Monday, July 22, 2019 Last Updated 5 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 01 Feb 2018 04.18 PM

മിനിസ്‌ക്രീനിലെ കുസൃതിക്കുടുക്ക

''മനസ്സുനിറയെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങുന്ന നടി എയ്ഞ്ജല്‍ മരിയയുടെ ജീവിതത്തിലേക്ക്...''
uploads/news/2018/02/188577/engialmariya010218.jpg

ചന്ദനമഴ തീര്‍ന്നെങ്കിലും ശീതളിനെ മറക്കാത്തവരില്ല. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ നെഞ്ചോടുചേര്‍ത്ത ഈ കഥാപാത്രത്തെ അവിസ്മരണീയമാക്കിയത് എയ്ഞജല്‍ മരിയയാണ്. അഭിനയിച്ച കഥാപാത്രങ്ങളിലേറെയും പ്രതിനായിക വേഷങ്ങള്‍.

എങ്കിലും ഒറ്റച്ചിലമ്പിലൂടെ നായികയായപ്പോള്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. മിനിസ്‌ക്രീനില്‍ വില്ലത്തിയാണെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ എയ്ഞ്ചല്‍ നിഷ്‌ക്കളങ്കയാണ്.

മികച്ച കഥാപാത്രങ്ങളിലൂടെ സീരിയല്‍ രംഗത്ത് സജീവമാകുന്ന എയ്ഞ്ചല്‍ മരിയയുടെ വിശേഷങ്ങളിലേക്ക്...

സീരിയല്‍ രംഗത്തേക്കെത്തിയത് ?


സ്‌കൂളില്‍ പഠിക്കുമ്പോള്‍ കലാരംഗത്ത് സജീവമായിരുന്നു. തിരുവാതിര, നാടോടിനൃത്തം, നാടകം ഇവയില്‍ പങ്കെടുക്കാറുണ്ടായിരുന്നു. ആ സമയത്ത് ഒരു പോര്‍ട്ട് ഫോളിയോ ചെയ്തു.

അതിനു ശേഷമാണ് മില്ലേനിയം ഓഡിയോസിന്റെ രണഭൂമിയെന്ന ആല്‍ബത്തില്‍ അഭിയിക്കാനുള്ള അവസരം ലഭിച്ചത്. പിന്നീട് അച്ഛന്റെ മക്കള്‍ എന്ന സീരിയലില്‍ അഭിനയിച്ചു.

മഹേഷ് സാര്‍, ജോമോള്‍ ചേച്ചി എന്നിവരടങ്ങുന്ന ഒരു വലിയ ടീമായിരുന്നു അതിന്റേത്. അച്ഛന്റെ മക്കളില്‍ എനിക്ക് ജോമോള്‍ ചേച്ചിയുടെ സഹോദരിയുടെ വേഷമായിരുന്നു.

അഭിനയിച്ചതിലേറെയും വില്ലത്തി കഥാപാത്രങ്ങളാണല്ലോ. ഇത്തരം കഥാപാത്രങ്ങളോടാണോ താല്പര്യം ?


വില്ലത്തിയായി മിനിസ്‌ക്രീനിലേക്കെത്തിയതുകൊണ്ടാവാം പിന്നീട് ലഭിച്ചവയെല്ലാം അത്തരത്തിലുള്ള കഥാപാത്രങ്ങളായിരുന്നു. അതില്‍ നിന്നു മാറി നായികാവേഷങ്ങള്‍ ലഭിച്ചു തുടങ്ങിയത് മാനസമൈന, ബന്ധുവാര് ശത്രുവാര്, ഒറ്റച്ചിലമ്പ് എന്നിവയിലൂടെയാണ്.
uploads/news/2018/02/188577/engialmariya010218a.jpg

ഏറ്റവും ഇഷ്ടമുള്ള കഥാപാത്രം ?


ഒറ്റച്ചിലമ്പിലെ ഡോ.ചിന്മയ പിഷാരടി എനിക്കേറ്റവും പ്രിയപ്പെട്ടതാണ്. കൂടാതെ അമല, ചന്ദനമഴ, ചാവറയച്ഛന്‍ എന്നീ സീരിയലുകളിലെ വേഷങ്ങളും ഇഷ്ടമുള്ളതു തന്നെ.

സീരിയല്‍ പ്രേക്ഷകര്‍ കൂടുതല്‍ അറിഞ്ഞത് ചന്ദനമഴയിലെ ശീതളിലൂടെയാണ്. മാനസികപ്രശ്‌നങ്ങളുള്ളൊരു കഥാപാത്രമായിരുന്നു ശീതള്‍. അത് അഭിനയിച്ച് ഫലിപ്പിക്കാന്‍ അല്പം ബുദ്ധിമുട്ടായിരുന്നു.

ഒറ്റച്ചിലമ്പ് തീര്‍ത്തും വ്യത്യസ്തമായിരുന്നല്ലോ ?


അല്പം കുസൃതി നിറഞ്ഞൊരു കഥാപാത്രമായിരുന്നു ഒറ്റച്ചിലമ്പിലെ ഡോക്ടര്‍ ചിന്മയയുടേത്. പുറത്തുപോകുമ്പോള്‍ പലരും ചോദിച്ചിട്ടുണ്ട് ചിന്മയയുടേത് പോലെയാണോ യഥാര്‍ത്ഥ ജീവിതത്തിലെന്ന്. പെണ്‍കുട്ടികളെക്കാളേറെ ആണ്‍കുട്ടികളാണ് ചിന്മയയുടെ ആരാധകരായത്.

ആരാധകര്‍ ഒരുപാടുണ്ടാകുമല്ലോ?


വില്ലത്തി കഥാപാത്രങ്ങള്‍ ചെയ്യുന്നതുകൊണ്ടാവാം ആദ്യ കാഴ്ചയില്‍ പലരും ഒരു അകല്‍ച്ച കാണിക്കും. അമ്മമാരും ചെറിയ കുട്ടികളും സ്‌ക്രീനില്‍ കാണുന്ന അതേ കഥാപാത്രമായാണ് എന്നെ കരുതുന്നത്. ആദ്യമൊക്കെ പലര്‍ക്കും അടുത്ത് വന്ന് സംസാരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു.

സീരിയലില്‍ നായികയെ ദ്രോഹിക്കുന്നതു കാണുമ്പോള്‍ ദേഷ്യം വരാറുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്. പക്ഷേ അല്പമൊന്ന് സംസാരിച്ച് കഴിയുമ്പോഴേക്കും അവരുടെ ദേഷ്യമെല്ലാം മാറിയിട്ടുണ്ടാകും.

സീരിയലില്‍ വില്ലത്തരമുണ്ടെ ങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ ഇത്രയും വില്ലത്തരമില്ലെന്ന് അവര്‍ തിരിച്ചറിയുന്നതുകൊണ്ടാവാമത്.

സിനിമാമോഹം ?


സിനിമയില്‍ നിന്നും ഓഫര്‍ വന്നപ്പോള്‍ ഞാന്‍ ഡിഗ്രി ചെയ്യുകയായിരുന്നു. സീരിയലില്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ പോലും ക്ലാസിലെത്താന്‍ കഴിയാറില്ല. അതിനിടയില്‍ സിനിമയും കൂടിയായാല്‍ ഒട്ടും പറ്റില്ല.
uploads/news/2018/02/188577/engialmariya010218c.jpg

എനിക്ക് അഭിനയം പോലെ തന്നെ പ്രധാനമാണ് പഠനവും. രണ്ടിനും തുല്യ പ്രാധാന്യമാണ് കൊടുക്കുന്നത്.
തൊടുപുഴ ന്യുമാന്‍ കോളജിലാണ് പഠിച്ചത്. ഇംഗ്ലീഷ് ലിറ്ററേച്ചറായിരുന്നു. ഇപ്പോള്‍ പി.ജി.കഴിഞ്ഞു. നെറ്റ് പോയി അധ്യാപികയാവണമെന്നാണ് ആഗ്രഹം.

പുതിയ സീരിയലുകള്‍ ?


ഒറ്റച്ചിലമ്പും ജാഗ്രതയുമാണ് ചെയ്ത് കഴിഞ്ഞത്. പുതിയൊരു സീരിയല്‍ തുടങ്ങിയിട്ടുണ്ട്. വേറെ ഓഫറുകളെക്കുറിച്ച് പറയാറായിട്ടില്ല.

അഭിനയമല്ലാതെയുള്ള ഇഷ്ടങ്ങള്‍ ?


സമയം കിട്ടുമ്പോഴെല്ലാം പാചകം ചെയ്യാറുണ്ട്. തരക്കേടില്ലാതെ ചെയ്യുന്നതുകൊണ്ട് ഇതുവരെ പരാജയപ്പെട്ടിട്ടില്ല. തരക്കേടില്ലാതെ ചെയ്യാറുണ്ട്. എനിക്ക് മധുരമുള്ള വിഭവങ്ങളോടാണ് കൂടുതല്‍ താല്പര്യം.

പലതരത്തിലുള്ള പായസങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഡിസൈനിംഗ് ഇഷ്ടമായതുകൊണ്ട് ഇപ്പോള്‍ ഡിപ്ലോമ ഇന്‍ ഡിസൈനിംഗ് കോഴ്‌സും ചെയ്യുന്നുണ്ട്.

മറക്കാനാവാത്ത അനുഭവങ്ങള്‍ ?


തിലകന്‍ സാറിനൊപ്പം ഒരു സീരിയലില്‍ അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. ഒരു മുത്തച്ഛന്റെ സ്‌നേഹവും അഭിനയത്തിന്റെ ആദ്യ പാഠങ്ങളും എനിക്ക് പകര്‍ന്ന് നല്‍കിയത് അദ്ദേഹമാണ്. അഭിനയജീവിതത്തിലൊരിക്കലും മറക്കാനാവാത്ത നിമിഷങ്ങളാണത്.

എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ആ സീരിയല്‍ ടെലികാസ്റ്റ് ചെയ്യാന്‍ സാധിച്ചില്ല. പിന്നീടൊരു സീരിയലില്‍ അഭിനയിക്കും മുമ്പ് അദ്ദേഹം നമ്മളെ വിട്ടു പോവുകയും ചെയ്തു.

ശ്രീകുമാരന്‍ തമ്പി സാറിന്റെ ബന്ധുവാര് ശത്രുവാര് എന്ന സീരിയല്‍ ലൊക്കേഷനും നല്ല അനുഭവങ്ങളാണ് സമ്മാനിച്ചത്. കുടുംബം പോലെയായിരുന്നു അതിന്റെ ലൊക്കേഷന്‍.

uploads/news/2018/02/188577/engialmariya010218b.jpg

കുടുംബവും പിന്തുണയും ?


കുടുംബമാണെനിക്കെല്ലാം. ഷൂട്ടിംഗിന് പോകുമ്പോള്‍ എപ്പോഴും എനിക്കൊപ്പം അച്ഛനും അമ്മയും ഉണ്ടാകും. എവിടെ പോയാലും അങ്ങനെ തന്നെ. അച്ഛന്‍ സിജി ജോസഫ് കോണ്‍ട്രാക്ടറാണ്.

അമ്മ ഷൈനി ബ്യൂട്ടീഷനാണ്. രണ്ട് സഹോദരിമാരുണ്ട്. ആഗ്നല്‍, ആഗ്നസ്. ഇവരെക്കൂടാതെ അച്ഛന്റെ അമ്മയും ഞങ്ങള്‍ക്കൊപ്പമുണ്ട്. മുത്തശ്ശിയുടെ പിന്തുണയും എടുത്തുപറയേണ്ടതാണ്.

ശില്പ ശിവ വേണുഗോപാല്‍

Ads by Google
Ads by Google
Loading...
TRENDING NOW