Saturday, December 15, 2018 Last Updated 1 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 01 Feb 2018 03.25 PM

വീടിന്റെ ദര്‍ശനം

uploads/news/2018/02/188565/Weeklyvasthu010218a.jpg

വീടിന്റെ ദര്‍ശനം എങ്ങോട്ടു വേണമെന്ന് സ്ഥലത്തിന്റെ കിടപ്പും വഴിയും ഒക്കെ ആശ്രയിച്ചാണ് നിശ്ചയിക്കുന്നത്. നാല് ദിക്കിലേക്കും ദര്‍ശനമാകാം. വടക്ക്, കിഴക്ക്, തെക്ക്, പടിഞ്ഞാറ് ദിക്കുകള്‍ എല്ലാം നല്ലതാണ്. വടക്കോട്ട് ദര്‍ശനമുളള വീടിന്റെ പ്രധാന വാതില്‍ കിഴക്കോട്ട് വച്ചാല്‍ കിഴക്ക് ദര്‍ശനമാകില്ല. വീട് എങ്ങോട്ട് ഇരിക്കുന്നു എന്നതാണ് ദര്‍ശനംകൊണ്ട് ഉദ്ദേശിക്കുന്നത്.

രാജവീഥിയിലേക്ക് ദര്‍ശനമാകാമെങ്കില്‍ ഇടവഴിയിലേക്കും ആകാമെന്ന് പലരും തെറ്റിദ്ധരിച്ചിരിക്കുകയാണ്. ചതുരമോ ദീര്‍ഘചതുരമോ ആയിട്ടാണ് ഇന്ന് വീടുകള്‍ അധികവും നിര്‍മ്മിച്ചിരിക്കുന്നത്. ഓരോ ദിക്കിലേക്കും ദര്‍ശനം വരുന്നതിന് പ്രത്യേകമായിട്ടാണ് പ്ലാന്‍ തയ്യാറാക്കേണ്ടത്. പ്ലാന്‍ വരച്ചശേഷം അതിന്റെ ദര്‍ശനം മാറ്റുന്നത് ശരിയല്ല.

കിഴക്കോട്ട് ദര്‍ശനമായ വീടിന് വൃഷഭയോനി കണക്കും പടിഞ്ഞാറ് ദര്‍ശനമായ വീടിന് ധ്വജയോനിയും വടക്ക് ദര്‍ശനമായ വീടിന് സിംഹയോനിയും തെക്ക് ദര്‍ശനമായതിന് ഗജയോനിയുമാണ്.

കിഴക്കും വടക്കും ദര്‍ശനം തമോഗുണമാണ്. പടിഞ്ഞാറ് ദര്‍ശനം സ്വാതികവും തെക്ക് ദര്‍ശനം രജോഗുണവുമാണ്.

Ads by Google
Thursday 01 Feb 2018 03.25 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW