, 2019 Last Updated 2 Min 57 Sec ago English Edition
Todays E paper
Ads by Google
Sunday 04 Feb 2018 12.34 AM

കൊച്ചുണ്ണിയുടെ ചമയക്കാരന്‍

uploads/news/2018/02/189276/4.jpg

നന്മനിറഞ്ഞ കള്ളന്‍ കായംകുളം കൊച്ചുണ്ണിയെ സംബന്ധിച്ച്‌ നിരവധി കഥകള്‍ മലയാളികളുടെ സ്‌മൃതിസഞ്ചയത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ട്‌.
പത്തൊമ്പതാം നൂറ്റാണ്ടില്‍ മധ്യതിരുവിതാംകൂര്‍ പ്രദേശത്ത്‌ ജീവിച്ചിരുന്ന കായംകുളം കൊച്ചുണ്ണി ധനവാന്മാരില്‍ നിന്നു വസ്‌തുവകകള്‍ അപഹരിച്ചെടുത്ത്‌ പാവങ്ങള്‍ക്കു നല്‍കുന്ന ഉദാരമനസ്‌ക്കനായിരുന്നു. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിലൂടെയും തലമുറകളിലൂടെ വാമൊഴിയായി പകര്‍ന്നെത്തിയ കഥകളിലൂടെയും കേരളീയരുടെ ഓര്‍മയില്‍ ഇന്നും മായാതെ നില്‍ക്കുന്ന കൊച്ചുണ്ണിയുടെ ജീവിതം മലയാളത്തിലെ എണ്ണംപറഞ്ഞ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്‌ വെള്ളിത്തിരയിലേക്ക്‌ പറിച്ചുനടുകയാണ്‌.
പ്രേക്ഷകര്‍, തങ്ങളുടെ ഹൃദയംകവര്‍ന്ന കൊച്ചുണ്ണിയുടെ ജീവിതം സിനിമയാകുന്നുവെന്ന വാര്‍ത്തയുടെ ആകാംക്ഷയിലിരിക്കുമ്പോഴാണ്‌ കൊച്ചുണ്ണിയുടെ സുഹൃത്ത്‌ ഇത്തിക്കര പക്കിയായി സൂപ്പര്‍സ്‌റ്റര്‍ മോഹന്‍ലാല്‍ എത്തുന്നുവെന്ന ഞെട്ടിക്കുന്ന സസ്‌പെന്‍സുമായി അണിയറ പ്രവര്‍ത്തകര്‍ വീണ്ടും രംഗത്തെത്തിയത്‌.
ഈ രണ്ടു കഥാപാത്രങ്ങളോടുമുള്ള വീരാരാധനയില്‍ ചാലിച്ച ചരിത്രമെഴുതുന്ന സിനിമ ഏതൊരു മേക്കപ്പ്‌മാനും കനത്ത വെല്ലുവിളിയാണ്‌. ആ വെല്ലുവിളി വിജയകരമായി ഏറ്റെടുത്തിരിക്കുന്നത്‌ രഞ്‌ജിത്ത്‌ അമ്പാടിയാണ്‌. ഷൂട്ടിങ്‌ നടന്നുകൊണ്ടിരിക്കുന്ന സിനിമയ്‌ക്കായി മറ്റു പ്ര?ജക്‌ടുകളെല്ലാം ഒഴിവാക്കിയിരിക്കുകയാണ്‌ രഞ്‌ജിത്‌.
'കൊച്ചുണ്ണി'യില്‍ എത്തിയ വഴി
റോഷന്‍ ആന്‍ഡ്രൂസിനോപ്പം എനിക്ക്‌ കുറേയെറേ ചിത്രങ്ങളില്‍ വര്‍ക്ക്‌ ചെയ്ാന്‍ കയഴിഞ്ഞിട്ടുണ്ട്‌. ഒന്നോ, രണ്ടോ സിനിമകള്‍ മാത്രമാണ്‌ എനിക്ക്‌ ചെയ്യാന്‍ പറ്റാതിരുന്നിട്ടുള്ളു.
അദ്ദേഹം അവസാനം സംവിധാനം ചെയ്‌ത സ്‌കൂള്‍ ബസിന്റെ സമയത്താണ്‌ ചെയ്യാന്‍ പോകുന്ന കായംകുളം കൊച്ചുണ്ണിയെക്കുറിച്ച്‌ എന്നോട്‌ പറയുന്നത്‌. സിനിമ വലിയ ബജറ്റിലും ക്യാന്‍വാസിലുമുള്ളതായിരിക്കുമെന്ന്‌ പറഞ്ഞിരുന്നു.
പക്ഷേ, സിനിമ എന്നു നടക്കുമെന്ന്‌ കൃത്യമായി പറഞ്ഞിരുന്നില്ല. അദ്ദേഹം ഈ കാര്യം പറഞ്ഞതു മുതല്‍ കൊച്ചുണ്ണിയുടെ കാര്യം എന്റെ മനസിലുണ്ട്‌. പിന്നെ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചു.
പഴയകാലത്തെ കുറിച്ചുള്ള വിവരശേഖരണത്തിനും മറ്റുമായി സിനിമയ്‌ക്ക് പിന്നില്‍ ഒരു റിസര്‍ച്ച്‌ ടീം തന്നെയുണ്ടായിരുന്നു. അവരാണ്‌ കൂടുതല്‍ പഠനങ്ങളെല്ലാം നടത്തിയത്‌. ആ കാലത്തെ ആളുകള്‍ എങ്ങനെയായിരുന്നോ അവരുടെ രൂപ-ഭാവങ്ങളെല്ലം പുനസൃഷ്‌ടിക്കേണ്ടതുണ്ട്‌. അത്‌ ഒരു മേക്കപ്പ്‌മാന്‌ വെല്ലുവിളി തന്നെയാണ്‌.
മേക്കപ്പ്‌ വേണ്ടത്‌ ഒന്നോ, രണ്ടോ ആര്‍ട്ടിസ്‌റ്റുകള്‍ക്ക്‌ മാത്രമല്ലയെന്നതാണ്‌ പ്രത്യേകത. കൊച്ചുണ്ണിയില്‍ ഇരുന്നൂറോളം താരങ്ങള്‍ അഭിനയിക്കുന്നുണ്ട്‌. വലിയ താരനിര തന്നെ ഓരോ ഷോട്ടിലുമുണ്ട്‌. അവര്‍ക്കെല്ലാം വ്യത്യസ്‌തമായ മേക്കപ്പ്‌ വേണം.
കൊച്ചുണ്ണിയുടെ കാര്യം പറഞ്ഞാല്‍ ഒരു ദിവസം തന്നെ മൂന്നോളം ലുക്കില്‍ കൊച്ചുണ്ണി പ്രത്യക്ഷപ്പെടുന്നു. അപ്പോള്‍ അതിലെല്ലാം വളരെ സൂക്ഷ്‌മത കാത്തുസൂക്ഷിക്കണം. അതുകൊണ്ട്‌ വളരെ ശ്രദ്ധയോടെയാണ്‌ പ്രവര്‍ത്തിക്കുന്നത്‌.
ഒപ്പം ഇരുപത്തിയഞ്ച്‌ പേര്‍
സാധാരണ സിനിമകളില്‍ എനിക്ക്‌ ഒപ്പം അഞ്ച്‌ മേക്കപ്പ്‌ അസിസ്‌റ്ററ്റുമാരുണ്ടാകാറുണ്ട്‌. ഈ സിനിമയില്‍ പക്ഷേ ഇരുപത്തിയഞ്ച്‌ പേര്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. അഞ്ചോളം ചീഫ്‌ മേക്കപ്പ്‌മാന്മാരുണ്ട്‌. കേരളത്തില്‍ നിന്നുള്ളവര്‍ക്കൊപ്പം ബംഗളൂരുവിലുള്ളവരും വര്‍ക്ക്‌ ചെയ്യുന്നു.
സിനിമയിലെ കഥാപാത്രം എന്ത്‌ ആവശ്യപ്പെടുന്നുവോ അത്‌ സംവിധായകനില്‍ നിന്നും മനസിലാക്കി ആദ്യം കഥാപാത്രങ്ങളുടെ ലുക്ക്‌ ഡിസൈന്‍ ചെയ്യുകയാണ്‌ പതിവ്‌. താരങ്ങളുടെ ഫോട്ടോയില്‍ കംപ്യൂട്ടറിന്റെ സഹായത്തോടെയാണ്‌ ഡിസൈന്‍ ചെയ്‌തെടുക്കുന്നത്‌.
ഡിസൈന്‍ തയാറാക്കി, അത്‌ തൃപ്‌തികരമാണെന്ന്‌ തോന്നിയാല്‍ അത്‌ സംവിധായകനും നടന്മാര്‍ക്കും നല്‍കും. മൂന്നോ, നാലോ, ഡിസൈനുകള്‍ ഇങ്ങനെ തയാറാക്കും.
സംവിധായകന്‍ ഇഷ്‌ടപ്പെടുന്നതും, താരങ്ങള്‍ക്ക്‌ അനുയോജ്യവും കഥാപാത്രത്തിന്‌ ഇണങ്ങുന്നതുമായ ഡിസൈന്‍ പിന്നീട്‌ ഇതില്‍ നിന്നും തെരഞ്ഞെടുക്കും. വേണ്ടിവന്നാല്‍ ചെറിയ ചെറിയ മാറ്റങ്ങള്‍ വരുത്തും. ഇപ്പോള്‍ കൊച്ചുണ്ണിക്കുവേണ്ടി മൂന്നെണ്ണം ഡിസൈന്‍ ചെയ്‌ത് തയ്യാറാക്കിയിരുന്നു. അതില്‍ എല്ലാവര്‍ക്കും ഇഷ്‌ടപ്പെട്ടതാണ്‌ തെരഞ്ഞെടുത്തത്‌.
ലാലേട്ടന്‍ പക്കിയാകുമ്പോള്‍....
സിനിമയില്‍ ഇത്തിക്കരപക്കി പ്രധാന വേഷത്തിലുണ്ടെന്ന്‌ എനിക്കറിയാമായിരുന്നു. പക്കിയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടു തന്നെയുള്ള തയാറെടുപ്പുകള്‍ നടത്തിയിരുന്നു. ഇത്തിക്കര പക്കിയാകുന്നത്‌ ആരാണെന്നു മാത്രമാണ്‌ എനിക്കറിയാതിരുന്നത്‌. ഇപ്പോള്‍ ലാല്‍ സാറാണ്‌ ആ വേഷം ചെയ്യുന്നതെന്നറിഞ്ഞതില്‍ സന്തോഷമുണ്ട്‌. ലാല്‍ സാറിനായി രണ്ട്‌ ഡിസൈനുകള്‍ തയാറാക്കി നല്‍കി. അതിലൊന്ന്‌ അദ്ദേഹത്തിന്‌ ഇഷ്‌ടമായതായാണ്‌ അറിയാന്‍ കഴിഞ്ഞത്‌. ഇനിയും ചിലപ്പോള്‍ ചെറിയമാറ്റങ്ങള്‍ ഡിസൈനുകളില്‍ വരാം. താരങ്ങളുടെ 'ഫിസിക്കല്‍ സൈഡു'കൂടി നോക്കിയിട്ടാണ്‌ സാധാരണയായി ഞാന്‍ ക്യാരറക്‌ടര്‍ ഡിസൈനിങ്‌ നടത്താറ്‌. ഇത്തരം പിരിയിഡ്‌ സിനിമകളിലാണ്‌ മേക്കപ്പ്‌മാന്‍മാരുടെ കഴിവ്‌ തെളിയിക്കാനുള്ള അവസരം ലഭിക്കാറ്‌. അല്ലാത്ത സിനിമകളില്‍ മേക്കപ്പിന്‌ അത്ര പ്രാധാന്യം കിട്ടാറില്ല. മേക്കപ്പിന്‌ പ്രാധാന്യം വേണ്ടാത്ത സിനിമകളില്‍ പിന്നെ അതിന്‌ ശ്രമിച്ചിട്ടും കാര്യമില്ലല്ലോ?.
നമ്മുടെ മേക്കപ്പും
ലോകനിലവാരത്തിലുള്ളത്‌
മലയാള സിനിമയിലെ മേക്കപ്പും ലോകനിലവാരത്തിലുള്ളതു തന്നെയാണ്‌. അതിന്‌ സഹായകമാകുന്ന മേക്കപ്പ്‌ മെറ്റീരിയലുകള്‍ ഇപ്പോള്‍ ഏതു രാജ്യത്തു നിന്നുള്ളതും ഇന്ന്‌ വിപണിയില്‍ ലഭ്യമാണ്‌.
ഓണ്‍ലൈന്‍ ഷോപ്പിങ്‌ വഴി അത്‌ വാങ്ങാനാകും. അതുകൊണ്ട്‌ ഏറ്റവും ആധുനികമായ രീതിയില്‍ തന്നെയാണ്‌ ഈ രംഗം കടന്നുപോകുന്നത്‌. മേക്കപ്പ്‌ പഠിപ്പിക്കുന്നതിനായി ഇപ്പോള്‍ ധാരാളം ഇന്‍സ്‌റ്റിറ്റ്യൂട്ടുകള്‍ കേരളത്തിലുണ്ട്‌. പക്ഷേ സിനിമയ്‌ക്ക് വേണ്ടത്‌ ക്രിയേറ്റീവിറ്റിയുടെ തലമാണ്‌.
കഥാപാത്രങ്ങളെ ഡിസൈന്‍ ചെയ്‌തുണ്ടാക്കാനുള്ള കഴിവ്‌ വേണം. ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ പഠിച്ചിറങ്ങുന്നവര്‍ ബ്രൈഡല്‍ മേക്കപ്പ്‌, കാഷ്യല്‍ മേക്കപ്പ്‌, നോര്‍മല്‍ രീതിയിലുള്ള മേക്കപ്പ്‌ എന്നിവയിലാണ്‌ കൂടുതല്‍ തിളങ്ങുന്നത്‌.
അതൊരു ടെക്‌നിക്കല്‍ ജോലിയാണ്‌. പക്ഷേ മേക്കപ്പിലെ തിയറികാര്യങ്ങള്‍ ഒരുപാട്‌ അവര്‍ക്ക്‌ പഠിക്കാനാകും. അതിനെ കുറിച്ച്‌ അവര്‍ക്ക്‌ ഗഹനമായ അറിവുമുണ്ടാകും. ഇപ്പോള്‍ ഈ മേഖലയില്‍ ധാരളം പേര്‍ കടന്നുവരുന്നുണ്ട്‌.
അടുത്തത്‌ ആടുജീവിതം
അടുത്ത സിനിമ ആടുജീവിതമാണ്‌. അതിന്റെ വര്‍ക്ക്‌ വൈകാതെയുണ്ടാകും. ഞാന്‍ അതിനായുള്ള കാത്തിരിപ്പിലാണ്‌. കായംകുളം കൊച്ചുണ്ണിയുടെ ജോലി വളരെ ഉത്തരവാദിത്വം നിറഞ്ഞതായതുകൊണ്ട്‌ കുറേ സിനിമകള്‍ ഞാന്‍ വേണ്ടെന്നുവച്ചു.

എം.എ ബൈജു

Ads by Google
Sunday 04 Feb 2018 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW