Tuesday, May 22, 2018 Last Updated 59 Min 2 Sec ago English Edition
Todays E paper
Ads by Google
Saturday 03 Feb 2018 05.13 PM

​മോഹന്‍ലാലിന് പിന്നാലെ മമ്മൂട്ടിയും മിനിസ്ക്രീനിലേക്ക്; സൂപ്പര്‍ഹിറ്റ് ഷോയുടെ അവതാരകനാകും

Mammootty , Mohanlal, Big boss

സൂപ്പര്‍ ഹിറ്റ് ടെലിവിഷന്‍ ഷോയായ ബിഗ് ബോസ് മലയാളത്തിലേക്ക്. ബിഗ് ബോസിന്റെ മലയാളം പതിപ്പില്‍ മമ്മൂട്ടിയോ മോഹന്‍ലാലോ അവതാരകനായി എത്തുമെന്നാണ് സൂചന. മിനിറ്റ് ടു വിന്‍ പോലെയുള്ള പരിപാടികള്‍ നിര്‍മ്മിച്ച എന്റെമോള്‍ പ്രൊഡക്ഷന്‍ കമ്പനിയാണ് ബിഗ് ബോസ് മലയാളത്തിലേക്ക് എത്തിക്കുന്നത്. ഏഷ്യാനെറ്റ് ചാനലിലാണ് സംപ്രേക്ഷണം. മമ്മൂട്ടി അവതാരകനായി എത്തിയില്ലെങ്കില്‍ മോഹന്‍ലാലിനെ കൊണ്ടു വരാനാണ് അണിയറ പ്രവര്‍ത്തകരുടെ നീക്കം.

പൂനെയിലെ ലോണാവാലയിലാണ് ബിഗ് ബോസ് ഷോയുടെ ഷൂട്ടിംഗ് സെറ്റ്. ഷോയുടെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ അവിടെ തന്നെയാണ് ചിത്രീകരിക്കുന്നത്. മലയാളം പതിപ്പും അവിടെ തന്നെ ചിത്രീകരിക്കാനാണ് നീക്കം. മലയാള സിനിമയിലെ രണ്ടാം നിര താരങ്ങളെയും സീരിയല്‍ താരങ്ങളെയും ഉള്‍പ്പെടുത്തിയാകും ആദ്യ സീസണ്‍ ഷൂട്ട് ചെയ്യുന്നത്. മമ്മൂട്ടിയുടേയും മറ്റ് താരങ്ങളുടേയും ഡേറ്റ് അനുസരിച്ചായിരിക്കും ഷൂട്ടിംഗ് തീയതി നിശ്ചയിക്കുക.

നേരത്തെ ബിഗ് ബോസിന് സമാനമായി നടത്തിയ മലയാളി ഹൗസിനെതിരെ മോശം അഭിപ്രായം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ പരിപാടിയുടെ അവതാരകനാകാന്‍ മമ്മൂട്ടി പൂര്‍ണ സമ്മതം നല്‍കിയിട്ടില്ലെന്നാണ് സൂചന. അതിനാല്‍ മോഹന്‍ലാലിനേയും അണിയറക്കാര്‍ നോക്കുന്നുണ്ട്. എന്നാല്‍ അമൃത ടിവിയുമായി കരാറുള്ളതിനാല്‍ മോഹന്‍ലാല്‍ അവതാരകനാകുന്ന കാര്യവും ഉറപ്പായിട്ടില്ല.

ഏഷ്യാനെറ്റിനെ സിഡ്‌നി ഏറ്റെടുത്തതിന് ശേഷം വലിയ ക്യാന്‍വാസില്‍ നടക്കുന്ന പരിപാടിയാകും ബിഗ് ബോസിന്റെ മലയാളം പതിപ്പ്. റേറ്റിംഗ് മത്സരത്തില്‍ മറ്റ് ചാനലുകളില്‍ നിന്ന് കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് ബിഗ് ബോസിന്റെ മലയാളം പതിപ്പുമായി ഏഷ്യാനെറ്റ് എത്തുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW