Tuesday, November 06, 2018 Last Updated 1 Min 9 Sec ago English Edition
Todays E paper
Ads by Google
Friday 02 Feb 2018 06.36 PM

ഞാന്‍ ഹിന്ദുക്കളുടെ ശത്രുവല്ല; നടന്‍ കമല്‍ഹാസന്‍

kamal Hassan, Hindu

ചെന്നൈ: താന്‍ ഹിന്ദുക്കള്‍ക്ക് മാത്രമല്ല ആര്‍ക്കും ശത്രുവല്ലെന്ന് നടന്‍ കമല്‍ഹാസന്‍. ആനന്ദ വികടന്‍ മാസികയിലെ പ്രതിവാര കോളത്തിലാണ് കമലിന്റെ പരാമര്‍ശം. ഞാന്‍ ഹിന്ദുക്കളുടെ ശത്രുവല്ല. ഞാനാരുടേയും ശത്രുവല്ല. ഇസ്ലാം മതത്തേയും ക്രിസ്തു മതത്തേയും ഞാന്‍ ഇതേ രീതിയില്‍ തന്നെയാണ് കാണുന്നത്. ഗാന്ധിയേയും അംബദ്കറേയും പെരിയാറിനേയും താന്‍ ഗുരുക്കളായി സ്വീകരിച്ചിട്ടുണ്ട്. അവരെയെല്ലാം ഒരുപോലെയാണ് ബഹുമാനിക്കുന്നത്-കമല്‍ പറഞ്ഞു.

സ്വയം ഹിന്ദുക്കളെന്ന് വിളിക്കുന്നവര്‍ക്ക് ഒരിക്കലും തീവ്രവാദം ഭൂഷണമല്ലെന്ന് കഴിഞ്ഞ കോളത്തില്‍ കമല്‍ഹാന്‍ വിമര്‍ശിച്ചിരുന്നു. ഇത് വന്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കമലിന്റെ വിശദീകരണം. തന്നെ ഹിന്ദു വിരുദ്ധനെന്ന് മുദ്ര കുത്താനുള്ള ശ്രമങ്ങള്‍ക്ക് തടയിടുന്നതിന് വേണ്ടിയാണ് കമല്‍ഹാസന്റെ വിശദീകരണം. രാഷ്ട്രീയ പ്രവേശനത്തിന് തയ്യാറെടുത്തിരിക്കുകയാണ് കമല്‍.

താന്‍ രൂപീകരിക്കുന്ന പാര്‍ട്ടിക്ക് ഫെബ്രുവരി 21ന് പേര് നല്‍കാനിരിക്കുകയാണ് കമല്‍. രാമേശ്വരത്ത് വച്ചാണ് പാര്‍ട്ടിക്ക് പേര് നല്‍കുന്നത്. നാളെ നമദെ എന്ന് പേരിട്ടിരിക്കുന്ന സംസ്ഥാന പര്യടനവും കമല്‍ അന്ന് ആരംഭിക്കും.

Ads by Google
Ads by Google
Loading...
TRENDING NOW