Monday, November 19, 2018 Last Updated 5 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 02 Feb 2018 09.53 AM

ഭക്ഷ്യ സുരക്ഷയ്ക്ക് 954 കോടി ; കേരളത്തില്‍ ആരും വിശന്നിരിക്കുന്നില്ലെന്ന് ഉറപ്പാക്കും; ആലപ്പുഴയിലെ വിശപ്പുരഹിത നഗരം മറ്റിടങ്ങളിലേക്കും

uploads/news/2018/02/188833/budget-3.jpg

തിരുവനന്തപുരം: കേരളത്തിലെ ഒരാളും പട്ടിണി കിടക്കരുതെന്നത് അടിസ്ഥാനപ്പെടുത്തി ഭക്ഷസുരക്ഷയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 954 കോടി വിലയിരുത്തി. വിശന്നിരിക്കുന്ന ആരും കേരളത്തില്‍ ഇല്ലെന്ന് ഉറപ്പാക്കുന്നതിനായി ആലപ്പുഴയില്‍ തുടങ്ങിയിരിക്കുന്ന വിശപ്പുരഹിത നഗരം പദ്ധതി കേരളത്തില്‍ വ്യാപിപ്പിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ മൂന്നാം ബജറ്റില്‍ ഇതിനായി 20 കോടി രൂപ വകയിരുത്തി.

വിപണി ഇടപെടലിന് 260 കോടി രൂപ പ്രഖ്യാപിച്ചു. റേഷന്‍ കടകളുടെ നവീകരണത്തിനും ഇ ഗവേര്‍ണന്‍സിനും വേണ്ടി ഭക്ഷ്യ സുരക്ഷാനിയമം നടപ്പാക്കുന്നതിനായി 31 കോടി വിലയിരുത്തി. ഭക്ഷ്യസുരക്ഷാ നിയമം കഴിഞ്ഞ സര്‍ക്കാര്‍ വേണ്ട മുന്നൊരുക്കങ്ങളോടെ നടപ്പാക്കിയില്ലെന്ന് വിമര്‍ശിച്ച ധനമന്ത്രി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നടപടികളുടെ ഭാഗമായി റേഷന്‍ കാര്‍ഡിലെ മുന്‍ഗണനാ ലിസ്റ്റില്‍ നിന്നും 2.4 ലക്ഷം പേരെ ഒഴിവാക്കാന്‍ സാധിച്ചു. ഇക്കാര്യത്തില്‍ നാലുചക്ര വാഹനങ്ങളുള്ളവരുടെ എണ്ണം തിട്ടപ്പെടുത്തുകയാണ്.

പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും സംസ്ഥാനത്തിന്റെ ആഭ്യന്തര വളര്‍ച്ച ദേശീയ ശരാശരിയേക്കാള്‍ മികച്ചതെന്ന ധനമന്ത്രി. പരീക്ഷണാര്‍ത്ഥത്തില്‍ തെരഞ്ഞെടുക്കുന്ന റേഷന്‍ കടകളെ മാര്‍ജിന്‍ഫ്രീ പലചരക്കു കടകളാക്കി മാറ്റും. കേരളത്തിന്റേത് 7.4 ശതമാനമാണെങ്കില്‍ രാജ്യത്തിന്റേത് 7.1 ശതമാനം മാത്രം. 4,21,000 പേര്‍ക്ക് വീടു നിര്‍മ്മിക്കുന്നതിനായി നാലു ലക്ഷം രൂപ വീതം നല്‍കും. 2,500 കോടിയാണ് ലൈഫ് പാര്‍പ്പിട പദ്ധതിക്കായി വിലയിരുത്തിയിരിക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW