Thursday, May 24, 2018 Last Updated 4 Min 36 Sec ago English Edition
Todays E paper
Ads by Google
Friday 02 Feb 2018 03.12 PM

മഞ്ജിമ മോഹന്‍ 'ഓവര്‍ നൈറ്റ്' ഹീറോയിന്‍

uploads/news/2018/02/188900/CiniINWManjimamohana020218.jpg

സിനിമയില്‍ 'ഓവര്‍ നൈറ്റ്' ഹീറോയിന്‍ എന്നു പറയാറുണ്ട്. ഒരേ സിനിമയില്‍ മുന്‍നിര നടിയായി മാറുന്നവരെയാണ് ഇത്തരം വിശേഷണങ്ങള്‍ക്ക് വിധേയയാകുക. 'പതിനാറ് വയതിനിലെ' പടം റിലീസായപ്പോള്‍ ശ്രീദേവിയെ ഇങ്ങനെ വിശേഷിപ്പിച്ചിരുന്നു. കുശ്ബുവും ഈ വിശേഷണത്തിന് അര്‍ഹയായിരുന്നു.

തുടക്കത്തില്‍ തന്നെ ഇത്തരമൊരു ബഹുമതി നേടിയെടുക്കുക അത്രകണ്ട് ലളിതമല്ല. 'അച്ചം എന്‍പത് മടമയടാ' എന്ന ചിത്രത്തിലൂടെ തമിഴില്‍ പ്രത്യക്ഷപ്പെട്ട മഞ്ജിമാ മോഹനാണ് ഇന്ന് അങ്ങനെയൊരു ബഹുമതിക്ക് അംഗീകാരം നേടിയിട്ടുള്ളതും.

മനോഹാരിത, കൊച്ചുകൊച്ച് രംഗങ്ങളില്‍ പോലും പ്രകടിപ്പിക്കുന്ന വെറൈറ്റി എന്നിവ മഞ്ജിമയുടെ അഭിനയമികവുകളെ അംഗീകരിക്കും വിധമുള്ളതാണ്. മുപ്പതോളം പടങ്ങളില്‍ അഭിനയിച്ച മഞ്ജിമ അടുത്ത റൗണ്ടിലൂടെ ഏറ്റവും മുന്‍നിരയില്‍ ഇടംപിടിക്കുമെന്ന് കോളിവുഡ്ഡ് ജ്യോത്സ്യന്മാര്‍ ഗണിക്കുന്നു.

മലയാളത്തില്‍ ഒരു വടക്കന്‍ സെല്‍ഫി എന്ന സിനിമയില്‍ ഞാന്‍ നായികയായി അഭിനയിക്കുകയുണ്ടായി. അതിനു മുമ്പായി ചില പടങ്ങളില്‍ കുട്ടിനക്ഷത്രമായും അഭിനയിച്ചു. എന്റച്ഛനും സിനിമാക്കാരനാണ്. പേര് വിപിന്‍മോഹന്‍.

നൂറുകണക്കിന് സിനിമകള്‍ക്ക് അദ്ദേഹം ക്യാമറ കൈകാര്യം ചെയ്തിട്ടുണ്ട്. 'ഒരു വടക്കന്‍ സെല്‍ഫി' പടത്തിന്റെ ട്രെയ്‌ലര്‍ കണ്ടപ്പോഴാണ് സംവിധായകന്‍ ഗൗതംവാസുദേവ മേനോന്‍ എന്നെ ഫോണിലൂടെ ബന്ധപ്പെട്ടത്. അദ്ദേഹം സംവിധാനം ചെയ്യുന്ന പുതിയ പടത്തിന്റെ ഓഡിഷനില്‍ പങ്കെടുക്കുമെന്നും പറഞ്ഞു. അങ്ങനെയാണ് ഞാന്‍ തമിഴ് സിനിമാരംഗത്ത് എത്തിയത്.

? ഒറ്റയടിക്ക് തമിഴിലും തെലുങ്കിലും അഭിനയിച്ചു. എന്തുപറയുന്നു.


ഠ സത്യം പറയുകയാണെങ്കില്‍ ഞാനൊരുപാട് കഷ്ടപ്പെട്ടു. തമിഴില്‍ ഓക്കെയായ സീനുകള്‍ തെലുങ്കിനു വേണ്ടി ചിത്രീകരിക്കപ്പെടും. ആദ്യം അഭിനയിച്ച അതേ പിക്കപ്പിനെ ഇതിനേക്കാള്‍ ദീര്‍ഘമായിരിക്കണം. ആദ്യമൊക്കെ പതറിപ്പോയ ഞാന്‍, ഒരു എളുപ്പവഴി കണ്ടുപിടിക്കുകയായിരുന്നു. രണ്ടു ഭാഷകളും സരളമായി സംസാരിക്കാന്‍ പഠിച്ചു.

ഭാഷ മനസ്സിലായതോടെ സംഭാഷണങ്ങള്‍ ഉച്ചരിക്കാനും സീനിന് അനുയോജ്യമായി റിയാക്ഷന്‍ നല്‍കുന്നതിനും എളുപ്പമായി. മറ്റു ഭാഷകളില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതാത് ഭാഷകള്‍ പഠിച്ചുകഴിഞ്ഞാല്‍ അഭിനയം വളരെ ഈസിയായിരിക്കും.

'അച്ചം എന്‍പതു മടമയടാ' സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ഏതു ഭാഷയുടെ സീനാണ് ആദ്യം ചിത്രീകരിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല. ഒരേസമയം അടുത്തടുത്ത് രണ്ടു സീനുകള്‍ ചിമ്പുവിനോടൊപ്പം അഭിനയിച്ചു. ഒരു ചെറിയ ഗ്യാപ്പിനു ശേഷം അതേ സീനുകള്‍ നാഗചൈതന്യയോടൊപ്പം അഭിനയിച്ചു. ഹീറോമാര്‍ക്ക് ഇതൊരു ശ്രമകരമല്ല.

കാരണം രണ്ടു പടത്തിലും ഞാനാണല്ലോ ഹീറോയിന്‍ എന്നതുകൊണ്ട് എന്തെന്നില്ലാത്ത ടെന്‍ഷനാണ് അനുഭവിച്ചത്. ഈ അനുഭവങ്ങളാണ് എനിക്ക് പത്തു പടങ്ങളില്‍ അഭിനയിക്കാനുള്ള ഉത്തേജനം തന്നതും ഇപ്പോള്‍ സ്‌ക്രീനില്‍ നോക്കുമ്പോള്‍ ഞാനായിരുന്നോ ഇങ്ങനെയൊക്കെ അഭിനയിച്ചതെന്നോര്‍ത്ത് അത്ഭുതപ്പെടാറുണ്ട്. പ്രേക്ഷകര്‍ എന്റെ അഭിനയത്തെക്കുറിച്ച് പ്രകീര്‍ത്തിക്കുമ്പോള്‍ എനിക്കെന്തു മാത്രം സന്തോഷമെന്നോ...

uploads/news/2018/02/188900/CiniINWManjimamohana020218a.jpg

? തമിഴില്‍ നിങ്ങള്‍ നമ്പര്‍വണ്‍ നായികയാണെന്നാണല്ലോ പ്രചാരം.


ഠ അത് സത്യമാണ്. ഉദയനിധിയോടൊപ്പം തൂങ്കാനഗരം, സുന്ദരപാണ്ഡ്യന്‍, വിക്രം പ്രഭുവിനോടൊപ്പം മുടിചൂടാമന്നന്‍ ഇങ്ങനെ ഒത്തിരി പടങ്ങളില്‍ അഭിനയിക്കുന്നുണ്ട്. ഇതുകൂടാതെ നാല് സംവിധായകരെങ്കിലും ഒരുദിവസം എന്നെ ബന്ധപ്പെട്ട കഥകള്‍ പറയാറുണ്ട്.

എല്ലാം വലിയ ബജറ്റ് ചിത്രങ്ങളാണ്. ഒന്നും ഞാന്‍ ഉപേക്ഷിക്കാറില്ല. ഞാന്‍ അഭിനയിച്ച ഒരേയൊരു പടമാണ് ഇവിടെ റിലീസായിരിക്കുന്നത്. അതിനുള്ളില്‍ ഇത്രകണ്ട് ഞാന്‍ ബിസ്സിയാകുമെന്ന് വിചാരിച്ചതല്ല.

? എങ്ങനെയുള്ള വേഷങ്ങള്‍ ചെയ്യാനാണ് താല്പര്യം.


ഠ അങ്ങനെയൊരു വേര്‍തിരിവില്ല. ആദ്യപടത്തില്‍ തന്നെ എന്റെ അഭിനയസിദ്ധിയെ വെളിപ്പെടുത്തുംവിധമുള്ള ഒരു അവസരം ഗൗതം വാസുദേവ മേനോന്‍ തന്നിട്ടുള്ളതാണ്. ആകയാല്‍ എനിക്ക് എങ്ങനെയുള്ള വേഷങ്ങള്‍ തരാന്‍ കഴിയുമെന്ന് സംവിധായകര്‍ക്ക് ഒരു ഐഡിയ ലഭിച്ചിട്ടുണ്ട്.

'മുടിചൂടാ മന്നന്‍' പടത്തിന്റെ കഥ സംവിധായകന്‍ പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ തന്നെ, എന്റെ ക്യാരക്ടറെ അതേപടി ഞാന്‍ വിഷ്വല്‍ ചെയ്ത് നോക്കുകയുണ്ടായി. കഥ പറഞ്ഞ് പകുതിയായപ്പോള്‍ തന്നെ ഞാന്‍ മനസ്സില്‍ ഓക്കെ പറഞ്ഞുകഴിഞ്ഞിരുന്നു. ഒരു കഥയില്‍ എന്റെ ക്യാരക്ടര്‍ പൂര്‍ണമായും വേണമെന്ന് ഞാന്‍ ആഗ്രഹിക്കാറില്ല. രണ്ടു സീനാണെങ്കിലും അത് പ്രേക്ഷക മനസില്‍ ആത്യന്തികമായി നിലകൊള്ളണം. അത്രതന്നെ.

? കൂടുതല്‍ തമിഴ് പടങ്ങളില്‍ കരാറായ സ്ഥിതിക്ക് ചിത്രീകരണങ്ങളെ എങ്ങനെ നേരിടുന്നു.


ഠ ആദ്യമേ പറഞ്ഞതുപോലെ തമിഴ് നന്നായി സംസാരിക്കാന്‍ ഞാന്‍ പഠിച്ചു. പൂര്‍ണമായും പഠിച്ചില്ലെങ്കിലും ചെന്നൈ തമിഴ് സംസാരിക്കുന്ന അളവില്‍ പിക്കപ്പായി കഴിഞ്ഞു. ഇപ്പോള്‍ ഷൂട്ടിംഗ് സ്‌പോട്ടില്‍ ഞാന്‍ സംസാരിക്കുന്നത് തമിഴിലാണ്.

? തമിഴ് പ്രേക്ഷകരുടെയും മലയാള പ്രേക്ഷകരുടെയും അഭിരുചികളെക്കുറിച്ച്...


ഠ രണ്ടും രണ്ടുതരം അഭിരുചിക്കാരാണെന്ന് എന്റെ പക്ഷം. ഇവരുടെ പ്രതീക്ഷകളെ പൂര്‍ത്തീകരിക്കുക ബുദ്ധിമുട്ടാണ്. ഒരു സിനിമാ കുടുംബം എന്ന നിലയ്ക്ക് പ്രേക്ഷകരുടെ പ്രതീക്ഷകള്‍ ഏതാണ്ട് മനസ്സിലാക്കാന്‍ കഴിയുന്നു. തമിഴ് സിനിമാലോകത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് അവരുടെ തൊഴിലിനോട് വളരെയേറെ ഭക്തിയും ആദരവുമാണ്. കാശല്ല അവര്‍ക്ക് പ്രശ്‌നം. കടമയാണ്. എനിക്ക് ഇവരോടൊപ്പം തൊഴില്‍ ഏറെ സന്തോഷം പകരുന്ന ഒരനുഭവമാണ്.

? ബാലനടിയായി അഭിനയിക്കുന്നതിനും ഹീറോയിനായി അഭിനയിക്കുന്നതിനും തമ്മില്‍ എന്താണ് വ്യത്യാസം.


ഠ ഒന്നും അറിയാത്ത പ്രായത്തില്‍ അച്ഛനോടൊപ്പം ചിത്രീകരണത്തിനു പോയ കാലങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും മനസ്സില്‍ ആഹ്‌ളാദമാണ്. 'ഓടിക്കോളൂ, നടന്നോളൂ, കരയൂ' എന്നിങ്ങനെ അഭിനയിക്കാന്‍ പറഞ്ഞുതരും. എന്തെടുക്കുന്നു, എന്തിനായി എടുക്കുന്നു എന്നൊന്നും എനിക്കറിയില്ലായിരുന്നു.

സിനിമ പൂര്‍ണ്ണമായും കാണുമ്പോള്‍ മാത്രമേ നാം എങ്ങനെ അഭിനയിച്ചുവെന്ന് മനസ്സിലാക്കാന്‍ കഴിയൂ. പക്ഷേ ഹീറോയിന്‍ എന്നു പറയുമ്പോള്‍ ആ പടത്തിന്റെ ഉത്തരവാദിത്വം നമ്മില്‍ ഒരു ഭാരമാണ്. കഥ മനസ്സിലായാല്‍ മാത്രമേ എടുക്കുന്ന സീനിന്റെ തീവ്രതയെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കൂ. കഥാനായകനു ശേഷം പ്രേക്ഷകര്‍ ശ്രദ്ധിക്കുന്നത് നായികയെയാണ്.

uploads/news/2018/02/188900/CiniINWManjimamohana020218b.jpg

? കേരള ഗവണ്‍മെന്റില്‍നിന്നും അവാര്‍ഡ് വാങിയല്ലോ.


ഠ ഞാന്‍ നാലാം തരം പഠിക്കുമ്പോള്‍ സ്‌കൂളില്‍ ഒരു പ്രത്യേക ചടങ്ങ് സംഘടിപ്പിക്കുകയുണ്ടായി. അപ്പോള്‍ മൈക്കിലൂടെ ഞങ്ങളുടെ സ്‌കൂള്‍ പ്രധാനമന്ത്രി, ഞാന്‍ അഭിനയിച്ച ഒരു പടത്തിനു വേണ്ടി എനിക്ക് അവാര്‍ഡ് കിട്ടിയതായി പ്രഖ്യാപിച്ചു.

കുട്ടികള്‍ കൈയടിച്ച് എന്നെ അഭിനന്ദിക്കുകയുണ്ടായി. വീട്ടിലെത്തി ഈ അവാര്‍ഡ് എന്നുപറയുന്നത് എന്താണെന്നു ചോദിച്ചപ്പോള്‍ അതൊരു ബഹുമതിയാണെന്ന് വീട്ടുകാര്‍ പറഞ്ഞു. ഇപ്പോള്‍ ഹീറോയിന്‍ എന്ന നിലയ്ക്ക് ഒരവാര്‍ഡ് നേടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

? നിങ്ങളെ ഹീറോയിനായി തന്നെയാണോ നിങ്ങളുടെ വീട്ടുകാര്‍ വളര്‍ത്തിയത്.


ഠ അയ്യോ അല്ല! ഞാന്‍ ഹീറോയിനായി അഭിനയിക്കാന്‍ വന്നപ്പോള്‍ വീട്ടുകാര്‍ ശരിക്കും എതിര്‍ത്തു. ഡിഗ്രി കഴിഞ്ഞ് ഉദ്യോഗം സ്വീകരിക്കണമെന്നായിരുന്നു അവരുടെ നിലപാട്. പക്ഷേ എല്ലാപേരെയും ഞാന്‍ പറഞ്ഞ് സമാധാനപ്പെടുത്തുകയായിരുന്നു.

ഒടുവില്‍ 'നിന്റെ ജീവിതം നിന്റെ കൈയിലാണ്' എന്നിങ്ങനെ ഗ്രീന്‍ സിഗ്നല്‍ നല്‍കുകയായിരുന്നു വീട്ടുകാര്‍. നല്ല വ്യക്തിത്വവും അര്‍പ്പണ ബോധത്തോടും കൂടി സമീപിച്ചാല്‍ ഏതു മേഖലയിലും നമുക്ക് വിജയം കൈവരിക്കാനാവും. ഒരു സംഭവം ഞാന്‍ വിവരിക്കട്ടെ. 'ഒരുദിവസം നീ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ നിന്നിലെ സാമര്‍ത്ഥ്യം പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരുന്നു.

അപ്പോള്‍ നീ എന്തു ചെയ്യും?' എന്ന് ഷൂട്ടിംഗ് സ്‌പോട്ടില്‍വച്ച് ഗൗതം വാസുദേവമേനോന്‍ എന്നോട് ചോദിക്കുകയുണ്ടായി. ഞാന്‍ അതുകേട്ട് ഞെട്ടിപ്പോവുകയാണുണ്ടായത്. ഇന്നും ആ പ്രശ്‌നം എന്റെ മനസ്സില്‍ അലയടിക്കുന്നുണ്ട്.

-സുധീന ആലങ്കോട്

Ads by Google
Ads by Google
Loading...
TRENDING NOW