Monday, May 20, 2019 Last Updated 11 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 01 Feb 2018 04.53 PM

പഠിക്കാം, വാനിലുയരാം...

uploads/news/2018/02/188582/focusCarerInfinity.jpg

ജോലിയും പഠനവുമൊക്കെ മുന്നിലൊരു വെല്ലുവിളിയായി നില്‍ക്കുമ്പോള്‍ കൈത്താങ്ങായി മാറുകയാണ് ഷിഹാബ് സി.കെ യുടെ കരിയര്‍ ഇന്‍ഫിനിറ്റി...

ലോകം മാറ്റിമറിക്കാന്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഏറ്റവും ശക്തമായ ആയുധമാണ് വിദ്യാഭ്യാസം'' സൗത്ത് ആഫ്രിക്കയുടെ പ്രഥമ രാഷ്ട്രപതി നെല്‍സണ്‍ മണ്ഡേലയുടെ വാക്കുകളാണിത്. വിദ്യാഭ്യാസത്തിന്റെ മൂല്യം ലോകത്തിന് മുമ്പില്‍ തുറന്നു കാട്ടിയ പ്രശസ്ത വ്യക്തികളില്‍ ഒരാള്‍ മാത്രമാണ് അദ്ദേഹം. മറ്റാര്‍ക്കും കവര്‍ന്നെടുക്കാനാവാത്ത ഈ ധനം എന്നുമൊരു മുതല്‍ക്കൂട്ടാണ്. അതുപക്ഷേ തിരിച്ചറിയാന്‍ മറന്ന് കൗമാരവും യൗവ്വനവും കടന്ന് വാര്‍ദ്ധക്യത്തിലെത്തിയവരും ചുരുക്കമല്ല. അങ്ങനെ സാഹചര്യങ്ങള്‍ മൂലമോ പക്വതയില്ലായ്മ മൂലമോ ഇടയ്‌ക്കെവിടെയെങ്കിലും വച്ച് പഠനം മുറിഞ്ഞു പോയവര്‍ക്ക് ഒരു പിടിവള്ളിയായി മാറുകയാണ് കരിയര്‍ ഇന്‍ഫിനിറ്റി. വിദേശജോലിയും പഠനവും, വിദൂര വിദ്യാഭ്യാസവുംസെര്‍ട്ടിഫിക്കേഷനുമടക്കം കരിയര്‍ ഇന്‍ഫിനിറ്റിയുടെ പ്രത്യേകതകള്‍ ഏറെയാണ്. തന്റെ സ്വപ്നസാക്ഷാത്കാരമായ കരിയര്‍ ഇന്‍ഫിനിറ്റിയെക്കുറിച്ച് സംസാരിക്കുകയാണ് എം.ഡിയായ ഷിഹാബ് സി.കെ സംസാരിക്കുന്നു...

ആകസ്മികമായി ബിസിനസ്സിലേക്ക്...
വയനാടാണ് എന്റെ നാട്. വാപ്പച്ചിയും ഉമ്മച്ചിയും പെങ്ങളുമടങ്ങുന്ന സാധാരണ കുടുംബമാണ് എന്റേത്. അത്യാവശ്യം പഠിക്കുമെന്നുള്ളതു കൊണ്ട് ബംഗളൂരുവില്‍ നിന്ന് എം.ബി.എ എടുക്കാനെനിക്ക് സാധിച്ചു. അതിനു ശേഷമാണ് ഒരു ജോലി എന്ന ലക്ഷ്യം തേടിയിറങ്ങിയത്. എം.ബി.എ കഴിഞ്ഞപ്പോള്‍ മുതല്‍ മനസ്സിലുണ്ടായിരുന്നത് ഒരു ബിസിനസ്സ് തുടങ്ങണമെന്നായിരുന്നു. എന്തു സംരംഭം തുടങ്ങണമെന്ന ചെറിയ ആശങ്കകള്‍ എനിക്കന്ന് ഉണ്ടായിരുന്നു. സത്യത്തില്‍ ആ ആശങ്കകളാണ് ഇന്നത്തെ ഞാനാക്കി എന്നെ മാറ്റിയത്. എന്നെപ്പോലെ പ്രൊഫഷന്‍ എന്താകണമെന്ന് ആശങ്കപ്പെടുന്നവര്‍ക്ക് വേണ്ടിയൊരു സ്ഥാപനം, അതായിരുന്നു എന്റെ മനസ്സില്‍ തെളിഞ്ഞു വന്നത്. അങ്ങനെ 2012 ല്‍ കരിയര്‍ ഇന്‍ഫിനിറ്റി എന്ന പേരിലൊരു കരിയര്‍ ബേസ്ഡ് സ്ഥാപനം കൊച്ചിയില്‍ കച്ചേരിപ്പടിയില്‍ തുടങ്ങി. സി ഫോര്‍ കരിയര്‍ ഇന്‍ഫിനിറ്റി യുണീക്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ഞാനിത് രജിസ്റ്റര്‍ ചെയ്തു. അതിനു ശേഷം ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷനും കിട്ടി. ഡിസ്റ്റന്റ് എഡ്യൂക്കേഷന്‍, ഓവര്‍സീസ് എഡ്യൂക്കേഷന്‍, സര്‍ട്ടിഫിക്കേഷന്‍, ഡൊമസ്റ്റിക് ജോബ്, വര്‍ക്ക് വിസ എന്നിവ നല്‍കുന്ന സ്ഥാപനത്തെക്കുറിച്ച് അറിഞ്ഞതോടെ കൂടുതല്‍ ആളുകള്‍ എന്നെത്തേടിയെത്തിത്തുടങ്ങി. അതായിരുന്നു കലൂരില്‍ റീജിയണല്‍ ഓഫീസ് തുടങ്ങാനുള്ള കാരണം. ഹെഡ് ഓഫീസില്‍ വിദൂര വിദ്യാഭ്യാസത്തിന്റെ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ മറ്റുള്ളവയെല്ലാം . റീജിയണല്‍ ഓഫീസിലാണ് ചെയ്യുന്നത്. ജോലിയും വിദ്യാഭ്യാസവും തേടിയെത്തുന്നവര്‍ക്ക് വിശ്വാസ്യത ഉറപ്പാക്കിയാണ് ഞാന്‍ ഓരോ ചുവടും വച്ചു തുടങ്ങിയത്. ഇന്നത്തെ വിജയത്തിനു കാരണവും ആ സത്യസന്ധതയാണ്.

വിദ്യാഭ്യാസവും കരിയറും....
പഠനത്തില്‍ ഉഴപ്പുന്നതു കൊണ്ടു മാത്രമായിരിക്കില്ല പലരും വിദ്യാഭ്യാസം ഇടയ്ക്കു വച്ച് മുറിക്കുന്നത്. അങ്ങനെയുള്ളവര്‍ക്ക് വേണ്ടി പത്താം ക്ലാസ്, പ്ലസ് ടൂ എന്നിവയില്‍ പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്ക് എന്‍.ഐ.ഒ.എസ് വഴി ഞങ്ങള്‍ പഠിക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കുന്നു. കൗണ്‍സലിംഗ് നല്‍കിയ ശേഷം പഠനസാമഗ്രികളും പുസ്തകങ്ങളും കൊടുത്ത് പഠിക്കാനുള്ള അവസരവും പഠനശേഷം പരീക്ഷയെഴുതാനുള്ള സാഹചര്യവും ഞങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുന്നു. പ്ലസ് ടൂവിന് അവര്‍ക്കിഷ്ടമുള്ള കോഴ്‌സ് തെരഞ്ഞെടുക്കാം. നേരിട്ട് ഞങ്ങള്‍ ഇടപെട്ടാണ് എന്‍.ഐ.ഒ.എസ് വഴി വിദ്യാര്‍ത്ഥികളെ ലക്ഷ്യത്തിലെത്തിക്കുന്നത്. അതേ സമയം ബിരുദ വിദ്യാഭ്യാസം വേണ്ടവരെയും ഞങ്ങള്‍ സഹായിക്കുന്നുണ്ട്.കൃത്യമായ ലക്ഷ്യബോധമുണ്ടാക്കുന്ന മാനസിക വിദ്യാഭ്യാസമാണ് ഞങ്ങളവര്‍ക്ക് നല്‍കുന്നത്. ആവശ്യമായ കൗണ്‍സലിംഗ് നല്‍കി പ്രൈവറ്റ് യൂണിവേഴ്‌സിറ്റിയുമായി ഞങ്ങള്‍ ബന്ധിപ്പിച്ചു കൊടുക്കും. വിദ്യാര്‍ത്ഥികള്‍ക്ക് യൂണിവേഴ്‌സിറ്റികളുമായി നേരിട്ടുള്ള ബന്ധമാണിതിലുള്ളത്. ഞങ്ങളതിന് വഴി തുറന്നു കൊടുക്കുന്നുവെന്നു മാത്രം. പഠനം മുടങ്ങിപ്പോയതിന്റെ കാരണങ്ങള്‍ കണ്ടെത്തി വേണ്ടുന്ന ഉപദേശങ്ങളും കൃത്യമായ ലക്ഷ്യബോധവുമൊക്കെ നല്‍കാന്‍ പരിശീലനം നേടിയ കൗണ്‍സിലേഴ്‌സ് ഞങ്ങള്‍ക്കുണ്ട്. ശരിയായ ഉപദേശങ്ങള്‍ നല്‍കി അടുത്ത ഘട്ടം എന്താണെന്ന് പറഞ്ഞു കൊടുത്ത് ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വഴികാട്ടികളാകുകയാണ്.

കടല്‍ കടന്ന് വിദ്യാഭ്യാസം....
വിദേശ രാജ്യങ്ങളില്‍ പഠിക്കാനുള്ള അവസരവും ഞങ്ങള്‍ ഒരുക്കുന്നുണ്ട്. പി.ജി കോഴ്‌സുകള്‍ക്ക് വേണ്ടിയാണ് പലരും സമീപിക്കുന്നത്. ഞങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് എം.ബി.ബി.എസ്സിനാണ്. പല വിദേശ സര്‍വ്വകലാശാലകളുമായി ഞങ്ങള്‍ ടൈ അപ്പുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളിലും കാനഡയിലുമൊക്കെ പഠിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഞങ്ങളെ സമീപിക്കാം. അവര്‍ തെരഞ്ഞെടുക്കുന്ന കോഴ്‌സിന്റെ ഫീസ് നേരിട്ട് നല്‍കാം. ഞങ്ങളുടെ പേയ്‌മെന്റ് നല്‍കുന്നത് യൂണിവേഴ്‌സിറ്റിയാണ്. വിദ്യാര്‍ത്ഥികളുടെ അക്കാഡമിക് ക്വാളിഫിക്കേഷനാണ് ഇതിന്റെ മാനദണ്ഡം. പലര്‍ക്കും വിദേശവിദ്യാഭ്യാസത്തെക്കുറിച്ച് ചില അറിവില്ലായ്മകളുണ്ട്. അതില്‍ എല്ലാ വിദേശ രാജ്യങ്ങളിലും പഠിക്കണമെങ്കില്‍ ഐ.ഇ.എല്‍.റ്റി.സ് വേണമെന്ന ചിന്ത അതില്‍ പെടുന്നതാണ്. പക്ഷേ ചില യൂണിവേഴ്‌സിറ്റികളിലും കോളജുകളിലും അതിന്റെ ആവശ്യമില്ല. അതുകൊണ്ട് ഞങ്ങളെ തേടിയെത്തുന്നവരോട് കൃത്യമായി കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കും. ഐ.ഇ.എല്‍.റ്റി.എസ്സില്‍ സെവന്‍ പ്ലസ് ജെനറല്‍ സ്‌കോറുള്ളവര്‍ക്കാണ് മുന്‍ഗണന കൊടുക്കുന്ന കോളജുകളെക്കുറിച്ചും അവിടുത്തെ രീതികളെക്കുറിച്ചും പറയും. എല്ലാം കേട്ട ശേഷം അവര്‍ക്ക് ഇഷ്ടമുള്ള യൂണിവേഴ്‌സിറ്റികളില്‍ ചേരാം. ഐ.ഇ.എല്‍.റ്റി.എസ്സില്‍ ഞങ്ങള്‍ കോച്ചിംഗ് നല്‍കുന്നില്ലെങ്കിലും നല്ല കോച്ചിംഗ് സെന്ററുകളുമായി വിദ്യാര്‍ത്ഥികളെ പരിചയപ്പെടുത്താറുണ്ട്. ഐ.ഇ.എല്‍.റ്റി.എസ് ആവശ്യപ്പെടാത്ത കോളജുകള്‍ ഏതെന്ന് പറഞ്ഞു കൊടുക്കാനും മറക്കാറില്ല. വിദേശപഠനം വേണമെന്നാഗ്രഹിക്കുന്നവര്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഐ.ഇ.എല്‍.റ്റി.എസ് ഇല്ലാതെയും പഠിക്കാമെന്നുള്ളത് വലിയ ഒരു കാര്യമാണ്. ഇതടക്കം വിദേശവിദ്യാഭ്യാസത്തെക്കുറിച്ച് എല്ലാം പറഞ്ഞു കൊടുക്കാറുണ്ട്.

വഴിത്തിരിവാകുന്ന കരിയറുകള്‍....
കടല്‍ കടന്നുള്ള പഠനം മാത്രമല്ല ജോലിയും ഞങ്ങള്‍ നല്‍കുന്നുണ്ട്. വിദേശജോലി ആഗ്രഹിക്കുന്നവര്‍ക്ക് ജോലിസാധ്യതക്കുറിച്ച് പറഞ്ഞു കൊടുക്കും. മുപ്പതു സ്റ്റാഫുകള്‍ കൗണ്‍സലിംഗിന് മാത്രമായി ഞങ്ങള്‍ക്കുണ്ട്. ഞങ്ങളെ സമീപിക്കുന്നവര്‍ക്ക് വേണ്ടുന്ന ഉപദേശങ്ങള്‍ നല്‍കി ജോലി സാധ്യതകളും ആവശ്യമുള്ള കാര്യങ്ങളുമൊക്കെ കൃത്യമായി പറഞ്ഞു കൊടുക്കും. ചില വിദേശരാജ്യങ്ങളില്‍ ഐ.ഇ.എല്‍.റ്റി.എസ് അടക്കമുള്ള മാനദണ്ഡങ്ങളുണ്ട്. എന്നാലതാവശ്യപ്പെടാത്ത രാജ്യങ്ങളും കുറവല്ല. ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ അങ്ങനെയുള്ള നിര്‍ബന്ധങ്ങളില്ല. സാധാരണക്കാര്‍ക്ക് അഫോര്‍ഡ് ചെയ്യുന്ന സര്‍വ്വീസ് ചാര്‍ജ്ജിലാണ് ഞങ്ങളവര്‍ക്ക് ജോലി വാഗ്ദാനം ചെയ്യുന്നത്. തുച്ഛമായ ശമ്പളത്തില്‍ ഒരിക്കലും ആരെയും ജോലിക്ക് വിടാറില്ല. മികച്ച ശമ്പളമുള്ള ജോലികളായിരിക്കും ഞങ്ങളെ തേടിയെത്തുന്നവരെ കാത്തിരിക്കുന്നത്. അവര്‍ക്ക് കിട്ടുന്ന ശമ്പളത്തില്‍ നിന്ന് ഞങ്ങളൊന്നും വാങ്ങാറില്ല. ജോലി റെഡിയായി അവര്‍ പോകും മുമ്പ് സര്‍വ്വീസ് ചാര്‍ജ്ജ് വാങ്ങാറുണ്ട്. പക്ഷേ കൃത്യമായ ഗ്യാരന്റി നല്‍കിയാണ് അവരെ വിദേശരാജ്യങ്ങളിലേക്ക് കയറ്റി വിടുന്നത്. ഫീസ് വാങ്ങും മുമ്പ് കമ്പനികളില്‍ നിന്നുള്ള ഓഫര്‍ ലെറ്റര്‍ കസ്റ്റമേഴ്‌സിനെ തേടിയെത്തിയിരിക്കും. അതു വച്ച് ഞങ്ങള്‍ ബാക്കിക്കാര്യങ്ങള്‍ ശരിയാക്കും. വിസ അപ്രൂവായ ശേഷം ടിക്കറ്റ് നല്‍കും. താമസസൗകര്യം ഉള്‍പ്പെടുത്താത്ത കമ്പനികളില്‍ നിന്നാണ് ഓഫര്‍ ലെറ്റര്‍ വരുന്നതെങ്കില്‍ അവരുടെ താമസസൗകര്യം ഞങ്ങള്‍ ഏര്‍പ്പാടു ചെയ്യും. ഞങ്ങളുടെ ഏജന്റ് എയര്‍പോര്‍ട്ടില്‍ നിന്ന് കസ്റ്റമേഴ്‌സിനെ പിക്ക് ചെയ്ത് താമസിക്കുന്ന സ്ഥലത്തെത്തിക്കും. പൂര്‍ണ്ണമായും ഞങ്ങളുടെ ഉത്തരവാദിത്തത്തിലാണ് കസ്റ്റമേഴ്‌സ് അവിടെയെത്തുന്നത്. ഇതിനെല്ലാം ചേര്‍ത്താണ് ഞങ്ങള്‍ ഫീസ് ഈടാക്കുന്നത്. കേരളത്തിനകത്ത് ജോലി തേടിയെത്തുന്നവരും കുറവല്ല. അവര്‍ക്കും കരിയര്‍ മുന്നോട്ടു കൊണ്ടുപോകാനുള്ള സാഹചര്യങ്ങള്‍ ഞങ്ങള്‍ ചെയ്യാറുണ്ട്. കേരളത്തിനകത്ത് ജോലി വാങ്ങിക്കൊടുക്കുമ്പോള്‍ സര്‍വ്വീസ് ചാര്‍ജ്ജ് അവരുടെ ശമ്പളത്തില്‍ നിന്നാണ് പിടിക്കുന്നത്.

സര്‍ട്ടിഫിക്കേഷന്റെ ആവശ്യകത....
ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍, ജി.എം.പി, ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ എന്നിവയും ഞങ്ങള്‍ ചെയ്യുന്നുണ്ട്. എല്ലാ ബിസിനസ്സ് സംരംഭങ്ങളും ആവശ്യപ്പെടുന്ന ഒന്നാണ് ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍. അതിനു വേണ്ടുന്ന രേഖകളും മറ്റുമായി ഞങ്ങളെ സമീപിച്ചാല്‍ കൃത്യമായി ചെയ്തു കൊടുക്കാറുണ്ട്.പിന്നെയുള്ളത് ഹലാല്‍ സര്‍ട്ടിഫിക്കേഷനാണ്. റെസ്‌റ്റോറന്റ്, റിസോര്‍ട്ട്, ഹോട്ടല്‍ എന്നിവയടങ്ങുന്ന ഭക്ഷണശാലകള്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കേഷനാണിത്. കൃത്യമായ രേഖകളും കോപ്പികളും സ്ഥാപനത്തിന്റെ വിവരങ്ങളും നല്‍കിയാല്‍ അതോരിറ്റികളില്‍ നിന്ന് ഞങ്ങളിത് വാങ്ങിക്കൊടുക്കും.ആയുര്‍വ്വേന മരുന്നുകള്‍ ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതാണ് ജി.എം.പി. സര്‍ട്ടിഫിക്കേഷന്‍. പതഞ്ജലി പോലെയുള്ള സ്ഥാപനങ്ങള്‍ക്കാണ് ഇത് ആവശ്യം.

പറക്കും സ്വപ്നങ്ങള്‍....
എല്ലാ സംരംഭകരെയും പോലെ എനിക്കും സ്വപ്നങ്ങളുണ്ട്. ഒരു വ്യത്യാസം മാത്രം. എല്ലാവരും സ്വന്തമായി സ്വപ്നം കാണുമ്പോള്‍, ഞങ്ങളുടെ കരിയര്‍ ഇന്‍ഫിനിറ്റി മറ്റുള്ളവരുടെ സ്വപ്ന സാക്ഷാത്കാരത്തിലൂടെയാണ് സന്തോഷം കണ്ടെത്തുന്നു. കൊച്ചിയിലായിരുന്നു തുടക്കമെങ്കിലും കഴിഞ്ഞ വര്‍ഷം വയനാട്ടിലും ഒരു ശാഖ തുടങ്ങി. തൃശൂരിലും ഞങ്ങള്‍ക്ക് ശാഖയുണ്ട്. കൊച്ചിയില്‍ നിന്നാണ് കൂടുതല്‍ പ്രതികരണങ്ങള്‍ കിട്ടുന്നത്. മറ്റുള്ള സ്ഥലങ്ങളിലെ ആളുകള്‍ക്ക് ഇതിനെക്കുറിച്ച് കൂടുതലറിയില്ല. അവരിതിനെ മനസ്സിലാക്കി വരുന്നതേയുള്ളു. കൊച്ചിയിലുള്ള എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളും വയനാട്ടിലുമുണ്ട്. ആളുകളുടെ വിശ്വാസ്യതയാണ് ഞങ്ങളുെട കരുത്ത്. ഫെയ്‌സ്ബുക്ക് പേജും ഞങ്ങള്‍ക്കുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇന്‍ഫിനിറ്റി പ്രോപ്പര്‍ട്ടി എന്ന പേരില്‍ ഒരു റിയല്‍ എസ്‌റ്റേറ്റ് തുടങ്ങാന്‍ കഴിഞ്ഞു. റെന്റ്, ലീസ്, സെയില്‍ എന്നിവയടക്കമുള്ള റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സിന്റെ ഹെഡ് ഓഫീസ് നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷഷന് സമീപത്താണ്. ഇനിയിപ്പോള്‍ കരിയര്‍ ഇന്‍ഫിനിറ്റി മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ തുടങ്ങണമെന്നാണ് ആഗ്രഹം.

Contact: 9037661313, 9037111313

Ads by Google

Disclaimer: This is a promoted article and the content was created in partnership with M- Mang team and not the editorial team.

Thursday 01 Feb 2018 04.53 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW