Monday, July 08, 2019 Last Updated 40 Min 59 Sec ago English Edition
Todays E paper
Ads by Google
ഡോ. സിജോ അലക്‌സ്, കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റ്
ഡോ. സിജോ അലക്‌സ്, കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റ്
Saturday 03 Feb 2018 03.30 PM

ബാംഗ്ലൂര്‍ ഡേയ്സ് തലയ്ക്ക് പിടിച്ച് ബാംഗ്ലൂരില്‍ എന്‍ജിനീയറിംഗ് പഠിക്കാന്‍ പോയ കാശിനാഥ് തിരിച്ചെത്തിയത് മറ്റൊരു മനുഷ്യനായി. കാശിയുടെ മനോനിലയെ ആ മഹാനഗരം മാറ്റിമറിച്ചത് ഇങ്ങനെയായിരുന്നു

uploads/news/2018/02/189233/Weeklymanolokam030218.jpg

വളരെ പ്രയാസത്തോടെയാണ് രാജനും സുധാമണിയും എന്നെ കാണാന്‍ വന്നത്. ഏകമകനില്‍ കണ്ടുവരുന്ന സ്വഭാവമാറ്റത്തെക്കുറിച്ച് സംസാരിക്കാനാണ് പാലക്കാട് നിന്നും ആ ദമ്പതികള്‍ മകനുമായി എത്തിയത്. അവനെ പുറത്ത് ഒരു വിധം സമാധാനിപ്പിച്ച് ഇരുത്തിയിരിക്കുകയാണെന്ന് അയാള്‍ പറഞ്ഞു.

വിവാഹം കഴിഞ്ഞ് 8 വര്‍ഷത്തോളമായി കുഞ്ഞുങ്ങള്‍ ഉണ്ടാകാതിരുന്ന ദമ്പതികള്‍ക്ക് ഏറെനാളത്തെ നേര്‍ച്ചകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ഒടുവിലാണ് കാശിനാഥിനെ കിട്ടിയത്. വൈകിക്കിട്ടിയ കണ്‍മണിയായതിനാല്‍ ആവശ്യപ്പെടുന്നതെല്ലാം സാധിപ്പിച്ചുകൊടുത്തുകോണ്ടേയിരുന്നു ആ മാതാപിതാക്കള്‍. ബാംഗ്ലൂരില്‍ പോയി എഞ്ചിനീയറിംഗ് പഠിക്കണമെന്ന് പറഞ്ഞപ്പോള്‍ അവനെ നിരാശപ്പെടുത്താന്‍ അവര്‍ക്ക് തോന്നിയില്ല.

ഏറെത്താമസിയാതെ അവന്‍ ബാംഗ്ലൂരിലേക്ക് പോയി. ഒരു നിമിഷം പോലും അച്ഛനമ്മമാരുടെ അടുത്തുനിന്ന് മാറാത്ത കുട്ടിയായിരുന്നതിനാല്‍ അവന്റെ ബാം ഗ്ലൂര്‍ യാത്ര അവരെ വിഷമിപ്പിച്ചു. എന്നാല്‍ ദിവസേനയുള്ള ഫോണ്‍വിളികളിലൂടെ അവന്റെ സംസാരം കേട്ടുകേട്ട് ആ സങ്കടമൊക്കെ മാറി.

വെക്കേഷന്‍ കിട്ടി ആദ്യ തവണ വന്നപ്പോള്‍ ബാംഗ്ലൂര്‍ സിറ്റി, പുതിയ സുഹൃത്തുക്കള്‍, അധ്യാപകര്‍ എന്നീ വിഷയങ്ങളെക്കുറിച്ച് അവന്‍ വാതോരാതെ സംസാരിച്ചു. അവധി തീര്‍ന്ന് തിരിച്ചുപോയ ദിവസം അവന്‍ അച്ഛനെ കെട്ടിപ്പിടിച്ചാണ് യാത്ര പറഞ്ഞത്.

ആ അമ്മയുടെ ശബ്ദം ഇടറി. അവിടെത്തിയശേഷം അവന്‍ ഞങ്ങളെ വിളിച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ പിന്നിടുന്തോറും ഫോണ്‍വിളികളുടെ ദൈര്‍ഘ്യം കുറഞ്ഞു. പഠനത്തിന്റെ തിരക്കിലാകുമെന്നാണ് ഞങ്ങള്‍ ആദ്യം വിചാരിച്ചത്.

പിന്നെപ്പിന്നെ അവന്‍ തീരെ വിളിക്കാതെയായി. അങ്ങോട്ട് വിളിച്ചാലും ഫോണ്‍ എടുക്കില്ല. രണ്ടാംതവണ വീട്ടില്‍ എത്തിയപ്പോള്‍ മുതല്‍ അവന്റെ സംസാരത്തിലും പെരുമാറ്റത്തിലും അകല്‍ച്ച ഞങ്ങള്‍ ശ്രദ്ധിച്ചു. 'ബാംഗ്ലൂരില്‍ താമസിക്കാന്‍ തുടങ്ങിയതോടെ ഞങ്ങളെയൊന്നും വേണ്ടാതായോ?' എന്ന് തമാശരൂപത്തില്‍ ഞാനവനോട് ചോദിച്ചപ്പോള്‍ അവനെന്നെ തറപ്പിച്ച് ഒന്ന് നോക്കി.

' വെറുതെ പറഞ്ഞതാടാ'എന്ന് പറഞ്ഞ് അവന്റെ തോളില്‍ തൊട്ടപ്പോള്‍ അവന്‍ എന്റെ കൈ തട്ടിമാറ്റി അകത്തേയ്ക്ക്‌പോയി. കാശിയ്ക്ക് എന്തുപറ്റിയെന്നുള്ള ആശങ്കയായിരുന്നു പിന്നീട് ഞങ്ങള്‍ക്ക്. എപ്പോഴും റൂമിനുള്ളില്‍ അടച്ചിരിക്കും. ഞങ്ങളോടൊപ്പമിരുന്ന് മാത്രം ഭക്ഷണം കഴിച്ചിരുന്ന കാശിയ്ക്ക് ഞങ്ങളെ കാണുന്നത് പോലും വെറുപ്പായിരുന്നു. ഞങ്ങള്‍ ഉറങ്ങാന്‍ റൂമിലേക്ക് പോകുമ്പോഴൊക്കെ അവന്‍ ടെറസിലേക്ക് നടന്നുപോകുന്നതുകാണും.

ആദ്യമൊന്നും ഇത് ശ്രദ്ധിച്ചില്ല. ടെറസിലേക്ക് പോയി മണിക്കൂറുകള്‍ കഴിഞ്ഞാണ് അവന്‍ തിരിച്ചുവരുന്നത്. ഇതിന്റെ രഹസ്യം കണ്ടുപിടിക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു.

അങ്ങനെയിരിക്കെ ഒരു ദിവസം അവന്‍ ടെറസില്‍ പോകുന്നത് കണ്ട് ഞങ്ങള്‍ പിന്നാലെ ചെന്നെങ്കിലും മുകളിലേക്ക് കയറിയ ഉടന്‍ തന്നെ ടെറസിലേക്കുള്ള വാതില്‍ അടച്ചിരുന്നു. അവന്‍ താഴേക്ക് ഇറങ്ങിവരുന്നതുവരെ ഞങ്ങള്‍ കാത്തുനിന്നു.

മണിക്കൂറുകള്‍ക്കുശേഷം അവന്‍ ഇറങ്ങിവന്നെങ്കിലും ഞങ്ങളെ ശ്രദ്ധിക്കാതെ അടുക്കളയിലേക്ക് പോയി. അവിടെ മൂടിവച്ച പാത്രങ്ങളൊക്കെ തുറന്നുനോക്കി. അതിലൊന്നും കാണാതെ വന്നപ്പോള്‍ ഫ്രിഡ്ജ് തുറന്ന് അതിലിരിക്കുന്ന മധുരപലഹാരങ്ങളും പഴങ്ങളുമെല്ലാം ആര്‍ത്തിയോടെ വാരിത്തിന്നാന്‍ തുനിഞ്ഞപ്പോള്‍ ഇദ്ദേഹം അവന്റെ കൈയില്‍ കടന്നുപിടിച്ചു. അതിഷ്ടപ്പെടാതെ അവന്‍ ഇദ്ദേഹത്തെ പിടിച്ച് പിറകിലേക്ക് തള്ളി.

ആ സമയത്ത് അവന്റെ കണ്ണുകള്‍ക്ക് ചുവന്ന നിറമായിരുന്നു. എന്നിട്ട് അവിടെ ഒരു സൈഡില്‍ വച്ചിരുന്ന വെട്ടുകത്തിയെടുത്ത് അവന്‍ ഇദ്ദേഹത്തെ വെട്ടാന്‍ ചെന്നു ഡോക്ടര്‍ എന്നു പറഞ്ഞ് ആ സ്ത്രീ വലിയ വായില്‍ കരയാന്‍ തുടങ്ങി. ഞാനവനെ തടയാന്‍ ചെന്നില്ലായിരുന്നെങ്കില്‍ ഇദ്ദേഹത്തെ അവന്‍... ബാക്കി പറയാനാവാതെ സാരിത്തലപ്പുകൊണ്ടു അവര്‍ വാ പൊത്തി. ശേഷം പറഞ്ഞത് ആ അച്ഛനായിരുന്നു.

വീട്ടിലെ പരാക്രമങ്ങള്‍ക്കൊടുവില്‍ അവന്‍ ബൈക്കുമെടുത്ത് പുറത്തേക്ക് പോയി. രാവിലെയാണ് തിരിച്ചെത്തിയത്. പൊന്നുപോലെ വളര്‍ത്തിയ മകനെന്തിനാണ് ഞങ്ങളോട് ഈ അകല്‍ച്ച കാട്ടുന്നതെന്ന് ഡോക്ടര്‍ തന്നെ അവനോട് ചോദിക്കണം.

അവരെ പുറത്തിരുത്തി ഞാന്‍ കാശിനാഥിനോട് സംസാരിച്ചു. 'ബാംഗ്ലൂര്‍ ഡെയ്‌സ്' എന്ന സിനിമ കണ്ടതോടെയാണ് ആ സിറ്റിയോട് കാശിയ്ക്ക് ഇഷ്ടം തോന്നിത്തുങ്ങിയത്. അവിടെ ചെന്നതുമുതല്‍ എല്ലാ വൈകുന്നേരങ്ങളിലും സുഹൃത്തിനൊപ്പം സിറ്റിയില്‍ ഒന്ന് കറങ്ങാന്‍ പോകും. സുഹൃത്ത് ബാംഗ്ലൂര്‍ സ്വദശിയാണ്.

മീട്ടു റഹ്മത്ത് കലാം

Ads by Google
ഡോ. സിജോ അലക്‌സ്, കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റ്
ഡോ. സിജോ അലക്‌സ്, കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റ്
Saturday 03 Feb 2018 03.30 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW