Monday, September 10, 2018 Last Updated 44 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 02 Feb 2018 02.37 PM

കോമിക്കോള

സൂപ്പര്‍ ജോക്ക്
uploads/news/2018/02/188895/Weeklyjokes020218.jpg

അച്ഛന്‍ മകനോട്:
ചരിത്രത്തിന് നൂറില്‍ വെറും പത്തുമാര്‍ക്കോ? ഞാന്‍ പഠിക്കുമ്പോള്‍ തൊണ്ണൂറു ശതമാനം മാര്‍ക്കുണ്ടായിരുന്നു.
മകന്‍: അത് പത്തുനാല്‍പ്പതു കൊല്ലം മുമ്പല്ലേ? അന്ന് അത്രയും കുറച്ച് ചരിത്രം പഠിച്ചാല്‍ മതിയായിരുന്നു.
സുന്ദര്‍ സി, കൊല്ലം

***

പുതുവര്‍ഷ പാര്‍ട്ടിക്കിടെ സിനിമാനടന്‍ ഒരു സ്ത്രീയുടെ കൈപിടിച്ചു കൊണ്ട് പറഞ്ഞു:
കണ്ടതില്‍ വളരെ സന്തോഷം...
സ്ത്രീ: എനിക്കു വലിയ സന്തോഷമില്ല.
നടന്‍: എങ്കിലും എന്നെപ്പോലെ നിങ്ങള്‍ക്കും അഭിനയിച്ചുകൂടേ?
മണികണ്ഠന്‍, പാലക്കാട്

***

നേതാവിനോട് പ്രവര്‍ത്തകന്‍:
നേതാവേ... എന്റെ മകന്‍ പഠനം പൂര്‍ത്തിയാക്കി നില്‍ക്കുകയാ... എവിടെങ്കിലും ഒരു ജോലി...
നേതാവ്: ശരി... നോക്കട്ടെ.
പ്രവര്‍ത്തകന്‍: എന്തു ജോലി ആയാലും മതി. പക്ഷേ കെ.എസ്.ആര്‍.ടി.സി യില്‍ ആവരുത് എന്നു മാത്രം.
ജയേഷ്, തൃശൂര്‍

***

uploads/news/2018/02/188895/Weeklyjokes020218a.jpg

വാസു കുമാരനോട്:
എടാ... ഞാന്‍ ഇന്നലെ വാങ്ങിയ രണ്ടു ഷര്‍ട്ടും സോപ്പുപൊടിയിട്ടു കഴുകിയപ്പോള്‍ ചുരുങ്ങി ചെറുതായിപ്പോയി.
കുമാരന്‍: അതിനെന്താ... ആ സോപ്പുപൊടിയിട്ടു താനൊന്നു കുളിച്ചാല്‍ പ്രശ്‌നം തീര്‍ന്നില്ലേ...
സലിം, കുന്നുംപുറം

***

ടീച്ചര്‍ കുട്ടിയോട്:
പരീക്ഷയ്ക്കു വരാഞ്ഞതിന് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരാന്‍ പറഞ്ഞിട്ട് കൊണ്ടുവന്നോ?
കുട്ടി: ഡോക്ടര്‍ കഷ്ടപ്പെട്ടു പഠിച്ച് സമ്പാദിച്ചതാണ്, അതൊന്നും തന്നുവിടാന്‍ പറ്റില്ലെന്ന് പറഞ്ഞു.
സജി, വെമ്പായം

****

കോടതിയില്‍ ജഡ്ജി പ്രതിയോട്:
നിങ്ങളെന്തിനാ ഭാര്യയുളളപ്പോള്‍ മറ്റൊരു സ്ത്രീയെക്കൂടി വിവാഹം കഴിച്ചത്?
പ്രതി: ഒരു ഭാര്യയുളളപ്പോള്‍ അവള്‍ എപ്പോഴും എന്നോട് വഴക്കായിരുന്നു. ഒരു സ്വസ്ഥതയും ഇല്ലായിരുന്നു.
ജഡ്ജി: ഇപ്പോഴോ?
പ്രതി: ഇപ്പോള്‍ ഞാന്‍ സ്വസ്ഥനാ... അവരു തമ്മില്‍ തല്ലിക്കോളും.
വിനോദ്, എഴുപുന്ന

***

uploads/news/2018/02/188895/Weeklyjokes020218b.jpg

ഭര്‍ത്താവ് ഭാര്യയോട്:
എടീ... നീ മോനെ എന്തിനാ ഇങ്ങനെ തല്ലുന്നത്?
ഭാര്യ: അവന്‍ എന്നെ എരുമ എന്നു വിളിച്ചത് നിങ്ങള്‍ കേട്ടില്ലേ?
ഭര്‍ത്താവ്: അതിനവനെ ഇങ്ങനെ തല്ലാതെടീ. എരുമയേം പോത്തിനേം തമ്മില്‍ തിരിച്ചറിയാനുളള പ്രായമായിട്ടില്ലല്ലോ അവന്.
ജനാര്‍ദ്ദനന്‍, വടക്കുംതല

***

ആയൂര്‍വേദ ഡോക്ടര്‍ രോഗിയോട്: നിങ്ങളുടെ അസുഖത്തിനു കാരണം കേന്ദ്ര നാഡീവ്യൂഹത്തിനു തകരാറു സംഭവിച്ചതാണ്.
രോഗി: പകരം 'കേരളനാഡീവ്യൂഹം' ആക്കിയാല്‍ മാറ്റമുണ്ടാകുമോ ഡോക്ടര്‍?
നന്ദന്‍, കാട്ടാമ്പളളി

Ads by Google
Ads by Google
Loading...
TRENDING NOW