Thursday, September 13, 2018 Last Updated 0 Min 40 Sec ago English Edition
Todays E paper
Ads by Google
Saturday 03 Feb 2018 04.20 PM

ന്യൂയോര്‍ക്കിലെ തടവുകാര്‍ക്ക് സൗജന്യ ടാബ്ലറ്റ്

uploads/news/2018/02/189246/tablets.jpg

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ തടവുകാര്‍ക്ക് സൗജന്യ ടാബ്ലറ്റുകള്‍ നല്‍കുന്നു. ന്യൂയോര്‍ക്കിലുള്ള 50,000 ല്‍ പരം തടവുകാര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക.

ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത ഇംബുക്കുസ്, സംഗീതം തുടങ്ങിയവലഭ്യമാക്കുന്ന ടാബ്ലറ്റുകളായിരിക്കും ഇവര്‍ക്ക് നല്‍കുക. ജയില്‍ അധികൃതരെ പരാതി അറിയിക്കാനുള്ള സൗകര്യവും അധികാരികളുടെ അനുവാദത്തോടെ ബന്ധുക്കളുമായി ബന്ധപ്പെടാനുള്ള സൗകര്യവും ഇതില്‍ ഉണ്ടാകും.

തടവു ജീവിതത്തിനു ശേഷം സമൂഹത്തിലേയ്ക്ക് തിരികെ ചെല്ലുന്ന ഇവര്‍ക്ക് ജീവിതം മെച്ചപ്പെടുത്തുന്നതിന് ഇത് ഉപകരിക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി. ഈ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്ക് ആവശ്യമായ തുക ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് നല്‍കുന്നതല്ലെന്നും മറിപ്പ് കറക്ഷന്‍ സര്‍വ്വീസ് കമ്പനിയായിരിക്കും തുക കണ്ടെത്തുകയെന്നും കമ്മിഷണര്‍ പറയുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW