Sunday, June 16, 2019 Last Updated 1 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 01 Feb 2018 04.57 PM

രുചിപ്പെരുമയില്‍ ആര്‍വി ഫുഡ്‌സ്....

uploads/news/2018/02/188584/arvifoods.jpg

മലബാറിന്റെ രുചിപ്പെരുമ നിറയുന്ന മലബാര്‍ ദം ബിരിയാണി വിളമ്പുന്ന ആര്‍വി ഫുഡ്‌സിന്റെ അമരക്കാരി അനു അഗസ്റ്റിന്റെ വിജയഗാഥയിലൂടെ...

ബിരിയാണി എന്ന് കേള്‍ക്കുമ്പോള്‍ ഭക്ഷണപ്രിയര്‍ പൂരിപ്പിക്കുന്ന ഒരു വാക്കുണ്ട്, മലബാര്‍. കാഴ്ചയിലും രുചിയിലും കേമനായ മലബാര്‍ ബിരിയാണി എവിടെയൊക്കെ കിട്ടുമെന്ന് ബിരിയാണി സ്‌നേഹികള്‍ അന്വേഷിച്ചുകൊണ്ടിരിക്കും. മലബാറില്‍ മാത്രമല്ല കേരളത്തില്‍ പലയിടത്തും ഈ രുചി വൈവിധ്യം ലഭിക്കുന്ന സ്ഥലങ്ങളുണ്ട്.

കപ്പയും കരിമീനും ഇഷ്ടപ്പെടുന്ന കോട്ടയത്തും മലബാര്‍ ബിരിയാണിക്ക് ആരാധകര്‍ കുറവൊന്നുമല്ല. വിവിധതരം മലബാര്‍ ബിരിയാണികളുമായി ഭക്ഷണപ്രിയരായ കോട്ടയംകാര്‍ക്കിടയില്‍ തരംഗമായി മാറുകയാണ് ആര്‍വി ഫുഡ്‌സ്.

ഏറ്റവും കുറഞ്ഞ ചെലവില്‍ രുചികരമായ ദം ബിരിയാണി വിളമ്പുന്ന ആര്‍വി ഫുഡ്സിന്റെ അമരക്കാരി ഒരു സ്ത്രീയാണ്, അനു അഗസ്റ്റിന്‍. ആര്‍വി ഫുഡ്സിന്റെ രുചിപ്പെരുമയിലൂടെ...

ആര്‍വി ഫുഡ്‌സ്.....

ഭര്‍ത്താവിന്റെ കോട്ടയത്തെ മാര്‍ക്കറ്റിങ് കമ്പനിയില്‍ ജോലി ചെയ്യുമ്പോഴും സ്വന്തമായി ഒരു ബിസിനസ് എന്ന മോഹം മനസിലുണ്ടായിരുന്നു. ഭര്‍ത്താവിന്റെയും കുടുംബാംഗങ്ങളുടെയും പിന്തുണയും കൂടിയായപ്പോള്‍ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ തീരുമാനിച്ചു. അങ്ങനെ പല ട്രെയിനിങ്ങ് പ്രോഗ്രാമുകളില്‍ പങ്കെടുത്ത്, വ്യക്തമായ പ്ലാനിങ്ങോടെ 2016 ഫെബ്രുവരി 6 ന് കോട്ടയം കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡിന് സമീപം മലബാര്‍ ദം ബിരിയാണി മാത്രം വിളമ്പുന്ന ഒരു റസ്‌റ്റോറന്റ് ആരംഭിച്ചു.

uploads/news/2018/02/188584/arvifoods1.jpg

ഈ സംരംഭം ആരംഭിക്കുന്ന സമയത്ത് നല്ലൊരു പേരിനെപ്പറ്റി ചിന്തിച്ചപ്പോള്‍ മനസിലേക്ക് വന്നത് മകന്‍ ആര്‍വിന്റെ മുഖമാണ്. അവന്റെ പേരില്‍ തുടങ്ങുമ്പോള്‍ ബ്രാന്‍ഡിന്റെ മോഡലും അവന്‍ തന്നെ മതിയെന്ന് തീരുമാനിച്ചു. മകനെ മോഡലാക്കിയതിലൂടെ, കൃത്രിമരുചികളോ മായമോ ചേര്‍ക്കാത്ത ബിരിയാണി കൊച്ചുകുട്ടികള്‍ക്കുപോലും നല്‍കാം എന്ന സന്ദേശവും
നല്‍കാന്‍ കഴിഞ്ഞു.

ആര്‍വി ഫുഡ്സ് എന്ന സംരംഭം തുടങ്ങുമ്പോള്‍ മറ്റൊരു പ്രശ്നവും അലട്ടിയിരുന്നു. നല്ല കുത്തരിച്ചോറും, എരിവുള്ള കുടുംപുളിയിട്ട മീന്‍കറിയും കഴിച്ചു ശീലിച്ച കോട്ടയംകാര്‍ മലബാര്‍ ദം ബിരിയാണിയുടെ രുചി എങ്ങനെ സ്വീകരിക്കുമെന്ന്. എന്നാല്‍ കുറഞ്ഞ വിലയില്‍ രുചികരമായ ബിരിയാണി വിളമ്പി തുടങ്ങിയതോടെ ആ പേടി മാറി. ആര്‍വി ഫുഡ്സിന്റെ രുചിപ്പെരുമ കേട്ടറിഞ്ഞ് ദൂരെ സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ എത്തിത്തുടങ്ങിയതോടെ കോട്ടയം ജില്ലയുടെ എല്ലാഭാഗങ്ങളിലും ബിരിയാണി എത്തിക്കാന്‍ തീരുമാനിച്ചു. ശക്തമായ വിതരണശൃംഖലയായി പ്രവര്‍ത്തിക്കുന്ന ആര്‍വി ഫുഡ്സിന് വ്യക്തമായ ഒരു ബ്രാന്‍ഡ് നെയിം ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

കുറഞ്ഞവിലയില്‍ ബിരിയാണി......

70 രൂപ മുതലാണ് ബിരിയാണിയുടെ വില. കുറഞ്ഞ വിലയില്‍ ബിരിയാണി എന്ന ആശയത്തെ നിരുത്സാഹപ്പെടുത്താന്‍ പലരും ശ്രമിച്ചു. എന്നാല്‍ കുറഞ്ഞ ലാഭത്തിലൂടെ കൂടുതല്‍ വില്‍പ്പന എന്ന ലക്ഷ്യത്തില്‍ നിന്ന് ഞങ്ങള്‍ പിന്മാറിയില്ല. ഇതിനിടയില്‍ സാധനങ്ങളുടെ വിലകൂടിയതും സാമ്പത്തിക മാന്ദ്യവുമൊക്കെ പല പ്രശ്നങ്ങളും സൃഷ്ടിച്ചു. മാനേജ്മെന്റിന്റെയും തൊഴിലാളികളുടെയും ഡീലര്‍മാരുടെയുമൊക്കെ സഹകരണംകൊണ്ട് ഈ പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിഞ്ഞു.

uploads/news/2018/02/188584/arvifoods2.jpg

ഇന്ന് ഭക്ഷ്യ വിതരണശൃംഖലയില്‍ വ്യക്തമായ കാല്‍വയ്പ്പ് നടത്താന്‍ ആര്‍വി ഫുഡ്സിന് കഴിഞ്ഞിട്ടുണ്ട്. കൃത്രിമ രുചികളൊന്നും കലരാതെ തനി മലബാര്‍ സ്‌റ്റൈലിലാണ് ബിരിയാണി തയാറാക്കുന്നത്. കോട്ടയം ജില്ലയിലെ മിക്ക ബേക്കറികളിലും ഞങ്ങളുടെ ബിരിയാണി കൗണ്ടറുകളുണ്ട്. അതിനു പുറമേ കാറ്ററിംഗ് സര്‍വ്വീസും നടത്തുണ്ട്. ഒരേ സമയം മുപ്പതിനായിരത്തിലധികം ബിരിയാണി പാകം ചെയ്യാനും വലിയ ഓഡറുകള്‍ ഏറ്റെടുക്കാനും ആര്‍വി ഫുഡ്സിന് കഴിയുമെന്നത് തെളിയിച്ചു കഴിഞ്ഞു. പാചകരംഗത്തെ പരിചയ സമ്പന്നനായ ചീഫ് ഷെഫ് മുജീബ് മജീദിന്റെ നേതൃത്വത്തിലുള്ള കിച്ചന്‍ ടീമും ചീഫ് കോര്‍ഡിനേറ്ററായ എമില്‍ ഡാനിയേലിന്റെ നേതൃത്വത്തിലുള്ള മാര്‍ക്കറ്റിങ് ആന്‍ഡ് നെറ്റ് വര്‍ക്കിംഗ് ഗ്രൂപ്പും റിസര്‍ച്ച് ടീമും കസ്റ്റമര്‍ കെയര്‍ ടീമും ആര്‍വി ഫുഡ്സിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്നുണ്ട്.

പുത്തന്‍ ചുവടുകള്‍...

കോട്ടയം ജില്ലയ്ക്ക് പുറമേ ആലപ്പുഴ ജില്ലയിലും സാന്നിധ്യമറിയിച്ച ഞങ്ങളുടെ ആര്‍വി ഫുഡ്സ്, അടുത്ത രണ്ട് മാസങ്ങള്‍ക്കുള്ളില്‍ എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലായി നൂറിലധികം കൗണ്ടറുകളിലൂടെ ബിരിയാണി എത്തിക്കാനുള്ള തയാറെടുപ്പിലാണ്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ കുറഞ്ഞവിലയില്‍ രുചികരമായ ബിരിയാണി കേരളമൊട്ടാകെ എത്തിച്ച് കേരളത്തിലെ ഏറ്റവും മികച്ച ബ്രാന്‍ഡായി മാറുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ആ ലക്ഷ്യത്തിനായി ആര്‍വി ഫുഡ്സിലെ എല്ലാ അംഗങ്ങളും ഒരേ മനസ്സോടെ പ്രവര്‍ത്തിക്കുകയാണ്.

Customer Care number:
9895237064, 9447648529
Visit us on: www.facebook.com/arvifoodstkm

Ads by Google

Disclaimer: This is a promoted article and the content was created in partnership with M- Mang team and not the editorial team.

Thursday 01 Feb 2018 04.57 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW